പ്രണവ് മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി: നമ്മളൊക്കെ ആയിരുന്നെങ്കില്‍ എന്തൊക്കെ കാണിക്കും
മോഹന്‍ലാല്‍ എന്ന സൂപ്പർ താരത്തിന്റെ മകനാണെങ്കിലും വ്യത്യസ്തമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. സമ്മതം മൂളിയാല്‍ അദ്ദേഹത്തെ നായകാനാക്കി അഭിനയിപ്പിക്കാന്‍ സംവിധായകന്മാർ ക്യൂ നില്‍ക്കുമെങ്കിലും ഇതുവരെ ചുരുക്കം ചില സിനിമകളില്‍ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളു. ഇതിന് ഇടയില്‍ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ സഹസംവിധായകനായും പ്രണവ് പ്രവർത്തിച്ചു. ഇപ്പോഴിതാ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് പ്രണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം അടക്കമുള്ള കാര്യങ്ങള്‍ തുറന്ന് പറയുകയാണ് സാജു നവോദയ.
ദിലീപേട്ടനാണെങ്കിലും ജയറാമേട്ടനാണെങ്കിലും മമ്മൂക്കയാണെങ്കിലും എല്ലാവരോടും നല്ല സന്തോഷത്തോടെയാണ് അഭിനയിക്കുന്നത്. സെറ്റിലൊക്കെ എല്ലാവരോടും തമാശകളൊക്കെ പറയും. ആളുകള്‍ ഇരുന്ന സംസാരിക്കുമ്പോള്‍ തമാശയും അതിന് ഇടക്ക് വരികയാണ്. ചില തമാശകള്‍ പിന്നീട് ചിന്തിച്ചപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ ഒരാളെ കളിയാക്കി തമാശ ചെയ്തിരുന്നു. പിന്നീടാണ് അയാള്‍ക്ക് ക്യാന്‍സറിന്റെ ഭാഗമായിട്ടാണ് അത്തരം ഒരു വൈകല്യം വന്നതെന്ന് മനസ്സിലായത്. ഒടുവില്‍ ചെറിയ സഹായമൊക്കെ ചെയ്താണ് തിരികെ വന്നത്. ചില സമയത്ത് ചില കാര്യങ്ങള്‍ പെട്ടെന്ന് വായില്‍ നിന്നും വന്ന് പോകുന്നതാണ്. പറഞ്ഞ് കഴിയുമ്പോഴാണ് വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നത്.

തോപ്പില്‍ ജോപ്പന് എന്ന ചിത്രത്തിലേക്ക് ജോണി ആന്റണി സാറാണ് വിളിക്കുന്നത്. എനിക്ക് വണ്ടി ഓടിക്കുന്നത് അറിയില്ല. സെറ്റിലത്തിയപ്പോഴാണ് ജീപ്പ് ഓടിക്കുന്നത് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് തരുന്നത്. ഒടുവില്‍ ഷൂട്ട് ആയി. എനിക്ക് ഡ്രൈവിങ് അറിയില്ലെന്ന് പറഞ്ഞിട്ടും മമ്മൂക്ക കയറി ഇരുന്ന്. ഗിയർ ഇടുമ്പോള്‍ വണ്ടി നിന്ന് പോകുന്നത് ആവർത്തിച്ചപ്പോള്‍, പുറകീന്ന് തള്ളിവിടുകയാണ് അവസാനം ചെയ്തതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴാണ് അറിയുന്നത് ടാക്സി ഡ്രൈവറുടെ വേഷമാണെന്ന്. സാറെ വേറെ ആളെ നോക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ജിത്തു സാറിനോട് പറഞ്ഞു. അവസാനം ക്രോമയിലൊക്കെ എഡിറ്റ് ചെയ്യുകയായിരുന്നു. ബൈക്കും ഓട്ടോയുമൊക്കെ ഓടിക്കും. കാർ ഓടിക്കാന്‍ മാത്രം താല്പര്യമില്ല. ഡ്രൈവിങ് അറിയാതിരുന്നിട്ടും എന്നെപ്പോലുള്ള ഒരു നടനെ അഭിനയിപ്പിക്കാന്‍ തയ്യാറായതില്‍ ജിത്തു ജോസഫ് സാറിനോട് നന്ദിയുണ്ട്.
ആ ലൊക്കെഷനില്‍ വെച്ച് എനിക്ക് ഏറ്റവും അധികം സന്തോഷം തോന്നിയ വേറെ ഒരു കാര്യമുണ്ട്. ഞാന്‍ നോക്കുമ്പോഴുണ്ട്, ഒരു പയ്യന് മരത്തിന്റെ വേരില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. പിറ്റേ ദിവസവും ആ പയ്യനെ അവിടെ കണ്ടപ്പോള്‍ അത് ആരാണെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് പ്രണവ് മോഹന്‍ലാലാണ് എന്ന്. വാ ഇവിടെ വന്നിരുന്ന് കഴിക്കൂ എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോള്‍ 'ഇല്ല എട്ടാ.. ഞാന്‍ ഇവിടെ തന്നെ ഇരുന്നോളാം" എന്നും പറഞ്ഞ് അവിടെ ഇരുന്ന് കഴിച്ചു.
ആ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. പുള്ളിയുടെ അവസ്ഥയില്‍ നമ്മളൊക്കെ ആയിരുന്നെങ്കില്‍ എന്തൊക്കെ കാണിക്കും. ആ പടം തീരുന്നത് വരെ അദ്ദേഹം അങ്ങനെയായിരുന്നു. ഒരു യതാർത്ഥ മനുഷ്യന് എന്നൊക്കെ പറയുന്നത് ഇതിനെയാണ്. അങ്ങനെ ഒരു അപ്പന്റെ മകനാണെങ്കില്‍ ബാക്കിയുള്ളവരൊക്കെ എന്തൊക്കെ കാണിക്കും. അത്രയും ടാലന്റുള്ള ആളാണ് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം മുന്നോട്ട് പോകുന്നത്. യാത്രകളോട് വളരെ ഇഷ്ടമാണ്. അങ്ങനെ അധികം സംസാരിക്കുകയൊന്നും ഇല്ല. കാണുമ്പോള്‍ ചിരിക്കും എന്തെങ്കിലുമൊക്കെ സംസാരിക്കും. അത്രയേയുള്ളു.
പുള്ളി വഴിയരികില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റേയും ടെന്റില്‍ കിടക്കുന്നതിന്റേയുമൊക്കെ വീഡിയോ പിന്നീട് പുറത്ത് വന്നല്ലോ. എനിക്ക് അതൊന്നും കണ്ട് അത്ര വലിയ അത്ഭുതം തോന്നിയില്ല. അന്ന് ഞാന്‍ കണ്ടതില്‍ അപ്പുറം വേറെയൊന്നും സംഭവിച്ചിട്ടില്ലെന്നും സാജു നവോദയ പറയുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications