Get Updates
Get notified of breaking news, exclusive insights, and must-see stories!

വേറെ ഒരു മുറിയിൽ തറയിൽ പായ വിരിച്ചാണ് ശ്രീനി ഉറങ്ങുന്നത്; ശ്രീനിഷിൻ്റെ വ്രതത്തെക്കുറിച്ച് പേളി

പ്രേക്ഷകർക്ക് ഏറെ ഇഷ്മുള്ള താരങ്ങളാണ് പേളിമാണിയും ഭർത്താവ് ശ്രീനിഷും. ബി​ഗ് ബോസിൽ വെച്ചാണ് ഇവർ പ്രണയത്തിലാകുന്നത്. ബി​ഗ് ബോസിന് പുറത്തിറങ്ങിയതിന് പിന്നാലെ ഇവർ വിവാ​ഹിതരാവുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ആണ് പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. നിതാര എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. ഇപ്പോൾ നിതാര ബേബിയുടെ ആദ്യ ഫ്ലൈറ്റ് യാത്രയുടെ വിശേഷങ്ങളും നിതാര ബേബിക്ക് വേണ്ടി നടത്തുന്ന നേർച്ചയെക്കുറിച്ചുമാണ് പേളി പറയുന്നത്.

ഈ യാത്രയിൽ നിലയും ശ്രീയും ഇല്ല, മമ്മിയെ കൂടെ കൂട്ടിയാണ് നിതാരയുമായി താൻ യാത്ര പോകുന്നത് എന്നാണ് പേളി പറയുന്നു. ഇന്ത്യയിലെ തന്നെ ബി​ഗ്​ഗസ്റ്റ് യൂത്ത് ഫെസ്റ്റിവൽ ആയ അണ്ടർ 25 സമ്മിറ്റിന് വേണ്ടി ബെം​ഗളൂരു പോകുന്ന യാത്രയുടെ വിശേഷങ്ങളും പേളി പറയുന്നു.

pearlee Mani

ഈ പ്രവശ്യം വാവയേയും കൊണ്ടാണ് പോകുന്നതെന്നും അതിൽ ടെൻഷൻ ഉള്ളത് ശ്രീനി തന്റെ കൂടെ വരുന്നില്ല എന്നതാണെന്നും പേളി മാണി പറയുന്നു. സാധാരണ ശ്രീനി ഉണ്ടെങ്കിൽ എല്ലാ തലവേദനയും ശ്രീനി നോക്കിക്കൊള്ളുമെന്നും ശ്രീനിയുടെ ഏറ്റവും വലിയ തലവേ​ദന താനാണെന്നും തമാശയ്ക്ക് താരം പറയുന്നു.

ശ്രീനി ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിയിരിക്കുകയാണെന്നും 41 ദിവസത്തെ കഠിനമായ വ്രതത്തിൽ ആണ് ഉള്ളതെന്നും തനിക്ക് ഇത് പുതിയൊരു അനുഭവം ആണെന്നും പേളി പറയുന്നു. താനും ശ്രീയെ ഹെൽപ്പ് ചെയ്യുന്നുണ്ടെന്നും ഇപ്പോൾ താനും വെജിറ്റേറിയനാണെന്നും പേളി പറഞ്ഞു. വേറെ ഒരു മുറിയിൽ തറയിൽ പായ വിരിച്ചാണ് ശ്രീനി ഉറങ്ങുന്നത്. ശ്രീനി രാവിലെയും വൈകീട്ടും രണ്ട് നേരം കുളിക്കും, അമ്പലത്തിലും പോകും പേളി പറഞ്ഞു.

താൻ നോൺ വെജ് കഴിക്കാതിരക്കേണ്ട ആവശ്യമൊന്നും ഇല്ലെങ്കിലും ശ്രീനിയ്ക്ക് വേണ്ടി താൻ കഴിക്കുന്നില്ലെന്നും താൻ മാത്രമല്ല വീട്ടിൽ ആരും ഇപ്പോൾ വീട്ടിൽ ആരും ഇപ്പോൾ നോൺവെജ് കഴിക്കുന്നില്ല, നിതാരയ്ക്ക് വേണ്ടിയാണ് ശ്രീനി വ്രതം എടുക്കുന്നതെന്നും പേളി പറയുന്നു. കുഞ്ഞിനെ ​ഗർഭിണി ആയിരിക്കുന്ന സമയത്ത് ആദ്യത്തെ സ്കാനിം​ഗിന് പോയ സമയത്ത് ആദ്യ ഹാർട്ട് ബീറ്റ് കേട്ട ദിവസം താനും ശ്രീനിയും നല്ല ടെൻഷനിൽ ആയിരുന്നുവെന്നും അന്ന് ശ്രീനി തന്നോടു പറയാതെ തന്നെ ഈ നേർച്ച നേർന്നതാണെന്നും പേളി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+