സ്വാസികയ്ക്ക് വിവാഹത്തലേന്ന് പ്രേം നൽകിയ കിടിലൻ സർപ്രൈസ്; വീഡിയോ വൈറൽ
ദിവസങ്ങൾക്ക് മുമ്പാണ് നടി സ്വാസികയുടേയും പ്രേം ജേക്കബ്ബിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ഫോട്ടോസും വീഡിയോയുമൊക്കെ വൈറൽ ആയിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വിവാഹത്തലേന്ന് സ്വാസികയ്ക്ക് സർപ്രൈസുമായി എത്തുന്ന പ്രേമാണ് വീഡിയോയിൽ ഉള്ളത്.
സ്വാസികയുടെ വീട്ടിലെ ഗുലാബി ചടങ്ങിലേക്ക് അപ്രതീക്ഷിതമായി എത്തുകയായിരുന്നു പ്രേം. ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ഒരു ടാക്സി കാറിലാണ് പ്രേം എത്തുന്നത്. സ്വാസികയുടെ അടുത്തേക്കാണ് പ്രേം നേരെ ചെല്ലുന്നത്. പ്രേമിന്റെ വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പെട്ടെന്ന് പ്രേമിനെ കണ്ടപ്പോൾ സ്വാസിക അമ്പരക്കുകയാണ്.

തിരുവനന്തപുരത്ത് വെച്ചാണ് സ്വാസികയുടെ വിവാഹ ചടങ്ങുകൾ നടന്നത്. ബീച്ച് വെഡ്ഡിംഗിന് ശേഷം ബന്ധുക്കൾക്കും കൂട്ടുകാർക്കും വിവാഹ സൽക്കാരവും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. നിരവധി താരങ്ങൾ ആണ് പരിപാടിക്ക് എത്തിയത്. സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമൊക്കെ എത്തിയിരുന്നു. ദിലീപ്, സുരേഷ് ഗോപി എന്നിവരൊക്കെ എത്തിയിരുന്നു.
മനം പോലെ മംഗല്യം എന്ന സീരയലിൽ സ്വാസികയും പ്രേമും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഇഷ്ടത്തിലുമായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയ കുമാറിന്റെയും ഗിരിജയുടേയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയായാണ്. പൂജ വിജയ് എന്നാണ് ശരിയായ പേര്.,
2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായിതയായി അഭിനയിച്ചാണ് സ്വാസിക സിനമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും അഭിനയിച്ചു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു, പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, പൊറിഞ്ചു മറിയും ജോസ് , ചതുരം എന്നീ സിനിമകളിലെ വേഷം ഏറെ ശ്രദ്ധേയമായി.
സീരിയലുകളിലും സജീവമായിരുന്നു സവാസിക. 2014 മുതൽ ആണ് താരം സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരയിൽ സംപ്രേക്ഷണം ചെയ്ത ദത്ത് പുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വിവധി സീരിയലുകളിൽ താരം അബിനയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.












Click it and Unblock the Notifications