അന്നത്തെ പ്രശ്നം പൈസ ഉണ്ടാക്കാൻ വേണ്ടിയോ, പ്രണയമുണ്ടോ, കല്യാണം എപ്പോൾ?; തുറന്നുപറഞ്ഞ് പ്രണവ് കൊച്ചു..
ഏറെ ആരാധകരുള്ള യൂട്യൂബേഴ്സാണ് പ്രവീണും അനിയൻ പ്രണവ് കൊച്ചുവും. അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരും വേർപിരിഞ്ഞത്. പ്രവീണും ഭാര്യയും കുഞ്ഞും വേറെ വീട് വെച്ച് താമസം മാറുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ പ്രവീണും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. പ്രവീൺ പുതിയ കാർ വാങ്ങിയപ്പോൾ ആദ്യം വീട്ടിലേക്കാണ് പോയത്. അച്ഛന് കീ കൊടുക്കയും ചെയ്തിരുന്നു. ഇപ്പോൾ കൊച്ചു തന്റെ യൂട്യൂബ് ചാനലിൽ ക്യൂ ആന്റ് എയ്ക്ക് നടത്തിയിരിക്കുകയാണ്. മുൻപ് ഉണ്ടായ പ്രശ്നത്തെക്കുറിച്ചും പ്രവീണിനെക്കുറിച്ചുമൊക്കെ കൊച്ചു പറയുന്നു.
' എന്റെ പേര് പ്രണവ് കൊച്ചു എന്നാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ആ ഒരു പേരിലാണ് അറിയപ്പെടുന്നത്. ഒറിജിനൽ പേര് പ്രണവ് പി ബി എന്നാണ്. പി അച്ഛന്റെ പേര് പ്രദീപ്, ബി അമ്മയുടെ പേര് ബിന്ദു. സ്ഥലം കൊല്ലം ചടയമംഗലത്ത്. വയസ്സ് ഈ ഏപ്രിൽ 25 വയസ്സ് പൂർത്തിയാവും. ഇഷ്ടപ്പെട്ട കളർ ബ്ലാക്ക്, വെറ്റ് ആണ്, എല്ലാം സിംപിൾ ക്വസ്റ്റ്യൻ ആണല്ലേ. ഇനിയങ്ങോട്ട് ഹൊറിബിൾ ക്വസ്റ്റ്യൻസുണ്ട്,' പ്രണവ് പറയുന്നു.

കല്യാണം കഴിക്കുമ്പോൾ പ്രവീണിനെയും കുടുംബത്തെയും വിളിക്കുമോ എന്ന ചോദ്യത്തിന് അവൻ വിളിച്ചില്ലെങ്കിലും വരും എന്നല്ലേ പറഞ്ഞത്. വിളിക്കാതെയൊന്നും ഇരിക്കില്ല. കല്യാണമൊക്കെ ആകുമ്പോൾ എല്ലാവരും വേണ്ടെ, എന്നാണ് കൊച്ചു പറഞ്ഞത്. പ്രവീൺ ഫോർച്ച്യൂണർ വാങ്ങിച്ചതിൽ സന്തോഷമില്ലേ എന്ന ചോദ്യത്തിന്, പിന്നെ എനിക്ക് സന്തോഷമില്ലേ. അവന്റെ ഡ്രീമാണ് ഫോർച്ച്യൂണർ വാങ്ങിക്കുക എന്നത്. അത് നേടിയതിൽ സന്തോഷമുണ്ട്. അവൻ വണ്ടിയെടുത്ത് ആദ്യം വീട്ടിൽ വന്നപ്പോൾ എന്തോ മനസ്സ് നിറഞ്ഞു. കണ്ണുനിറഞ്ഞു. അച്ഛന്റെ കയ്യിൽ കീ കൊടുത്തപ്പോൾ ഭയങ്കര സന്തോഷം തോന്നി, ഞാൻ വണ്ടി ഓടിച്ചു, നല്ല വണ്ടിയാണ്, ഭയങ്കര സന്തോഷം, കൊച്ചു പറഞ്ഞു.
പ്രശ്‌നങ്ങൾക്ക് ശേഷം അൻപുവിനെ കാണാൻ പോയോ എന്ന ചോദ്യത്തിന് അന്ന് മരണ വീട്ടിൽ വെച്ച് അൻപുവിനെ കണ്ടിരുന്നുവെന്നും എന്നാൽ തന്റെ കയ്യിലിരുന്നപ്പോൾ കരഞ്ഞെന്നും അങ്ങനെ അമ്മയുടെ കയ്യിൽ കൊടുത്തുവെന്നും തന്റ കയ്യിലിരുന്ന് പരിചയമില്ലല്ലോ എന്നും കൊച്ചു പറയുന്നു. കല്യാണം ഉടനെ ഉണ്ടാവില്ലെന്നാണ് കൊച്ചു പറയുന്നു. ഒന്ന് നേരെ ട്രാക്കിലായി വരുന്നേയുള്ളൂ. ഇപ്പോൾ തന്നെ കല്യാണം കഴിക്കാനുള്ള സമയമായില്ല, കൊച്ചു പറഞ്ഞു.
