പ്രണവ് മോഹൻലാലിന്റെ പ്രതിഫലം അത്ര സിമ്പിൾ അല്ല; ഞെട്ടിച്ച് താരം..ആദ്യ പ്രതിഫലവും അറിയാം
കൊച്ചി: മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു മകൻ പ്രണവ് മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മേജർ രവിയുടെ പുനർജനിയെന്ന ചിത്രത്തിൽ വേഷമിട്ട് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും താരം നേടിയെടുത്തു. എന്നാൽ അതിന് ശേഷം പ്രണവിനെ സിനിമയിൽ കണ്ടതേ ഇല്ല മലയാളികൾ. ഇതോടെ അഭിമുഖങ്ങളിലെല്ലാം തന്നെ പ്രണവ് എന്ന് നായകനായി എത്തും എന്ന ചോദ്യമായിരുന്നു മോഹൻലാലിനോട് പലരും ചോദിച്ചിരുന്നത്. അതിന് കാരണവുമുണ്ടായിരുന്നു.
മറ്റ് സിനിമാ താരങ്ങളുടെ മക്കളെല്ലാവരും സിനിമയിൽ മുഖം കാണിക്കാൻ തയ്യാറെടുക്കുമ്പോൾ ലോകം കറങ്ങുകയായിരുന്നു പ്രണവ്. യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാർത്തകളായിരുന്നു ആ സമയത്തെല്ലാം മാധ്യമങ്ങളിൽ ഇടംപിടിച്ചത്. പ്രണവിന്റെ ഒരു നല്ല ഫോട്ടോ പോലും അന്ന് മുൻനിര മാധ്യമങ്ങളിൽ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ആരാലും തിരിച്ചറിയപ്പെടാതെ പ്രണവ് തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. അയാൾക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആൾ ചെയ്തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹൻലാൽ മുൻപ് നൽകിയ മറുപടി.

അതിനിടയിലാണ് 2018 ൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി'എന്ന സിനിമയിൽ നായകനായി പ്രണവ് വേഷമിട്ടത്. അന്ന് ചിത്രത്തിൽ പ്രണവ് അഭിനയിച്ചത് മാത്രമല്ല വാർത്തയായത്, സിനിമയ്ക്കായി പ്രണവ് വാങ്ങിച്ച പ്രതിഫലവും ചർച്ചയായിരുന്നു. സിനിമ ഒരു വരുമാന മാർഗമായി കാണാത്ത പ്രണവ് മോഹൻലാൽ പ്രതിഫലമായി വെറും ഒരു രൂപ മാത്രമായിരുന്നു കൈപ്പറ്റിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
ആദിക്ക് ശേഷം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്', മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഹൃദയം' എന്നീ സിനിമകളിലെല്ലാം പ്രണവ് നായകനായി തിളങ്ങി. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്കിപ്പുറം എന്ന ചിത്രത്തിലും പ്രണവ് നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
അപ്പോൾ ഈ സിനിമയ്ക്കും പ്രണവ് പ്രതിഫലമായി വാങ്ങിയത് വെറും 1 രൂപയാണോയെന്ന് പ്രേക്ഷകർക്ക് ഒരു സംശയം തോന്നിയേക്കാം. തീർച്ചയായും അല്ല, വർഷങ്ങൾക്കിപ്പുറം പ്രണവിന്റെ പ്രതിഫലവും ഉയർന്നിട്ടുണ്ട്. സിനിമ ഇറങ്ങിയാൽ പ്രമോഷൻ പരിപാടികൾക്കൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും പ്രണവ് അത്യാവശ്യം ഉയർന്ന പ്രതിഫലം തന്നെയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDB) നൽകുന്ന വിവരം അനുസരിച്ച് പ്രണവ് മോഹൻലാൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ മൂന്നു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടത്രേ. മുതിർന്ന താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ പ്രതിഫലത്തിനടുത്താണ് പ്രണവിന്റെ പ്രതിഫല തുക രേഖപ്പെടുത്തിയിട്ടുളളത്, അതും തന്റെ 33ാം വയസിൽ.
വർഷത്തിൽ ഒരുപടമേ ചെയ്യുന്നുള്ളൂവെങ്കിൽ എന്താ ഇത്രയും കോടി വാങ്ങിയാൽ പിന്നെ ലോകം ചുറ്റാൻ പ്രയാസമുണ്ടോയെന്നാണ് ചില ആരാധകർ ഇതോടെ ചോദിക്കുന്നത്. പണം ഉണ്ടായിട്ടും ആഡംബര ജീവിതം നയിച്ച് ജീവിക്കുന്ന താരപുത്രൻമാരും പുത്രികളും ഇല്ലേയെന്നാണ് മറുകൂട്ടരുടെ ചോദ്യം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications