Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് നേടിയാല്‍ പൂര്‍ണനഗ്നയാകുമെന്ന വാഗ്ദാനം, എന്നും വിവാദങ്ങളുടെ കളിത്തോഴി; പൂനത്തിന്റെ ആസ്തി

സ്വന്തം 'മരണവാർത്ത' പുറത്ത് വിട്ട് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ. സെർവിക്കൽ കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് വ്യാജ മരണവാർത്ത സൃഷ്ടിച്ചത് എന്നാണ് നടിയുടെ ന്യായീകരണം. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരം സ്ഥിരം വിവാദങ്ങളില്‍ അകപ്പെടാറുണ്ടായിരുന്നു. പലപ്പോഴും അര്‍ധനഗ്നയായുള്ള ചിത്രങ്ങള്‍ പങ്ക് വെച്ച് പൂനം പാണ്ഡെ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.

1991 മാര്‍ച്ച് 11 ന് കാണ്‍പൂരില്‍ ആണ് പൂനം പാണ്ഡെ ജനിച്ചത്. 2010 ല്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാ മോഡല്‍ മത്സരത്തില്‍ ആദ്യ പത്തില്‍ പൂനം ഇടം നേടിയിരുന്നു. 2013-ല്‍ നഷ എന്ന ഹിന്ദി ചിത്രമാണ് താരത്തിന് ബ്രേക്ക് നല്‍കിയത്. ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിന്റെ മോഡലായിരുന്നു പൂനം പാണ്ഡെ. 2011 ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നയായി എത്തും എന്ന് പ്രഖ്യാപിച്ചതോടെ പൂനം പാണ്ഡെ അന്താരാഷ്ട്ര ശ്രദ്ധ നേടി.

Poonam Pandey

എന്നിരുന്നാലും, ജനരോഷം കാരണം പാണ്ഡെ താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ല. പിന്നീട് ബി സി സി ഐ തനിക്ക് അനുമതി നിഷേധിച്ചതിനാലാണ് നഗ്നതാ പ്രദര്‍ശനം നടത്താതിരുന്നത് എന്നും പൂനം പാണ്ഡെ അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും രാത്രിയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നഗ്‌നയായി നില്‍ക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 2012-ലെ ഐ പി എല്‍ 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റുചെയ്തതും വിവാദമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മോഡലുകളിലൊന്നാണ് പൂനം. ഫോര്‍ബ്സിന്റെയും ബിസിനസ് ഇന്‍സൈഡറിന്റെയും കണക്കുകള്‍ പ്രകാരം പൂനം പാണ്ഡെയുടെ ആസ്തി 5 മില്യണ്‍ ഡോളറാണ്. ഏകദേശം 50 കോടി ഇന്ത്യന്‍ രൂപയോളം വരുമിത്. സിനിമകളിലൂടേയും മോഡലിംഗിലൂടേയുമാണ് താരം പ്രധാനമായും സമ്പാദിക്കുന്നത്. കങ്കണ റണാവത്ത് അവതാരകയായ 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോയിലും പൂനം പാണ്ഡെ മത്സരാര്‍ത്ഥിയായിരുന്നു.

അന്ന് റിയാലിറ്റി ഷോയിലെ എലിമിനേഷനില്‍ നിന്ന് തന്നെ രക്ഷിച്ചാല്‍ താന്‍ ടോപ്ലെസ്സായി പോകുമെന്ന് ഷോയ്ക്കിടെ അവര്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയതും വിവാദമായിരുന്നു. 'ലവ് ഈസ് പോയ്‌സണ്‍' (2014), മാലിനി & കോ' (2015) , 'ആ ഗയാ ഹീറോ' (2017), ദി ജേര്‍ണി ഓഫ് കര്‍മ്മ' (2018) എന്നീ സിനിമകളിലും 'ടോട്ടല്‍ നദനിയന്‍' (2015), 'പ്യാര്‍ മൊഹബത്ത് സ്സ്ഷ്' (2015) എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+