സൂപ്പർഹിറ്റ് സീരിയലുകളിലെ നായിക, മാളവിക എവിടെയാണ്? ബ്രേക്ക് എടുക്കാനുള്ള കാരണം തുറന്നുപറഞ്ഞ് താരം
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന നടിയാണ് മാളവിക വെയിൽസ്. അതിന് ശേഷം ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ സീരിയലുകളിലൂടെയാണ് മാളവിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പാെന്നമ്പിളി എന്ന ഹിറ്റ് സീരിയൽ മാളവികയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.
പൊന്നമ്പിളിക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞപൂവ് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു മാളവിക. എന്നാൽ കുറച്ച് കാലമായി മാളവികയെ സജീവമായി അഭിനയ രംഗത്ത് കാണാനില്ല. എവിടെയാണ് മാളവിക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോൾ മാളവിക തന്നെ അതിനുള്ള മറുപടി പറയുകയാണ്.

pc: Malavika Wales/ Insta
മാളവികയുടെ മികച്ച സീരയിലുകളിലൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഇപ്പോൾ ഈ സീരിയലിലെ അഭിനയത്തിന് മാളവികയ്ക്ക് അവാർഡ് ലഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ മാളവിക തന്നെയാണ് അവാർഡ് ലഭിച്ച വിവരം ആരാധകരുമായി പങ്കിട്ടത്. മികച്ച നടിക്കുള്ള ദൃശ്യ അവാർഡാണ് മാളവിക ഏറ്റുവാങ്ങിയിരിക്കുന്നത്. ചടങ്ങിന്റെ ഫോട്ടോസ് താരം പങ്കുവെച്ചു,
സാധാരണക്കാരിയായ അഞ്ജന എന്ന തോട്ടം തൊഴിലാളി പഠിച്ച് ഐ എ എസ് ഓഫീസറാവുകയും അവിടെ നിന്ന് മുഖ്യമന്ത്രി ആവുകയും ചെയ്യുന്നതാണ് കഥ. തന്റെ കരിയറിൽ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം ഇതുപോലുള്ള കഥാപാത്രം ചെയ്യാൻ സാധിച്ചതാണെന്ന് മാളവിക മുൻപ് പറഞ്ഞിരുന്നു.
ഇത് തന്റെ ആദ്യത്തെ അവാർഡ് അല്ലെന്നും നാലാമത്തെ
അവാർഡ് ആണെന്നും മാളവിക പറയുന്നു. മഞ്ഞിൽ വിരിഞ്ഞപൂവ് സീരിയലിൽ നിന്നുമാണ് ഈ അംഗീകാരം കിട്ടിയത്.
അഞ്ച് വർഷമായി ഈ സീരിയലിൽ താൻ അഭിനയിക്കുകയായിരുന്നു എന്നും വളരെ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ആരാധകരോടും ഇതിന്റെ നിർമാതാക്കളോടും സംവിധായകനോടുമൊക്കെ താൻ നന്ദി അറിയിക്കുകയാണെന്നും താരം പറയുന്നു.
എന്തുകൊണ്ടാണ് സീരിയലുകളിൽ നിന്ന് ഇടവേള എടുത്തിരിക്കുന്നതെന്നും മാളവിക പറഞ്ഞു. തനിക്ക് ഇപ്പോൾ ഒരു പേഴ്സണൽ സ്പേയ്സിന് വേണ്ടി ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നിയെന്ന് മാളവിക പറയുന്നു. ബിസിനസ്സ് കാര്യങ്ങൾക്കോ മറ്റ് വർക്കുകൾക്കു വേണ്ടിയോ ഒന്നുമല്ല ഈ ബ്രേക്ക്.
ഒരു മെന്റൽ ബ്രേക്കിന് വേണ്ടി മാത്രമാണെന്ന് നടി പറയുന്നു. ഭാവി പ്ലാനിംഗുകൾ അഭിനയം തന്നെയാണെന്നും ഇനിയും താൻ വർക്കുകൾ ചെയ്യുമെന്നും താരം പറയുന്നു.












Click it and Unblock the Notifications