Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബവുമായി വീണ്ടും ഒന്നിക്കുമോ? കൊച്ചുവിന്റെ കല്യാണം വിളിച്ചാൽ പോകുമോ? മറുപടിയുമായി പ്രവീൺ

ഏറെ ആരാധകരുള്ള ഫാമിലി വ്‌ലോഗേഴ്‌സാണ് പ്രവീണും പ്രണവ് കൊച്ചുവും. സഹോദരന്മാരായ പ്രണവും പ്രവീണും ഇവരുടെ അച്ഛനും അമ്യുമൊക്കെ ഉൾപ്പെടുന്ന വീഡിയോസാണ് ചെയ്യാറുണ്ടായിരുന്നത്. പ്രവീണിന്റെ വിവാഹത്തിന് ശേഷം പ്രവീണിന്റെ ഭാര്യ മൃദുലയും ഇവർക്കൊപ്പം ചേർന്നു. വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രവീണും കുടുംബത്തിനും ഇടയിൽ പിണക്കം ഉണ്ടാകുന്നത്.

മൃദുല ഗർഭിണിയായി ഇരിക്കുന്ന സമയത്ത് പ്രവീണും മൃദുലയും വീട് വിട്ടിറങ്ങുകയും ചെയ്തു. കുഞ്ഞ് ജനിച്ചപ്പോൾ പ്രവീണിന്റെ അച്ഛനും അമ്മയും അനിയനുമൊക്കെ കാണാൻ എത്തിയിരുന്നു. എന്നാൽ പിന്നീടും ഇവർ തമ്മിൽ പഴയ പോലെയായില്ല. പുതിയ വീട്ടിലേക്കാണ് പ്രവീണും മൃദുലയും കുഞ്ഞും താമസം മാറിയത്.

pranav

ഇതിനിടയിൽ മൃദുലയുടെ അച്ഛൻ മരിച്ച സമയത്തും പ്രണവിന്റെ വീട്ടുകാർ മൃദുലയുടെ വീട്ടിൽ എത്തിയിരുന്നു. ഇനിയെങ്കിലും പിണക്കം ഒക്കെ മാറ്റി പഴയ പോലെ ഒന്നിച്ച് വീഡിയോസ് ചെയ്തൂടെ എന്നാണ് ഇവരുടെ ആരാധകർ ചോദിക്കുന്നുത്, പ്രണവും അച്ഛനും അമ്മയും ഇപ്പോൾ പ്രണവിന്റെ പുതിയ യൂട്യൂബ് ചാനലിൽ വീഡിയോസ് ചെയ്യാറുണ്ട്. ഇപ്പോൾ പ്രവീണും മൃദുലയും നടത്തിയ ക്യൂ ആന്റ് എയിൽ കുടുംബവുമായി വീണ്ടും ഒന്നിക്കുമോ പഴയ പോലെ വീണ്ടും ഒന്നിച്ച് വീഡിയോസ് ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം പ്രവീൺ മറുപടി പറയുന്നുണ്ട്.

അമ്മയേയും അച്ഛനേയും മിസ് ചെയ്യാറുണ്ടോ അവരെ വിളിക്കറുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. തീർച്ചയായും അമ്മയേയും അച്ഛനേയും കൊച്ചുവിനേയും മിസ് ചെയ്യാറുണ്ട് എന്നാണ് പ്രവീൺ പറയുന്നത്. തനിക്ക് ആരുടെ അടുത്തും പിണക്കമില്ലെന്നും പ്രവീൺ പറയുന്നു. അച്ഛനോട് ആയിക്കോട്ടെ അമ്മയോട് ആയിക്കോട്ടെ കൊച്ചുവിനോട് ആയിക്കോട്ടെ എനിക്ക് ആരുടെ അടുത്തും പിണക്കമില്ല. മൃദുലയുടെ അച്ഛൻ മരിച്ചപ്പോൾ എല്ലാവരും വന്നിട്ടുണ്ടായിരുന്നു. അതിന് മുൻപ് അമ്മ എന്നെ വിളിക്കാറുണ്ടായിരുന്നു.

അതിന് ശേഷം അച്ഛനായിക്കോട്ടെ അമ്മയായിക്കോട്ടെ കൊച്ചു ആയിക്കോട്ടെ എല്ലാവരും വിളിക്കാറുണ്ട്. പാസ്റ്റ് ഈസ് പാസ്റ്റ്, ഒരു ദുസ്വപ്‌നം പോലെ അതൊക്കെ മറന്നുകളയാനാണ് എനിക്ക് ആഗ്രഹം. തെറ്റും ശരിയും ത്രാസിൽ വെച്ച് അളന്നുനോക്കാനോ അതിനെ പറ്റി സംസാരിക്കാനോ താത്പര്യമില്ല, കഴിഞ്ഞത് കഴിഞ്ഞു. അത്രയൊക്കെയുള്ളൂ മനുഷ്യരുടെ കാര്യം..

നമ്മുടെ ഇപ്പോഴത്തെ വാശിയും ഈഗോയും മരണം വരെ കൊണ്ടുപോയി കഴിഞ്ഞാൽ അതിനൊന്നും ഒരു അർത്ഥം ഇല്ലാതായിപ്പോകും. പിന്നെ ഒരു മകനെന്ന നിലയിൽ എനിക്ക് കുറ്റബോധം ഉണ്ടാവാം. അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങളൊന്നുമില്ല. ഒരുമിച്ച് വീഡിയോ ചെയ്യുന്നില്ലെന്ന് മാത്രം, വിളിക്കാറുണ്ട്. ഇത് കേൾക്കാൻ കുറെപേർ ആഗ്രഹിച്ചു എന്ന് അറിയാം. കുറെ കമന്റ്‌സ് വരാറുണ്ട്, എന്നാണ് പ്രവീൺ പറയുന്നത്.

കൊച്ചു ചേട്ടന്റെ വെഡ്ഡിംഗിന് വിളിച്ചാൽ പോകുമോ എന്നായിരുന്നു അടുത്ത ചോദ്യം. കൊച്ചു ചേട്ടന്റെ വിവാഹത്തിന് എന്നെ വിളിക്കേ
ണ്ട കാര്യമില്ല. ഞാനായിരിക്കും അവിടെ പോയി കാര്യങ്ങൾ നടത്തുന്നത്. അപ്പോൾ എന്നെ വിളിക്കേണ്ട കാര്യമില്ല. എനിക്ക് ഒരു ആപത്ത് വന്നാലോ അവിടെയൊരു ആപത്ത് വന്നാലോ പറന്നങ്ങ് എത്തും, എന്നാണ് പ്രവീൺ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+