'അമ്മുവിന് വണ്ണമുളളത് കൊണ്ട് രേണുവിനൊപ്പം, ഭാര്യയ്ക്ക് കുഴപ്പമില്ല, പൈസ മതിയല്ലോ', പ്രതീഷിന്റെ ചുട്ടമറുപടി
രേണു സുധിക്കൊപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് പ്രതീഷിന്റേത്. രേണു സുധിക്കൊപ്പം നിരവധി ആൽബങ്ങളിൽ പ്രതീഷ് അഭിനയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുളള പല വീഡിയോകളും പുറത്ത് വന്നതോടെ രേണുവിനെ പോലെ തന്നെ പ്രതീഷും സൈബർ ആക്രമണത്തിന് ഇരയായിട്ടുളളതാണ്.
രേണുവിനേയും വിവാഹിതനായ പ്രതീഷിനേയും ചേർത്ത് പല മോശപ്പെട്ട കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രതീഷിന്റെ ഭാര്യ അമ്മുവിനെ ഉന്നമിട്ടും ചിലർ കമന്റുകളിടാറുണ്ട്. ഇത്തരക്കാർക്ക് മറുപടിയുമായി പ്രതീഷും ഭാര്യയും രംഗത്ത് വന്നിരിക്കുകയാണ്.
മെയിൻസ്ട്രീം വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് : '' താന്‍ വൈറലാകാനുളള കാരണം രേണുച്ചേച്ചി തന്നെയാണ്. ഇതിപ്പോള്‍ മൂന്നാമത്തെ സിനിമയാണ് താന്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിലേക്ക് എത്താനുളള കാരണം ചേച്ചി തന്നെയാണ്. രേണുച്ചേച്ചിക്കൊപ്പം ചെയ്ത വീഡിയോകള്‍ വൈറലായതാണ് കാരണം. ചേച്ചിക്കൊപ്പം മാത്രം ഇതുവരെ 9 ആല്‍ബം ചെയ്തിട്ടുണ്ട്.

ആളുകള്‍ പറയുന്നത് താനോ വീട്ടിലുളളവരോ നോക്കാറില്ല. വീട്ടില്‍ നിന്ന് പിന്തുണയില്ല. ചിലര്‍ നല്ലത് പറയും ചിലര്‍ മോശം പറയും. നാട്ടുകാര്‍ പറയുന്നത് നോക്കാന്‍ നിന്നാല്‍ ഒന്നും നടക്കില്ല. രേണുചേച്ചിയെ തന്നെ നെഗറ്റീവ് പറയുന്ന ആളുകളും പോസിറ്റീവ് പറയുന്ന ആളുകളും ഉണ്ട്.
ഷൂട്ടിന് വേണ്ടി തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഓരോ ആളുകള്‍ വന്ന് രേണുച്ചേച്ചിയോട് സ്‌നേഹത്തോടെ പെരുമാറുന്നത് കാണുമ്പോ്ള്‍ ഞെട്ടിപ്പോകും. കമന്റ് ബോക്‌സില്‍ തെറി പറയുകയും നേരിട്ട് കാണുമ്പോള്‍ കെട്ടിപ്പിടിക്കുന്നതും, മോളേ നീ ഇനിയും നന്നായി മുന്നോട്ട് പോകും എന്ന് പറയുകയും ചെയ്യുന്നു. ഇപ്പോള്‍ ആളുകള്‍ രേണുചേച്ചിയെ മനസ്സിലാക്കി ഇഷ്ടപ്പെട്ട് തുടങ്ങി. നെഗറ്റീവ് കമന്റുകള്‍ കുറഞ്ഞു.
ഭാര്യയായ അമ്മുവിന് വണ്ണമുളളത് കൊണ്ടാണ് രേണുവിന്റെ കൂടെ നടക്കുന്നത് എന്ന തരത്തിലുളള കമന്റുകളോട് അമ്മുവും പ്രതീഷും പ്രതികരിക്കുന്നത് ഇങ്ങനെയാണ്. രേണു ചേച്ചിയെ പരിചയപ്പെട്ടിട്ട് 3 മാസത്തോളമേ ആയിട്ടുളളൂ. തങ്ങളുടെ വിവാഹം കഴിച്ചിട്ട് 7 വര്‍ഷം ആയി. അതിന് മുന്‍പേ പരസ്പരം അറിയാം. ഇഷ്ടപ്പെട്ട് സ്‌നേഹിച്ച് കല്യാണം കഴിച്ചതാണ്. അമ്മു വണ്ണം വെച്ചാലും ഇല്ലെങ്കിലും എങ്ങനെ ആയാലും തനിക്ക് അമ്മു തന്നെയാണ്, പ്രതീഷ് പറഞ്ഞു..
ചിലപ്പോള്‍ സംസാരിക്കുമ്പോള്‍ രേണു ചേച്ചി തന്റെ കയ്യില്‍ പിടിക്കുകയോ ചേര്‍ന്ന് നില്‍ക്കുകയോ ചെയ്താല്‍ ആളുകള്‍ പറയും, അവള്‍ അവനെ ഒട്ടി നില്‍ക്കുന്നത് കണ്ടില്ലേ, അവന്റെ ഭാര്യയ്ക്ക് കുഴപ്പമില്ല, പൈസ മതിയല്ലോ എന്നൊക്കെ. നമ്മളെ മോശം രീതിയില്‍ ഒരാള്‍ തൊട്ടാലോ ചേര്‍ന്ന് നിന്നാലോ നമുക്കത് മനസ്സിലാകും. രേണു ചേച്ചിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഒരു ബെഡ്‌റൂമിലോ കുറ്റിക്കാട്ടിലോ ഒന്നും അല്ല , അത്രയും മീഡിയയ്ക്ക് മുന്നിലാണ്.
തനിക്ക് അവരൊരു ചേച്ചിയെ പോലെയാണ്, ചേച്ചിക്ക് താനൊരു അനിയനെ പോലെയും. അത്രയും കംഫര്‍ട്ടബിള്‍ ആയത് കൊണ്ടാണ് തന്റെ അടുത്ത് ചേര്‍ന്ന് നില്‍ക്കുന്നത്. അതിനെ പോലും പല തരത്തില്‍ കാണുന്ന ആളുകളുണ്ട്. അത്രയും തരംതാഴ്ന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. തനിക്ക് 30 വയസ്സും രേണു ചേച്ചിക്ക് 33 വയസ്സും ഉണ്ട്. താനവരെ ചേച്ചിയായിട്ടാണ് കാണുന്നത്, പ്രതീഷ് പറയുന്നു.












Click it and Unblock the Notifications