Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചുവിന്റെ പിറന്നാളിന് സർപ്രൈസ് സമ്മാനവുമായി പ്രവീൺ എത്തി; 'ഇനി പ്രവീൺ ശരിക്കും ഒറ്റപ്പെടും'

ഏറെ ആരാധകരുള്ള യൂട്യൂബേഴ്‌സാണ് പ്രവീണും പ്രണവ് എന്ന കൊച്ചുവും. പ്രവീൺ കൊച്ചു എന്ന യൂയൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ പ്രവീണും കുടുംബവുമായി ചില പിണക്കങ്ങൾ ഉണ്ടായി. ഇപ്പോൾ പ്രവീണും ഭാര്യയും കുഞ്ഞും പുതിയ വീട്ടിലാണ് താമസം. അടുത്തിടെ പ്രവീൺ പുതിയ കാർ വാങ്ങിച്ചിരുന്നു. ഈ കാറുമായി പ്രവീൺ ആദ്യം പോയത് പ്രവീണിന്റെ അച്ഛന്റെയും അമ്മയുടെയും കൊച്ചുവിന്റെയും അടുത്തേക്കായിരുന്നു.

പിണക്കം മാറി പ്രണവും കുടുംബവും ഒന്നിച്ച സന്തോഷത്തിലാണ് ഇവരുടെ ആരാധകർ. ഇപ്പോൾ പ്രണവിന്റെ പിറന്നാളിനും പ്രവീൺ എത്തിയിരിക്കുകയാണ്. സർപ്രൈസായിട്ടാണ് പ്രവീൺ എത്തിയത്. എന്നാൽ ഇത്തവണയും പ്രവീണിന്റെ ഭാര്യയും കുഞ്ഞും പ്രവീണിനൊപ്പം ഉണ്ടായിരുന്നില്ല. കേയ്ക്കും കൊച്ചുവിന് ഒരു ഷർട്ടുമായാണ് പ്രവീൺ എത്തിയത്.

Praveen

ഗംഭീരമായ ആഘോഷമായിരുന്നു പ്രണവിന്റെ പിറന്നാളിന് അച്ഛനും അമ്മയും ഒരിക്കിയത്. പടക്കം പൊട്ടിച്ചും ബിരിയാണിവെച്ചിമൊക്കെ ഗംഭീര ആഘോഷമായിരുന്നു. അച്ഛൻ ഒരു മോതിരമാണ് പ്രണവിന് സമ്മാനിച്ചത്. നിമിഷനേരം കൊണ്ട് ഈ വീഡിയോ ഹിറ്റിയി. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

കുടുംബം ഒന്നിച്ച സന്തോഷം പങ്കുവെച്ചുള്ള കമന്റുകളാണ് ഏറെയും. അതേ സമയം കൊച്ചുവും പ്രവീണു തമ്മിൽ പഴയ ഒരു സ്നേഹം കാണാനില്ലെന്നും കമന്റുകളിലൂണ്ട്. മൃദുല ഇല്ലാത്തിടത്ത് പ്രവീൺ വരരുതായിരുന്നുവെന്ന് പറയുന്നവരും ഉണ്ട്.

ഇതൊരു വെറൈറ്റി ഒരു സർപ്രൈസ് ആയിപ്പോയി അടിപൊളി കണ്ടിട്ടില്ല ഇനിയും എല്ലാവരും ഇതുപോലെ ഇറക്കുമായിരിക്കും അടിപൊളി അച്ഛനും അമ്മയും ബന്ധുക്കാരും എല്ലാരും കൂടിയുള്ളത് ബർത്ത് ഡേ ഹാപ്പി കണ്ണുനിറഞ്ഞുപോയി. ചേട്ടൻ അനിയൻ ബോണ്ട്‌ പണ്ടത്തെ പോലെ വരുന്നില്ല. പ്രവീൺ പണ്ട് ആയിരുന്നു അനിയൻ ആയി കൂടുമ്പോൾ ഹാപ്പി ഇപ്പൊ പ്രവീണു ആ സന്തോഷം മുഖത്തു കിട്ടുന്നില്ല.

എന്തോ ഇപ്പൊ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുമ്പിൽ പ്രവീൺ സൈലന്റ് ആണ്. എന്തൊക്കെയോ ചമ്മൽ ഉള്ളത് പോലെ പ്രവീൺന്റെ മുഖം.. ഒരു പക്ഷെ അന്ന് നിങ്ങളെ ജനങ്ങൾക്ക് മുമ്പിൽ വീഡിയോ രൂപത്തിൽ ഇട്ട് കൊടുത്തതി ന്റെ കുറ്റബോധം കൊണ്ടാവും മൃദുലേടെ അച്ഛൻ മരിച്ചല്ലോ ഇനി പ്രവീൺ ശരിക്കും ഒറ്റപ്പെടും കാരണം ആ വീട്ടിൽ പ്രവീണിന്റെ male സപ്പോർട്ട് ആയിരുന്നു മൃദുലെ ടെ അച്ഛൻ. സൊ അവനു സപ്പോർട്ട് വേണമെങ്കിൽ സ്വന്തം അച്ഛൻ അമ്മ അനിയൻ തന്നെ കൂടെ വേണം എന്ന് തോന്നി കാണും.

പ്രവീണിനെ കണ്ടപ്പോൾ പാവം തോന്നി മൃദുല അന്ന് പറഞ്ഞ കാര്യങ്ങൾ കുറെയൊക്കെ നുണ ആണ് എന്ന് തോന്നി പോകുന്നു. അന്ന് പറഞ്ഞു
അച്ഛൻ ഒരു പണിയും എടുക്കില്ല അച്ഛന് പെണ്ണുങ്ങൾ പണി എടുക്കേണ്ടവർ ആണ് എന്നുള്ള മെന്റാലിറ്റി ഒക്കെയാണ് എന്ന്. മിക്ക വീഡിയോ ലും അച്ഛൻ പണി എടുക്കുന്നതും കാണാം,

മക്കളല്ലേ... മൂത്തവർ തെറ്റുകൾ ക്ഷമിക്കണം.. എല്ലാവരും ഒന്നാവണം. മൃദുലയെ വിളിക്കണം. ആ കുട്ടിയെ മാറ്റിനിർത്തരുത്. തെറ്റ് പ്രവീണും ചെയ്തില്ലേ. എന്നിട്ട് നിങ്ങൾ ക്ഷമിച്ചില്ലേ? അതെ പോലെ ആ കുട്ടിയോടും ക്ഷമിക്കുക. ഒരു സജഷൻ മാത്രം ആണ്.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് .അച്ഛനും അമ്മയ്ക്കും എല്ലാവർക്കും കൊച്ചുവിനോടുള്ള സ്നേഹം കാണുമ്പോൾ ഭയങ്കര സന്ദോഷം തോന്നുന്നു. കഴിഞ്ഞവർഷം പോലെയല്ല ഈ വർഷം കൊച്ചുവിനെ നല്ലതേ വരൂ . നിന്റെ ഭാര്യയെയും മക്കളെയും വിളിക്കാത്ത ഇടത് നീ പോകരുത്. അത് നിന്റെ ആൾക്കാർ ആയാലും. കാരണം നിന്റെ കുടുംബം എന്നത് നീ പടുത്തുയർത്തിയ സാമ്രാജ്യമാണ്. അത് നിന്റെ മാത്രമായ ഭാര്യയും മക്കളും ആണ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+