വീട്ടുകാർക്കില്ലാത്ത പ്രശ്നം നിങ്ങള്‍ക്ക് എന്തിനാണ്? 'മരുമക്കള്‍' വിഷയത്തില്‍ പൂർണ്ണിമ ഇന്ദ്രജിത്ത്
ബാല താരമായി മലയാള സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് പൂണ്ണിമ ഇന്ദ്രജിത്ത്. പിന്നീട് ചുരുക്കം സിനിമകളിലാണെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തുകൊണ്ട് പൂർണ്ണിമ മലയാളികളുടെ മനസ്സില്‍ ഇടം. ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഡിസൈനർ, ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം ജനങ്ങള്‍ക്കിടിയിലുണ്ട്.
ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി എന്നതാണ് പൂർണ്ണിമയുടേതായി അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി പൂർണ്ണിമ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ആടുജീവിതത്തിന് വേണ്ടി പൃഥിരാജ് നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചുമെല്ലാം കൌമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറയുന്നു.

ആടുജീവിതത്തില്‍ പൃഥിയുടെ ട്രാന്‍സഫർമേഷന്‍ കുറച്ച് സമയം എടുത്ത് ചെയ്തതാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ ഭക്ഷണമൊന്നും കഴിക്കാതെ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ എല്ലാവർക്കും എന്താണോ തോന്നുക, അത് തന്നെയാണ് എനിക്കും തോന്നിയത്. രണ്ട് രീതിയില്‍ അതിനെ കാണാം. എല്ലാവരും ഒരു തൊഴില്‍ ചെയ്യുന്നവർ ആയതുകൊണ്ട് തന്നെ പൃഥിയുടെ ഈ കഠിനാധ്വാനം വളരെ ഇന്‍സ്പയരും മോട്ടിവേഷനുമാണെന്നും പൂർണ്ണിമ പറയുന്നു.
അതിന് മേലെ എന്ന് പറയുന്നത്, ആരോഗ്യമാണ് നമുക്ക് ഏറെ പ്രധാനപ്പെട്ടത്. തൊഴിലിനേക്കാളെല്ലാം പ്രധാന അതാണല്ലോ. നമ്മള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കുന്നവരാണ്. പൃഥിയുടെ തീരുമാനമായിരുന്നു അത്. അതിന് വേണ്ടി സാമ്പത്തികപരമായും ഇമോഷണലായും സമയപരമായുമൊക്കെ ഇന്‍വെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ട്. അതെല്ലാം ജീവിത്തതില്‍ വലിയ മാതൃകയായി തന്നെ കാണണമെന്നും താരം വ്യക്തമാക്കുന്നു.
ഏത് മരുമകളെയാണ് കൂടുതല്‍ ഇഷ്ടം എന്ന് പലരും മല്ലിക സുകുമാരനോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ആ ചോദ്യം കേള്‍ക്കുമ്പോള്‍ ട്രിഗർ ആയിട്ടുണ്ടോയെന്ന ചോദ്യവും അഭിമുഖത്തില്‍ പൂർണ്ണ ഇന്ദ്രജിത്തിന് ഉണ്ടായിരുന്നു. വളരെ പോസിറ്റീവ് ആയിട്ട് തന്നെ, ഇത്തരം ചോദ്യങ്ങള്‍ ശരിയല്ല എന്ന അർത്ഥത്തില്‍ തന്നെയായിരുന്നു അവതരാകയുടെ ചോദ്യം
'അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ആരെങ്കിലും പറയുമോ. ഒരിക്കല്‍ എനിക്ക് രണ്ടുപേരേയും ഇഷ്ടം അല്ല എന്നായിരുന്നു അമ്മ പറഞ്ഞത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൊക്കെ അത് അന്ന് വലിയ രീതിയില്‍ ഓടിയിരുന്നു. ഇത്തരത്തിലൊരു താരതമ്യത്തിന്റെ ആവശ്യം തന്നേയില്ല. വീട്ടുകാർക്കില്ലാത്ത പ്രശ്നം നിങ്ങള്‍ ആയിട്ട് എന്തിനാണ് കൊണ്ടുവരുന്നത്' ' എന്നായിരുന്നു പൂർണ്ണിമയുടെ ഉത്തരം.
അതേസമയം, 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കട്ടിൽ ഒരു മുറി'. പൂർണ്ണിമയ്ക്ക് പുറമെ ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി. തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.












Click it and Unblock the Notifications