പ്രഭാസിന്റെ സലാറും, ജവാനും നെറ്റ്ഫ്‌ളിക്‌സിന്, സ്ട്രീമിംഗ് അവകാശത്തിനായി നല്‍കിയത് കോടികള്‍?
ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയേറിയ രണ്ട് ചിത്രങ്ങളുടെ ഒടിടി സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്. ഷാരൂഖ് ഖാന്റെ ജവാന്‍. പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സലാര്‍ എന്നിവയുടെ സ്ട്രീമിംഗ് അവകാശങ്ങളാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയാണ് ചിത്രത്തിനായി ഒടിടി ഭീമന്മാര്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ സ്ട്രീമിംഗ് ബിസിനസ് കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രഭാസിന്റെ സലാര്‍ റിലീസാവാന്‍ ഇനിയും മാസങ്ങള്‍ ഉണ്ട്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ നിര്‍ണായക വേഷത്തിലുണ്ട്. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് 200 കോടി രൂപയ്ക്കാണെന്ന് ഇടി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓഡിയോ അവകാശങ്ങള്‍ സ്റ്റാര്‍ ടിവിയാണ് സ്വന്തമാക്കിയത് അതേസമയം സ്റ്റാര്‍ ടിവിയാണ് സലാര്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുക. ഇതിനായി 150 കോടി വരെ മുടക്കിയെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 350 കോടിയുടെ ഡീലാണ് നടന്നിരിക്കുന്നത്. റിലീസാവും മുമ്പേ സലാര്‍ ബ്ലോക്ബസ്റ്റര്‍ സ്റ്റാറ്റസ് ഉറപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 28ല്‍ നിന്ന് നേരത്തെ മാറ്റിയിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് നിര്‍മാതാക്കളായ ഹൊംബലെ ഫിലിംസ് അറിയിച്ചത്.
അതേസമയം ജവാന്‍ തിയേറ്ററില്‍ റെക്കോര്‍ഡ് വിജയമായി കൊണ്ടിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ 320 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ഇതിന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയത്. നെറ്റ്ഫ്‌ളിക്‌സ് 250 കോടിക്കാണ് ഇതിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. ഫ്രീപ്രസ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് ഒക്ടോബര്‍ ആദ്യ വാരം വരാനാണ് സാധ്യത. ഹിന്ദി സിനിമയിലെ തന്നെ റെക്കോര്‍ഡ് തുകയാണ് ജവാനായി ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വമ്പന്‍ വിജയമാണ് ഇതിന് സഹായിച്ചിരിക്കുന്നത്. എന്നാല്‍ സലാറിന് ഇതിനും മുകളിലൊരു തുകയാണ് ലഭിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് ജവാന്‍ ലോകവ്യാപകമായി റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 45 മുതല്‍ 60 ദിവസത്തിനുള്ളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുക. ഇതിന്റെ കൃത്യമായ തിയതി നെറ്റ്ഫ്‌ളിക്‌സ് തന്നെ പ്രഖ്യാപിക്കും.
നേരത്തെ പഠാന്റെ പല റെക്കോര്‍ഡുകളും ജവാന്‍ തകര്‍ത്തിരുന്നു. നിരവധി പേര്‍ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നുണ്ട്. അതുപോലെ സലാറിന്റെ റിലീസിനായും നിരവധി പേര്‍ കാത്തിരിക്കുന്നുണ്ട്. പ്രഭാസ് തുടര്‍ച്ചയായി രണ്ട് പരാജയങ്ങള്‍ സമ്മാനിച്ചത് കൊണ്ട് സലാര്‍ വലിയ വിജയമാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലാണ് സലാര്‍ ഒരുക്കുന്നത്.












Click it and Unblock the Notifications