പ്രവീൺ ഇല്ലാതെ അമ്മയുടെ പിറന്നാൾ ആഘോഷം; കൊച്ചുവിന്റെ സർപ്രൈസ് സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് അമ്മ...
ഒരുപാട് ഫോളോവേഴ്സ് ഉള്ള യൂട്യൂബേഴ്സാണ് പ്രവീണും സഹോദരൻ കൊച്ചു എന്ന വിളിക്കുന്ന പ്രണവും. പ്രണവ് പ്രവീൺ എന്ന യൂട്യൂബ് ചാനലിൽ ആണ് ഇവർ വീഡിയോസ് പങ്കുവെച്ചിരുന്നത്. 4 മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഇത്. എന്നാൽ പ്രവീണും ഭാര്യയും ഇപ്പോൾ പ്രവീണിന്റെ വീട്ടിൽ നിന്നും മാറിയാണ് നിൽക്കുന്നതും. കൊച്ചു ഇപ്പോൾ പ്രണവ് കൊച്ചു എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോസ് പങ്കുവെയ്ക്കുന്നത്.
കുടുംബവുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രവീൺ സൂചിപ്പിച്ചിരുന്നു. പ്രവീണും പ്രണവും തമ്മിലുള്ള കോമ്പോ ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. ഇരുവരും ഒരുമിച്ച് വീഡിയോ ചെയ്യാത്തതിലുള്ള വിഷമം ആരാധകർ പങ്കുവെച്ചിട്ടുമുണ്ട്. ചിലർ പ്രണവിന്റെ പക്ഷവും ചിലർ കൊച്ചുവിന്റെ പക്ഷത്തുമാണ് നിൽക്കുന്നത്. പ്രണവ് മാറിത്താമസിച്ചതോടെ കൊച്ചു ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ സജീവമാണ്.

കൊച്ചുവിനൊപ്പം അമ്മയും അച്ഛനുമുണ്ട്. കഴിഞ്ഞദിവസം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ കൊച്ചു പങ്കുവെച്ചിരുന്നു. 476 കെ വ്യൂസാണ് നിലവിൽ ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അമ്മയ്ക്ക് സർപ്രൈസായി കൊച്ചു ബർത്ത് ഡേ ഗിഫ്റ്റും കൊടുക്കുന്നുണ്ട്. പിറന്നാൾ ദിവസത്തെ ഷോപ്പിംഗിന് ശേഷം കേക്ക് മുറിക്കുമ്പോഴാണ് കൊച്ചു അമ്മയ്ക്ക് ഗിഫ്റ്റ് നൽകുന്നത്.
ഞാൻ ആദ്യമായിട്ടുള്ള കേക്ക് കട്ടിംഗാണ്. നിങ്ങളും അമ്മമാർക്ക് പറ്റുമെങ്കിൽ അമ്മമാർക്ക് കേക്ക് വാങ്ങിച്ച് കൊടുക്കണം. അവർക്ക് ഇത് ഏറ്റവും വലിയ സന്തോഷമായിരിക്കും എന്ന് അമ്മ പറയുന്നു. അപ്പോഴാണ് അമ്മയ്ക്ക് ഞാൻ ഗിഫ്‌റ്റൊന്നും തന്നില്ലല്ലോ എന്ന് കൊച്ചു പറയുന്നത്. ഇതൊക്കെ തന്നെ ധാരാളം എന്ന് അമ്മ പറയുമ്പോൾ കൊച്ചു ഗിഫ്റ്റുമായി വന്ന് അമ്മയ്ക്ക് നൽകി.
ഒരു ഫോൺ ആണ് കൊച്ചു അമ്മയ്ക്ക് നൽകിയത്. അമ്മയുടെ ഫോണൊക്കെ ചീത്തയായിരുന്നു, അപ്പോഴെ വിചാരിച്ചതാണ് അമ്മയ്ക്ക് ഒരു ഫോൺ വാങ്ങണമെന്ന്, പിന്നെ ബർത്ത് ഡേ ആകട്ടെ എന്ന് കരുതി, എന്നാണ് കൊച്ചു പറയുന്നത്. ഗിഫ്റ്റ് തുറന്നപ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ട്. സന്തോഷം കൊണ്ടാട്ടോ എന്ന് അമ്മ പറയുന്നുമുണ്ട്. കൊച്ചുവിന് അമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുമ്പോൾ എനിക്ക് ഇതുമതി എന്ന് കൊച്ചു പറയുന്നു. ഒരുപാട് കമന്റ് ഈ വീഡിയോയ്ക്ക് വരുന്നുണ്ട്....
അല്ലെങ്കിലും അമ്മമാർ ഒരുപാടു വലിയ ഗിഫ്റ്റ് ഒന്നും ആഗ്രഹിക്കാറില്ല... വീട്ടിലുള്ളവർ ഒന്ന് സർപ്രൈസ് ആയി ഒന്ന് വിഷ് ചെയ്താൽ തന്നെ അവർക്കു ഒരുപാടു സന്തോഷം ആണ്. പ്രവീൺ ചേട്ടാ അവിടെ പോയി നിൽക്കണം ഒന്നുമില്ല, ഇടയ്ക്ക് പോകണം. ഒന്നുമില്ലെങ്കിലും അമ്മയും അച്ഛനും അനിയനും അല്ലെ കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില, ഈ മോൻ അമ്മയുടെ ഭാഗ്യമാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications