Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനോടെയുണ്ട്! മരണവാര്‍ത്ത മനപൂര്‍വമെന്ന് പൂനം പാണ്ഡെ; കാരണം കേട്ട് ഞെട്ടി ആരാധകര്‍, വിമര്‍ശനം

ന്യൂഡല്‍ഹി: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയില്‍ ആന്റി ക്ലൈമാക്‌സ്. താന്‍ മരിച്ചിട്ടില്ല എന്നും ജീവനോടെയുണ്ട് എന്നും വ്യക്തമാക്കി പൂനം പാണ്ഡെ തന്നെ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇത് വ്യക്തമാക്കിയിരുന്നു. ഒരു വീഡിയോയും താരം പങ്ക് വെച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു താരം മരിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്.

പൂനം പാണ്ഡെയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരത്തിന്റെ മാനേജറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് പൂനം മരിച്ചു എന്ന് പോസ്റ്റ് ചെയ്തത്. എന്നാല്‍ സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണം ഉദ്ദേശിച്ചാണ് അത്തരമൊരു പോസ്റ്റ് പങ്ക് വെച്ചത് എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

Poonam Pandey

നിരവധി പേരുടെ ജീവന്‍ അപഹരിച്ച സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് പൂനം പാണ്ഡെ പറയുന്നത്. പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെയാണ്...' 'നിങ്ങളുമായി പ്രധാനപ്പെട്ട ഒരു കാര്യം പങ്കിടാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. ഞാന്‍ ഇവിടെയുണ്ട്, ജീവിച്ചിരിക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നെ അപഹരിച്ചിട്ടില്ല.

പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് ഇത് ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ ദാരുണമായി അപഹരിച്ചു. മറ്റു ചില അര്‍ബുദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സെര്‍വിക്കല്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായും തടയാവുന്നതാണ്. എച്ച് പി വി വാക്‌സിനിലും നേരത്തെയുള്ള കണ്ടെത്തല്‍ പരിശോധനയിലുമാണ് പ്രധാനം. ഈ രോഗം മൂലം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്.

നിര്‍ണായകമായ അവബോധത്തിലൂടെ നമുക്ക് പരസ്പരം ശാക്തീകരിക്കാം, ഓരോ സ്ത്രീയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിവുണ്ടെന്ന് ഉറപ്പാക്കാം. എന്താണ് ചെയ്യാന്‍ കഴിയുക എന്നതിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാന്‍ ബയോയിലെ ലിങ്ക് സന്ദര്‍ശിക്കുക. രോഗത്തിന്റെ വിനാശകരമായ ആഘാതം അവസാനിപ്പിക്കാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം,' എന്നാണ് പൂനം പാണ്ഡെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് പൂനം പാണ്ഡെയുടെ ചെയ്തിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യ ബോധവല്‍ക്കരണത്തിന് നിരവധി മാര്‍ഗങ്ങള്‍ വേറെയും ഉണ്ട് എന്നും ഇത്തരം വ്യാജവാര്‍ത്തകളിലൂടെ അല്ല ഇതൊന്നും പങ്ക് വെക്കേണ്ടത് എന്നുമാണ് ഉയരുന്ന വിമര്‍ശനം.

സ്ഥിരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് പൂനം പാണ്ഡെ. 2011 ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്‌നയായി എത്തും എന്ന് പൂനം പാണ്ഡെ പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ ജനരോഷം കാരണം പൂനം പാണ്ഡെ താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ല. പിന്നീട് ബി സി സി ഐ തനിക്ക് അനുമതി നിഷേധിച്ചതിനാലാണ് നഗ്‌നതാ പ്രദര്‍ശനം നടത്താതിരുന്നത് എന്ന് പറഞ്ഞ പൂനം രാത്രിയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നഗ്നയായി നില്‍ക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+