'ഹിക്ക മീശ പിരിച്ചേ ഹിക്ക മുണ്ട് മടക്കി കുത്തിയെ', കരയുന്ന പിആർ കുഞ്ഞുങ്ങളോട് പറയാനുളളത് ഇത്
ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഇതുവരെ ഏറ്റവും ഫാൻസ് ഉളള മത്സരാർത്ഥികളിലൊരാളാണ് ഷാനവാസ്. എന്നാൽ ഫാമിലി വീക്കിന് ശേഷം ഷാനവാസ് വെറുപ്പിക്കുകയാണെന്നാണ് പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത്. പുറത്ത് നല്ല പിന്തുണ ഉണ്ടെന്ന കുടുംബത്തിന്റെ സൂചന ലഭിച്ചത് കൊണ്ടാകാം ഷാനവാസ് അഹങ്കാരവും അമിത ആത്മവിശ്വാസവും തലയ്ക്ക് പിടിച്ചത് പോലെ പെരുമാറുന്നത് എന്നും അഭിപ്രായപ്പടുന്നുണ്ട്..
എന്നാൽ ഷാനവാസിനെതിരെ ഹേറ്റ് ഉണ്ടാക്കാൻ മറ്റ് മത്സരാർത്ഥികളുടെ പിആർ ടീം ശ്രമിക്കുകയാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നിലവിൽ ജയിൽ നോമിനേഷനിൽ ഉൾപ്പെട്ട് അനീഷിനൊപ്പം ജയിലിലാണ് ഷാനവാസ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: ഫാമിലികൾ വന്നതിന് ശേഷം ഇവിടെ കുറെ 10 രൂപ ജിപേ പിആർ ടീംസ് കുത്തിയിരുന്ന് ഷാനവാസ് വിരുദ്ധ പോസ്റ്റുകൾ ഇടുന്നത് കണ്ട്.. ഇത്രേം കാലം ഇല്ലാതെ ഇരുന്ന ഒരു ഹേറ്റ് മനപൂർവ്വം ഉണ്ടാക്കാൻ ഉള്ള ഒരു ശ്രമം.. വന്ന ഫാമിലികൾ പലരും ഷാനവാസിന്റെയും അനീഷിന്റെയും പുറത്തുള്ള സപ്പോർട്ട് തെളിഞ്ഞും മറിഞ്ഞും പറഞ്ഞത് ക്യാഷ് വാങ്ങി പിആർ എടുത്ത പലരുടെയും ഉറക്കം കളഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

ഈ സീസണിൽ ഇതുവരെ ആരെയും സപ്പോർട്ട് ചെയ്തു ഒരു പോസ്റ്റ് ഇട്ടിട്ടില്ല.. അതിന് കാരണം ഒരു വിന്നർ ആകാൻ ഉള്ള അത്രെയും ക്വാളിറ്റി തോനിക്കുന്ന ഒരു മത്സരാർത്ഥി അവിടെ ഇല്ല എന്നതാണ്.. കഴിഞ്ഞ സീസണിലും ഈ സീസണിലും കുറെ ആവറേജ്/ ബിലോ ആവറേജ് കണ്ടൻസ്റ്റന്റിന്റെ ഇടയിൽ നിന്നും ഒരാളെ കണ്ടെത്തേണ്ട ഗതികേട് ആണ് പ്രേഷകർക്ക് ഉള്ളത്..
ഇനി ഷാനവാസിലേക്ക് വരാം.. ഹിക്ക മീശ പിരിച്ചേ ഹിക്ക മുണ്ട് മടക്കി കുത്തിയെ എന്നൊക്കെ കരയുന്ന പിആർ കുഞ്ഞുങ്ങളോട്.. കഴിഞ്ഞ 50 ദിവസങ്ങളിൽ വന്നവരിൽ ഏറ്റവും നന്നായി കളിച്ചു മുന്നോട്ട് പോനത് ഷാനവാസ് തന്നെയാണ്., ആരോടും കൂട്ട് കൂടില്ല എന്ന് വാശി പിടിച്ചു നടന്ന ഒറ്റകൊമ്പൻ അനീഷിനെ തളച്ചു പോക്കറ്റിൽ ആക്കിയതും വീട്ടിൽ ഒരു കണ്ടന്റ് ആക്കാൻ താൽപര്യം ഇല്ലാതെ ഇരുന്ന നെവിൻ കേസ് ആദിലക്ക് വേണ്ടി കൂടെ നിന്ന് പറഞ്ഞു പ്രശ്നത്തിൽ ചാടിയതും എല്ലാം അയാളുടെ ജെനുവിൻ ക്യാരക്ടറിന്റെ ഉദാഹരണങ്ങൾ ആണ്.