പൈസയുണ്ടാക്കാൻ വേണ്ടിയായിരുന്നോ എന്ന ചോദ്യത്തിന് ഞാൻ പൈസ ഉണ്ടാക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഞാൻ അന്ന് ആ വീഡിയോ ഇട്ടെങ്കിൽ കൂടി അതിൽ നിന്ന് ഞാൻ പത്തിന്റെ പൈസയുണ്ടാക്കിയിട്ടില്ല. സ്‌ക്രീൻഷോട്ട് ഞാൻ പങ്കുവെയ്ക്കാം. പൈസയ്ക്ക് വേണ്ടി ഞാൻ ചെയ്തിട്ടില്ല. ആ അവസ്ഥ കണ്ടന്റാക്കി, ഉപയോഗിച്ച് പണമുണ്ടാക്കാനാണെങ്കിൽ എനിക്ക് ഇഷ്ടം പോലെ പണമുണ്ടക്കാമായിരുന്നു. എനിക്ക് അങ്ങനത്തെ പൈസ വേണ്ട, പ്രണവ് പറഞ്ഞു.
ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ താൻ ഹാപ്പിയാണെന്നും കൊച്ചു പറഞ്ഞു. ഇപ്പോൾ പ്രശ്‌നമൊന്നുമില്ല, അഡ്ജസ്റ്റായി. ആദ്യമൊക്കെല ബുദ്ധിമുട്ടായിരുന്നു. വീട്ടിൽ എല്ലാവരും ഉണ്ടായിട്ട് മാറിപ്പോകുമ്പോൾ ഈയൊരു വീട്ടിൽ ഇരിക്കാൻ പറ്റില്ല. ഓരോ ഓർമകൾ കടന്നുവരും, ആ ഒരു സംഭവം കടന്നുപോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
ഇപ്പോൾ പ്രവീണിനോട് സംസാരിക്കാറുണ്ടെന്നും സംസാരിക്കാതിരുന്ന സമയത്ത് മിസ് ചെയ്യാറുണ്ടായിരുന്നുവെന്നും പ്രണവ് പറയുന്നു. സംസാരിക്കാതെ ഇരിക്കുമ്പോൾ കുറച്ച് നേരം എവിടെയെങ്കിലും ഇരുന്ന് കഴിഞ്ഞാൽ ഓരോ കാര്യങ്ങൾ ചിന്തിച്ച് ഇങ്ങനെയിരിക്കും അപ്പോൾ പ്രവീണിനെ ഭയങ്കരമായി മിസ് ചെയ്യാറുണ്ടെന്നും പ്രണവ് പറയുന്നു. ഗേൾഫ്രണ്ടിന്റെ പേര് പറയാമോ എന്ന ചോദ്യത്തിന് എനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്ന് പ്രണവ് പറഞ്ഞു.
പ്രവീണിന്റെ വീട്ടിൽ പോയിരുന്നോ എന്ന ചോദ്യത്തിനും പ്രണവ് മറുപടി പറയുന്നുണ്ട്. പോയിരുന്നു. അന്ന മരണ കഴിഞ്ഞ സമയത്ത് ഒരു ദിവസം ഞാനും അമ്മയും പോയിരുന്നു ഒരു ദിവസം. പാലുകാച്ചലിന് പോയപ്പോയിട്ട് വീട് അധികം കണ്ടിരുന്നില്ല. അന്ന് പാലുകാച്ചലിന് പോയതെ അൻപൂട്ടനെ കാണാനായിരുന്നു എന്നും പ്രണവ് പറയുന്നു.
എന്നെക്കാളും കുഞ്ഞിനെ കാണാനുള്ള ആഗ്രഹം അമ്മയ്ക്കാണ്. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞാണ് അൻപൂ. അവനെയൊന്ന് നേരെ എടുക്കാനോ താലോലിക്കാനോ ഒന്നും അമ്മയ്ക്ക് പറ്റിയിട്ടില്ല. വീഡിയോ ഒക്കെ കാണുന്ന സമയത്ത് അവന്റെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ അമ്മയ്ക്ക് ഭയങ്കര സങ്കടമാണ്്. മിക്ക ദിവസവും അമ്മ കരഞ്ഞിട്ടാണ് കിടക്കുന്നത്. മരണ നടന്ന സമയത്തും അമ്മ അവനൈ എടുത്തുകൊണ്ട് നടക്കലായിരുന്നു. അത്‌കൊണ്ടുതന്നെയാണ് പ്രശ്‌നങ്ങളൊന്നും വേണ്ട, എനിക്ക് എന്റെ കുടുംബം തന്നെയാണ് വലുത് കൊച്ചു പറഞ്ഞു.












Click it and Unblock the Notifications