സലാര്‍ താരം പ്രഭാസിന്റെ ആസ്തി എത്രയെന്നറിയുമോ? ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം ഇത്ര
നടന്‍ പ്രഭാസിന് പ്രത്യേകിച്ച് ഒരു ആമുഖം പറയേണ്ട കാര്യമില്ല. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായതാണ് പ്രഭാസ്. ഇന്നും ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള നടനാണ് അദ്ദേഹം. അതുപോലെ ബോളിവുഡില്‍ പ്രഭാസിന്റെ സിനിമയാണെങ്കില്‍ എളുപ്പത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനും സാധിക്കും. താരത്തിന്റെ ഡേറ്റിനായി നിര്‍മാതാക്കള്‍ കാത്തിരിക്കുകയാണ്.
വരാനിരിക്കുന്ന പ്രഭാസിന്റെ ചിത്രങ്ങളും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഹൈപ്പേറിയവാണ്. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ സലാറാണ് വരാനിരിക്കുന്ന പ്രഭാസിന്റെ ചിത്രം. അതുപോലെ നാഗ് അശ്വിന്‍ സൂപ്പര്‍ ഹീറോ ചിത്രവും വരാനിരിക്കുന്നു. എന്നാല്‍ പ്രഭാസിന്റെ ആസ്തിയും ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലവും എത്രയാണെന്ന് അറിയുമോ? അതൊന്ന് പരിശോധിക്കാം.

പ്രഭാസിന്റെ ആസ്തി എത്ര
പ്രഭാസ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ധനികനായ താരങ്ങളിലൊരാളാണ്. ഫോബ്‌സിന്റെ ധനികരുടെ ടോപ് 100 ലിസ്റ്റില്‍ മൂന്ന് തവണ പ്രഭാസ് ഇടംപിടിച്ചിട്ടുണ്ട്. 29 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. 237 കോടി രൂപ വരും ഇത്.
സിനിമകളില്‍ നിന്ന് മാത്രമല്ല, പരസ്യങ്ങളില്‍ നിന്നടക്കം താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. നാല്‍പ്പത് കോടിയുടെ വ്യക്തിപരമായ നിക്ഷേപങ്ങളുടെ പ്രഭാസിനുണ്ട്. അതുപോലെ ഓരോ പരസ്യത്തിനും രണ്ട് കോടി രൂപയാണ് താര വാങ്ങുന്നത്.
പ്രതിഫലത്തിലും മുമ്പന്‍
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായിരിക്കും പ്രഭാസ്. ബാഹുബില ഇറങ്ങിയതിന് ശേഷം താരത്തിന്റെ പ്രതിഫലം വലിയ തോതില്‍ ഉയരുകയായിരുന്നു. നൂറ് കോടിയാണ് ഓരോ ചിത്രത്തിനും പ്രഭാസ് വാങ്ങുന്ന പ്രതിഫലം.
രാധേ ശ്യാമിനായി 120 കോടിയും, ആദിപുരുഷിനായി 150 കോടിയുമാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സലാറിന് വേണ്ടി നൂറ് കോടിയാണ് താരം വാങ്ങിയത്.
ആഡംബര വീടുകള്‍
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ആഡംബര വീട്ടിലാണ് പ്രഭാസ് താമസിക്കുന്നത്. 84 ഏക്കറിലായിട്ടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 60 കോടിയാണ് ഇതിന്റെ വിലയെന്ന് ജാഗ്രണ്‍ ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വീട്ടില്‍ ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളും. അതുപോലെ മനോഹരമായ പൂന്തോട്ടമുണ്ട്. ഹൈ എന്‍ഡ് ജിമ്മും പ്രഭാസ് ഒരുക്കിയിട്ടുണ്ട്. ജിമ്മിലെ ഉപകരണങ്ങള്‍ക്ക് മാത്രം ഒന്നര കോടി രൂപയോളം വരും.
മുംബൈയിലും പ്രഭാസിന് വീടുണ്ട്. ഇറ്റലിയും താരം ഒരു വീട് സ്വന്തമാക്കിയതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല്‍പ്പത് ലക്ഷം രൂപ ഇതിന് മാസ വാടക നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രഭാസിന് ഹൈദരാബാദില്‍ തന്നെ ഫാം ഹൗസും സ്വന്തമായിട്ടുണ്ട്. നഗരത്തില്‍ നിന്ന് വിട്ടിട്ടാണ് ഈ അഞ്ചേക്കര്‍ സ്ഥലമുള്ളത്.
കാര്‍ ശേഖരം
വമ്പനൊരു കാര്‍ ശേഖരവും പ്രഭാസിനുണ്ട്. എട്ട് കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഫാന്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു കോടി രൂപയുടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സാണ് മറ്റൊരു ആഡംബര കാര്‍.
രണ്ട് കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, ഒരു കോടിയുടെ ജാഗ്വര്‍ എക്‌സ്‌ജെഎല്‍ പോര്‍ട്ട്‌ഫോളിയോ, 60 ലക്ഷത്തിന്റെ ഓഡി എ6 എന്നിവയാണ് പ്രഭാസിന്റെ കാര്‍ ശേഖരത്തിലെ പ്രമുഖന്‍മാര്‍.












Click it and Unblock the Notifications