എത്ര വലിയ സൗഹൃദങ്ങൾ ആണെങ്കിലും അനീഷിന്റെ ഭാഗത്ത് നിന്നോ ആദില നൂറ അനുമോൾ ഭാഗത്ത് നിന്നോ ഒരു തെറ്റുണ്ടായാൽ അത് ഗ്രൂപ്പ് കളിക്കാതെ അവരെ എതിർക്കാനും ഷാനവാസ് മുന്നിൽ ഉണ്ടാകാറുണ്ട്.. ഇപ്പോ എല്ലാവർക്കും മനസിലായ അക്ബറിന്റെ കഴുകൻ സ്വഭാവം ആദ്യം മുതലെ ഷാനവാസ് ചൂണ്ടികാണിക്കുന്നതാണ്. ലക്ഷ്മിക്ക് എതിരെയും സംസാരിക്കാൻ ആരും തയാറാകാത്തപോ ഷാനവാസെ ഉണ്ടായിരുന്നുള്ളൂ.. ഏറ്റവും കിടിലൻ ആൾടൈം ബിബി മെറ്റീരിയൽ റിയാസ്മോനെ കണ്ടം വഴി ഓടിച്ചത് ആണ്.. എല്ലാ ഗെയിമുകളിലും തന്ന റോൾ വിടാതെ മാക്സിമം നന്നായി കളിച്ചും പറയേണ്ടത് പറഞ്ഞും ഷാനവാസ് ഇതു വരെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. ഇനിയും ഉണ്ടാകും.
അത്കൊണ്ട് ആരേലും തരുന്ന നക്കാപ്പിച്ച കാശിന് വേണ്ടി ഓരോന്നും എഴുതി വിടുന്നവരുടെ അറിവിലേക്ക്,, ജനം ഒരാളെ ഏറ്റെടുക്കുന്നത് മീശ പിരികുന്നതും മുണ്ട് മടക്കുന്നതും കണ്ടിട്ടല്ല.. നിങ്ങടെ നിലവാരം ഇല്ലാത്ത പോസ്റ്റുകളുടെ അടിസ്ഥാനത്തിനും അല്ല.. ലൈവിൽ ഷാനവാസ് അത് പറഞ്ഞു ഇത് പറഞ്ഞു.. മട്ടൻ കട്ട്.. അമ്മാവൻ കളിച്ചു എന്നൊക്കെ പറഞ്ഞു കരയാതെ ഇരിക്കൂ ..
അന്നും ഇന്നും എന്നും ഈ ഷോയിൽ ജെനുവിൻ ആയി നിൽക്കുന്നവരുടെ കൂടെ ജനം നിന്നിട്ടുണ്ട്., അത് നമ്മൾ ആരും ഇടുന്ന പോസ്റ്റിന്റെ ബലത്തിൽ ഉണ്ടാകുന്ന സപ്പോർട്ട് അല്ല.. ഓർക്കുക മനഃപൂർവം ഒരാളെ ഒറ്റപ്പെടുത്താൻ നോക്കുമ്പോൾ.. ഒരാൾക് എതിരെ മാത്രം ബാക്കിയുള്ളവർ തിരിയുമ്പോ ജനങ്ങളുടെ മനസിൽ മറ്റൊരു പട്ടാഭിഷേകം നടക്കും.. കഴിഞ്ഞ 50 ദിവസങ്ങളിൽ ഹിക്ക ഇവിടെ ഉണ്ടായിരുന്നു.. അടുത്ത 50 ദിവസവും ഹിക്ക ഇവിടെ തന്നെ കാണും..












Click it and Unblock the Notifications