പ്രണവ് മോഹൻലാലിനോട് വിവാഹ അഭ്യർത്ഥന നടത്തിയോ? ഇഷ്ടം ഇപ്പോഴും ഉണ്ടോ?; ശാലിൻ സോയ പറയുന്നു
കൊച്ചി:മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ജീവിത രീതികളോട് താത്പര്യമുള്ളവരാണ് പലരും. പതിവ് താരപുത്രൻമാരിൽ നിന്നും വ്യത്യസ്തമായി ജീവിതം ആസ്വദിക്കുന്നയാളാണ് പ്രണവ് എന്നാണ് സിനിമ മേഖലയിൽ നിന്നുള്ളവർ പറയുന്നത്. പ്രണവിന്റെ ഈ രീതികളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ പല നടിമാരും ഉണ്ട്. അക്കൂട്ടത്തിലൊരാളാണ് ശാലിൻ സോയ. ആ ഈഷ്ടത്തെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ശാലിൻ. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'പ്രണവിനോട് ക്രഷ് എന്നല്ല, എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്. അത് പ്രണവ് സിനിമയിൽ വരുന്നതിന് മുൻപേ ഇഷ്ടമാണ്. അതെന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രണവ് യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അയാളുടെ പൊസിഷനും അയാൾ ചൂസ് ചെയ്ത കാര്യവും തികച്ചും വ്യത്യസ്തമാണ്.അത് തീർച്ചയായും കൗതുകം നിറഞ്ഞതാണ്. ഒരിക്കൽ പുഷ്കറിൽ യാത്ര ചെയ്തപ്പോൾ അവിടുത്തെ മാഗസിനിൽ പ്രണവ് മോഹൻലാലിനെ കുറിച്ചൊരു ആർട്ടിക്കിൾ കണ്ടു. എനിക്ക് പ്രണവ് മോഹൻലാലിന്റെ മകനാണെന്ന് അറിയാം, പക്ഷേ അയാൾ ഇങ്ങനെയൊരു ലൈഫ് ആണെന്ന് അറിയുമ്പോൾ ഒരു കൗതുകം ഉണ്ട്.

അല്ലാതെ ഫാൻസ് എന്നൊന്നും പറയാൻ പറ്റില്ല. ഞാൻ ഒരിക്കൽ ഇത് സംസാരിച്ചപ്പോൾ എന്തൊക്കെയോ വാർത്തകൾ വന്നു. ഞാൻ വിവാഹം അഭ്യർത്ഥിച്ചുവെന്നൊക്കെ പറഞ്ഞായിരുന്നു വാർത്തകൾ. ഞാൻ പോലും അറിഞ്ഞിട്ടില്ല.
പ്രണവിനെ ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ട്. കൊച്ചി ടു ചെന്നൈ ഫ്‌ളൈറ്റില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. അത്രയേയുള്ളൂ. പ്രണവിനെ കുറിച്ച് ആളുകള്‍ക്ക് ഒറു ക്യൂരിയോസിറ്റിയുണ്ട്. പ്രണവിന് ചൂസ് ചെയ്യാൻ പറ്റുന്നൊരു ജീവിതം ഉണ്ടായിട്ടും പുള്ളി ഇങ്ങനെ പോകുന്നു. അതും മറ്റുള്ളവർ ആഗ്രഹിക്കുന്നൊരു ജീവിതം. സ്വാഭാവികമായും കൗതുകം തോന്നും.
അദ്ദേഹം എവിടെയും വന്നിരുന്ന് അഭിമുഖങ്ങള്‍ നല്‍കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. പഴയ താരങ്ങളോട് നമ്മുക്കൊരു ഇഷ്ടം ഉണ്ട്. കാരണം അവരുടെ ലൈഫിനെ കുറിച്ച് നമ്മുക്ക് അറിയില്ല, അവരുടെ അഭിമുഖങ്ങൾ അധികം വന്നിട്ടില്ല. എന്നാൽ ഇപ്പോഴത്തെ താരങ്ങളുടെ കാര്യം അങ്ങനെയല്ല. പ്രമോഷന്റെ ഭാഗാമയിട്ടൊക്കെ അഭിമുഖം നൽകേണ്ടി വരും. പ്രണവിന്റെ കാര്യം വ്യത്യസ്തമാണ്. മറിച്ച് ചെയ്യാനുള്ള പാരമ്പര്യമൊക്കെ അവർക്ക് ഉണ്ട്-ശാലിന്‍ പറഞ്ഞു
എന്നോട് ക്രെഷ് ആണെന്ന് പറഞ്ഞ് പലരും വരും പക്ഷേ പരിചയപ്പെട്ടാൽ എന്നോടുള്ള ക്രഷ് പോകും. എല്ലാവർക്കും എന്നെ സുഹൃത്തായി നിലനിർത്താനാണ് ഇഷ്ടം', ശാലിൻ പറഞ്ഞു.












Click it and Unblock the Notifications