സ്വപ്ന ഭവനം സ്വന്തമാക്കി പേളിയും ശ്രീനിഷും; 'വീടിന്റെ പേര് കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയിപ്പോയി'
ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ച് പേളിയും ശ്രീനിഷും.തങ്ങളുടെ പുതിയ ഫ്ലാറ്റിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിന്റെ വിശേഷങ്ങളാണ് പേളി പങ്കുവെച്ചത്. തന്റെയും ശ്രീനയുടേയും നിലുവിന്റെയും നിതാരുടേയുമൊക്കെ ആദ്യത്തെ ഇൻവെസ്റ്റ്മെന്റായ ആദ്യത്തെ ഫ്ലാറ്റിന്റെ താക്കോൽ കൈമാറുന്ന ചടങ്ങാണ് ഇന്ന നടക്കുന്നത് അതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും പേളി പറയുന്നു.
ജനുവരിയിലാണ് പേളിയും ശ്രീനിയും ഫ്ലാറ്റ് വാങ്ങിയത്. അന്ന് ഗർഭിണിയായിരുന്ന താൻ ഫ്ലാറ്റ് വാങ്ങി പത്താമത്തെ ദിവസമാണ് പ്രസവിച്ചതെന്നും പേളി പറയുന്നു. ഇപ്പോൾ കുഞ്ഞ് ജനിച്ച് കഴിഞ്ഞ് മാസങ്ങൾക്കകം വീടിന്റെ താക്കോൽ സ്വീകരിച്ചിരിക്കുകയാണ് പേളിയും ശ്രീനിയും. വീടിന്റെ ഇന്റീരിയർ ചെയ്തിട്ടില്ലെന്നാണ് പേളി പറയുന്നത്. നിലയയും നിതാരയും അവർക്ക് സ്വന്തമായി റൂമും പ്ലേ ഏരിയയും ബുക്ക് ചെയ്ത് കഴിഞ്ഞു.

കൊച്ചി നഗരത്തിലെ സിൽവർ സ്റ്റാർ ഐലന്റിലാണ് ഇവർ പുതിയ ഫ്ലാറ്റി വാങ്ങിയിരിക്കുന്നത്. വീടിന്റെ പ്രമാണം കൈമാറുന്നതൊക്കെ പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.. 2023 ൽ ഒരു യൂട്യൂബ് സ്റ്റുഡിയോ തുടങ്ങണമെന്നായിരുന്നുവെന്നും അത് സാധിച്ചുവെന്നും 2024 ആഗ്രഹമാണ് വീടെന്നും പേളി അന്ന് വ്യക്തമാക്കിയിരുന്നു.
ഏത് ആളുകളുടേയും ജീവിതത്തിലെ ആഗ്രഹമാണ് വീട് വെയ്ക്കണമെന്നത് ഇതൊരു സ്വപ്നമായിരുന്നുവെന്നും ശ്രീനിയും പേളിയും പറയുന്നു. കല്യാണം കഴിച്ചത് മുതൽ വീടിന്റെ കാര്യം പറയാറുണ്ടായിരുന്നുവെന്നും പേളി പറയുന്നു. ടു ബി എച്ച് കെ അപ്പാർട്ട്മെന്റ് ആണ്. 60 ലക്ഷം രൂപയാണ് ഇതിന്റെ വില. വൈറ്റിലയിൽ ഇത്തരത്തിൽ ടു ബി എച്ച് കെ അപ്പാർട്ട്മെന്റ് ലഭിക്കുന്ന എന്നത് ലാഭമാണെന്നും ഇവർ പറയുന്നു.
രണ്ടാമത്തെ ടവറിലാണ് ഇവരുടെ ഫ്ലാറ്റ്. ഫ്ലാറ്റിന് നൽകിയ പേര് കണ്ടപ്പപ്പോൾ ആരധകർക്കും സന്തോഷമായി. ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ച പേളിഷ് എന്ന് പേരാണ് ഇവർ നൽകിയത്. പ്രവേശന കവാടത്തിൽ തന്നെ പേളിഷ് എന്ന പേര് കൊടുത്തിട്ടുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സന്തോഷത്തിൽ ആരാധകരും സന്തോഷം കമന്റുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീടിന്റെ പേര് കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയിപ്പോയി സത്യം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഈ സന്തോഷം എന്നും ഉണ്ടാവട്ടേ എന്നും കമന്റുകളുണ്ട്. പേളി പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ ട്രെന്റിംഗിലാണ്.












Click it and Unblock the Notifications