വിനീത് പറഞ്ഞിട്ടും പ്രണവ് എന്തുകൊണ്ട് മോഹൻലാലിന്റെ സിനിമകൾ കണ്ടില്ല? കാരണം ഇതാണ്..
പ്രണവ് മോഹൻലാൽ നായകനായ വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇപ്പോൾ പ്രണവിനെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. മോഹൻലാലിന്റെ പല സിനിമകളും പ്രണവ് കണ്ടിട്ടില്ലെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും വിനീത് പറയുന്നു.
മോഹൻലാലിന്റെ സദയം എന്ന സിനിമയാണ് പ്രണവിന് ഭയങ്കര ഇഷ്ടമുള്ള സിനിമ എന്നാണ് വിനീത് പറഞ്ഞത്. ലാൽ അങ്കിളിന്റെ ചില സിനിമകൾ കാണാൻ പ്രണവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് വേണ്ടാ എന്നായിരുന്നു പ്രണവിന്റെ തീരുമാനമെന്നും വിനീത് പറയുന്നു.

' ലാൽ അങ്കിളിന്റെ അധികം സിനിമയൊന്നും അപ്പു കണ്ടിട്ടില്ല. സദയം കണ്ടിട്ടുണ്ട്. അതാണ് അവന് ഏറ്റവും ഇഷ്ടമുള്ള സിനിമ. അത് പോലെ സ്ഫടികം, കിലുക്കം പോലുള്ള ചില സിനിമകളും കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം തുടങ്ങുന്നതിന് മുൻപ് ലാൽ അങ്കിളിന്റെ സിനിമകൾ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. കാണുന്നില്ലെന്നും കണ്ടാൽ ചിലപ്പോൾ ഇമിറ്റേഷൻ വരുമെന്നും ആയിരുന്നു അപ്പു പറഞ്ഞത്.
പക്ഷേ അവന്റെ ബോഡിയിൽ അതുണ്ട്. അതുകൊണ്ടാണ് പാട്ടൊക്കെ കാണുമ്പോൾ ആ സാമ്യത തോന്നുന്നത്,' വിനീത് പറഞ്ഞു.
കാത്തിരിപ്പുകൾക്കൊടുവിൽ വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം പ്രദർശനത്തിന് എത്തി.
മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വർഷങ്ങൾക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീൽഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വർഷങ്ങൾക്ക് ശേഷം എന്ന് പ്രക്ഷകർ അഭിപ്രായപ്പെടുന്നതായാണ് റിപ്പോർട്ട്.
അതേ സമയം ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രണവ് മോഹൻലാലും ധ്യാനും തമ്മിലുള്ള കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടമായിട്ടുണ്ട്. നിവിൻ പോളിയും ചിത്രത്തിലുണ്ട്. പ്രണവ് മോഹലിനും ധ്യാനിനുമൊപ്പം കല്യാണി പ്രിയ.ദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവൻ, നിത പിള്ള, അർജുൻ ലാൽ, അജു വർഗീസ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് അമൃത് രാംനാഥാണ്. വിനീത് - പ്രണവ് കോമ്പോയിൽ ഇറങ്ങുന്ന നിലയിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മികച്ച അഭിപ്രായം നേടിയിരുന്നു. ഹൃദ.യം പോലെ തന്നെ ഹിറ്റാവും വർഷങ്ങൾക്ക് ശേഷവും എന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications