സന്തോഷവാർത്തയുമായി പേളി, ശ്രീനിക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം; ആശംസകളുമായി ആരാധകർ
ധാരാളം ആരാധകരുള്ള അവതാരകയാണ് പേളി മാണി. ബിഗ് ബോസിൽ പങ്കെടുത്തതോടെ പേളിയുടെ ആരാധകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇപ്പോൾ തന്റെ യൂട്യൂഹ് ചാനലിലാണ് പേളി ശ്രദ്ധ കൊടുക്കുന്നത്. എല്ലാ പിന്തുണയുമായി ശ്രീനിഷും പേളിയുടെ കൂടെയുണ്ട്.
രണ്ട് കുഞ്ഞുങ്ങളാണ് പേളിക്കും ശ്രീനിഷും. മൂത്ത മകളുടെ പേര് നിലയെന്നാണ് രണ്ടാമത്തെ മകളുടെ പേര് നിതാര എന്നാണ്. നിലയുടെയും നിതാരയുടെും വിശേഷങ്ങളും തങ്ങളുടെ സന്തോഷങ്ങളും വീട്ടിലെ ഓരോ പുതിയ സംഭവങ്ങളുമൊക്കെ പേളി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേളിയുടെ വീഡിയോകൾ കാണാൻ ആരാധകർ കാത്തിരിക്കാറാണ്. വളരെ രസകരമായ രീതിയലുള്ള പേളിയുടെ അവതരണം ആർക്കും മടുക്കില്ല, അതുകൊണ്ട് തന്നെയാണ് ഇത്രയധികം സ്വീകാര്യത ലഭിച്ചതും.

ഇപ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി. പ്രണയ ദിനത്തിൽ ഭർത്താവ് ശ്രീനിഷിന് കൊടക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ചാണ് പേളി പറയുന്നത്. ഓർമാക്സ് മീഡിയയുടെ ഇന്ത്യയിലെ ടോപ്പ് 10 ഇൻഫ്ലുവേഴ്സിൽ ഒരാളി പേളിയെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ സന്തോഷം പേളി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെയും പേളിയെ തേടി ഈ നേട്ടം എത്തിയിട്ടുണ്ട്.
നിങ്ങൾ എല്ലാവരും ഒരിക്കൽക്കൂടി എന്നെ സ്ട്രോങ് ആക്കി..രണ്ട് കുട്ടികളുടെ അമ്മയായിക്കൊണ്ട് ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ രണ്ടിനോടുമുള്ള എന്റെ ഇഷ്ടം എനിക്കും ശ്രീനിക്കും രണ്ടും തുടരാൻ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നു. എപ്പോഴും എന്നെ പിന്തുണച്ചതിനും എന്റെ ഒപ്പം ഉള്ളതിനും നന്ദി. മലയാളികളുടെ ശക്തിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
കാരണം എല്ലാ പ്ലാറ്റ് ഫോമുകളിൽ നിന്നുമാണ് മലയാളം പ്രധാന ഭാഷയായി തിരഞ്ഞെടുത്തത്. അതിൽ ടോപ്പ് 10 ൽ ഇടം നേടിയത് സന്തോഷമാണ്. അതെ, നമ്മൾ ഒന്നിച്ച് വീണ്ടും അത് നേടിയിരിക്കുന്നു. അടുത്ത തവണ ഓർമാക്സ് എന്റെയും ശ്രീനിയുടെയും ഒരു ചിത്രം ഒരുമിച്ച് ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശ്രീനിക്ക് എന്റെ വാലന്റൈൻസ് ഡേ സമ്മാനം., പേളി കുറിച്ചു.
അവതാരക എന്ന രീതിയിൽ കഴിവ് തെളിയിച്ച പേളി, ബിഗ് ബോസിൽ പോയി വന്നതിന് ശേഷം തന്റെ യൂട്യൂബ് ചാനലിലാണ് ശ്രദ്ധ കൊടുക്കുന്നത്. ഫാമിലി വ്ലോഗ് എന്നതിനപ്പുറം. സെലിബ്രറ്റി ഇന്റർവ്യൂകൾ പേളി ചെയ്യാറുണ്ട്.












Click it and Unblock the Notifications