'അമ്മാവൻ മൈൻഡുള്ളവരെ ബിഗ് ബോസിലെടുക്കരുത്, സീരിയൽ പ്രേക്ഷകരുടെ വോട്ടിന് വേണ്ടിയുളള നാടകം'
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെ വീക്കിലൂടെയാണ് കടന്ന് പോകുന്നത്. സംഭവബഹുലമാണ് ഇപ്പോൾ കാര്യങ്ങൾ. അക്ബർ, ആര്യൻ, നെവിൻ എന്നിവരുടെ ക്യാപ്റ്റൻസ് ഗ്യാംഗ് ബിഗ് ബോസ് വീട്ടിനകത്തും പുറത്തും രൂക്ഷമായ വിമർശനം ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
അനുമോളുടെ ബെഡിൽ നെവിൻ വെള്ളം ഒഴിച്ചതും ഷാനവാസിന്റെ ദേഹത്ത് പാൽ ഒഴിച്ചതും കൃത്യസമയത്ത് ഭക്ഷണം ഉണ്ടാക്കി കൊടുക്കാത്തതും അടക്കം നിരവധി വിഷയങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ് ക്യാപ്റ്റൻമാർ. അതിനിടെ അനുമോളും ഷാനവാസുമാണ് പ്രശ്നക്കാർ എന്ന് ആരോപിച്ച് ഇവരുടെ ആരാധകരും രംഗത്തുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: ''അടുത്ത സീസൺ തൊട്ട് എങ്കിലും അനുമോൾ, ഷാനവാസ് പോലുള്ള സീരിയൽ ടിവി താരങ്ങളെ ഷോയിൽ എടുക്കതെയിരിക്കു ബിഗ് ബോസ്സ്.. അഥവാ എടുത്തലും ഇത് പോലെ അമ്മാവൻ മൈൻഡ് ഉള്ളവരെ ഒന്നും എടുക്കാതെയിരിക്കു.. ഒരു 18 നും 35 നും ഇടയിൽ പ്രായം ഉള്ളവരെ മാത്രം എടുക്കാൻ ശ്രമിക്കുക.. ഈ ഷോ യുടെ ഏറ്റവും വലിയ കാഴ്ചക്കാർ എന്ന് പറയുന്നത് 40 നു മുകളിൽ പ്രായം ഉള്ളവർ ആണ്.. അവർ ആണ് ഇത് 24 ×7 ക്കേ ഇരുന്നു കാണുന്നതിൽ കൂടുതൽ.. അവർ വളർന്നു വന്നതും മനസ്സിലാക്കി വെച്ചതുമായ കാര്യങ്ങൾ ഒന്നും അല്ല ഇന്ന് സമൂഹത്തിൽ ഉള്ളത്..

പുതു തലമുറയുടെ ജീവിതത്തോട് ഉള്ള കാഴ്ചപ്പാടും രീതികളും എല്ലാം മാറി തുടങ്ങി.. അവരുടെ ചിന്തകളും രീതികളും എല്ലാം വേറെ ആണ്.. ഈ തലമുറ എന്ന് പറയുന്നത് ഈ ഷോ കണ്ടു കൊണ്ടിരിക്കുന്ന പഴയ തലമുറയിൽ ഉള്ളവരുടെ മക്കളും കൊച്ചു മകളുമൊക്കെയാണ്.. അപ്പോൾ ഇതിൽ പുതിയ പിള്ളേരെ കൊണ്ട് വന്ന് അവരുടെ തോട്ട്സ് എന്തൊക്കെ അവർ ഒരു കാര്യത്തെ നോക്കി കാണുന്നത് എങ്ങനെ എന്നൊക്കെ മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്.. അല്ലാതെ അനുമോളും ഷാനവാസും ഒക്കേ ചെയ്യുന്ന പോലെ വീണ്ടും അമ്മാവൻ ചിന്താഗതിയിലോട്ട് അവരെ തള്ളി ഇടുകയല്ല..
പഴയ തലമുറ മനസ്സിൽ ഉറപ്പിച്ചു വെച്ചിരിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട്.. അതൊക്കെ ഇപ്പോൾ ഉള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല.. അപ്പോൾ അങ്ങനെ ചിന്തിക്കുന്നവരുടെ ചിന്തകളെ മാറ്റാൻ ഇത് പോലുള്ള ഷോയിൽ പഴയ അമ്മാവൻ മൈൻഡ് വെച്ചുള്ളവരെ എടുക്കാതെ പുതിയ പിള്ളേരെ കൊണ്ട് വരണം.. ഇനി ഇന്നത്തെ ഷാനവാസ് സംഭവം.. അത് സീരിയൽ കുടുംബ പ്രേക്ഷകരുടെ വോട്ട് കിട്ടാൻ സിംപതി കിട്ടാൻ ഉള്ള ഒരു നാടകവും ആവാം..
പിന്നെ അവിടെ ബിബി ഗെയിം മനസ്സിലാക്കി കളിക്കുന്ന അക്ബർ, നെവിൻ, ആര്യൻ ഇവരെ വലിച്ചു കീറാൻ പിആർ ടീമിനു ഇട്ട് കൊടുക്കാൻ ഉള്ള മൂവും ആവാം.. പിന്നെ ഷാനവാസിനെ പോലെ അൺഫിറ്റ് ആയവരെ ഷോയിൽ എന്തിനാ എടുക്കുന്നെ ഒരു ടാസ്ക് ചെയ്യാൻ വയ്യാ.. ആകെ ചെയുന്നത് കുത്തിത്തിരുപ്പ്. ഗെയിം കളിക്കുന്നവർക് എതിരെ അവിടെ ഇല്ലാത്തത് പറഞ്ഞുണ്ടാക്കുക. ബിഗ് ബോസ്സ് ക്രൂവിനു പറ്റും എങ്കിൽ ആ മൂന്ന് പേരെയും പുറത്തേക്ക് വിടുക.. അവർക്ക് പുറത്തു ഇറങ്ങി നല്ലൊരു കരിയർ ഉള്ളത് ആണ്.. ഷാനവാസ്, അനുമോൾ പോലെ ഉള്ള കുലപുരുഷൻ കുലസ്ത്രീ ചമയുന്നവരുടെ പിആർ ടീമിനു കൊത്തിവലിക്കാൻ ഇട്ട് കൊടുക്കരുത്..''












Click it and Unblock the Notifications