ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ബാലതാരം; സാറ അര്‍ജുന്റെ ആസ്തി കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!!
നടന്‍ രാജ് അര്‍ജുന്റെ മകള്‍ സാറാ അര്‍ജുന്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കെല്ലാം പ്രിയങ്കരിയാണ്. ദൈവത്തിരുമകള്‍ എന്ന വിക്രം സിനിമയിലെ സാറയുടെ കഥാപാത്രവും ക്ലൈമാക്‌സ് സീനും ആരും മറക്കാനിടയില്ല. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് സാറ. പരസ്യചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ സാറ ആറാം വയസിലാണ് തന്റെ ആദ്യ സിനിമ ചെയ്യുന്നത്.
404 എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാറ നിരവധി ഹിന്ദി ചിത്രങ്ങള്‍ ഇതിനോടകം ചെയ്ത് കഴിഞ്ഞു. ജയ് ഹോ, ഏക് ലഡ്കി കോ ദേഖ് തോ ഐസാ ലഗാ, അജീബ് ദാസ്താന്‍സ് തുടങ്ങിയവയാണ് തന്റെ ചെറിയ പ്രായത്തില്‍ തന്നെ സാറ അഭിനയിച്ചല ബോളിവുഡ് ചിത്രങ്ങള്‍. അടുത്തിടെ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനിലും സാറ പ്രധാനവേഷത്തിലെത്തിയിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തില്‍ ഐശ്വര്യറായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാറയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ ബാലനടിമാരില്‍ ഒരാളെന്ന പദവി ഇതിനോടകം സ്വന്തമാക്കിയ 17കാരിയായ സാറ പൊന്നിയിന്‍ സെല്‍വന്‍-2ലും ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു അപൂര്‍വ നേട്ടത്തിലേക്കും സാറ എത്തിയിരിക്കുകയാണ്.
2023 ല്‍ രാജ്യത്ത് ഏറ്റവും വലിയ സമ്പന്നയായ ബാലതാരമെന്ന നേട്ടമാണ് സാറ അര്‍ജുന്‍ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ താരത്തിന് പ്രതിഫലമായി ലഭിച്ചത് വന്‍ തുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 10 കോടി രൂപ സാറ അര്‍ജുന് ആസ്തിയായി ഉണ്ട് എന്നാണ് വിവരം. ഇന്ത്യയിലെ മറ്റൊരു ബാലതാരവും ഇത്രയും വലിയ തുക സിനിമയില്‍ നിന്ന് സമ്പാദിച്ചിട്ടില്ല.
എന്നാല്‍ സാറാ അര്‍ജുന്‍ നായികയാകാതെ തന്നെ 10 കോടി രൂപ സമ്പാദിച്ചു എന്നത് ആശ്ചര്യകരമാണ് എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. അധികം വൈകാതെ തന്നെ സാറ അര്‍ജുനെ നായിക വേഷങ്ങളില്‍ കാണാമെന്നും അങ്ങനെ സംഭവിച്ചാല്‍ 10 നൂറ് കോടി വരെ സാറ അര്‍ജുന്‍ സമ്പാദിക്കാന്‍ സാധ്യതയുണ്ട് എന്നുമാണ് നെറ്റിസണ്‍സിന്റെ പക്ഷം.
അതേസമയം, ദളപതി വിജയ്‌ക്കൊപ്പം സാറ ഒരു പുതിയ പ്രോജക്റ്റിനായി തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തില്‍ രണ്ടാമത്തെ നായികയായിട്ടായിരിക്കും സാറ എത്തുക എന്നാണ് റിപ്പോര്‍ട്ട്. 12 വര്‍ഷം കൊണ്ട് ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളിലായി 19 സിനിമകളിലാണ് സാറ വേഷമിട്ടത്.












Click it and Unblock the Notifications