ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം എത്ര, ഇപ്പോൾ പ്രതിഫലം കോടികളാണോ? മമിത ബൈജു പറയുന്നു
നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ പ്രേമലു തീയറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. മമിതയുടെ പ്രകടനത്തിന് ധാരാളം അഭിനന്ദനവും ലഭിക്കുന്നുണ്ട്. ഇനിയും മികച്ച സിനിമകളുടെ ഭാഗമാകാനുള്ള അവസരം മമിതക്ക് ലഭിക്കുമെന്നാണ് ആരാധകർ പറയുന്നത്. സൂപ്പർ ശരണ്യയിൽ മമിത ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിന് മുമ്പും മമിത ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പ്രേമലു ഹിറ്റായി പ്രദർശനം തുടരുമ്പോൾ മമിത തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. അടുത്തിടെ അഭിനയിച്ച പടങ്ങളൊക്കെ ഹിറ്റാവുന്ന സാഹചര്യത്തിൽ പ്രതിഫലം കൂട്ടിയോ, കോടികളാണോ വാങ്ങുന്നത് എന്ന ചോദ്യങ്ങളൊക്കെ പല അഭിമുഖങ്ങളിലായി മമിത കേൾക്കുന്നുണ്ട്. ഇതിനും മമിത മറുപടി പറയുന്നുണ്ട്.

ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലമായി ഒന്നും കിട്ടിയിരുന്നില്ല എന്നാണ് മമിത പറയുന്നത്. രണ്ടാമത്തെ സിനമയ്ക്ക് കിട്ടിയത് ആറായിരം രൂപ ആണെന്നും മമിത പറയുന്നു. ഇപ്പോൾ കോടകളാണോ മമിത വാങ്ങുന്നത് എന്ന ചോദ്യത്തിന് അത്രയ്ക്കൊന്നും താൻ എത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്.
അവസരങ്ങൾ ധാരാളം ഉണ്ടെന്നും പക്ഷേ കോടികൾ വാങ്ങാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും മമിത പറയുന്നു. തന്റെ മാർക്കറ്റിംഗ് ലെവൽ അനുസരിച്ചുള്ള പ്രതിഫലമാണ് ഇപ്പോൾ വാങ്ങുന്നതെന്നും കോടികളിലേക്ക് എത്താൻ ഇനിയും ദുരമുണ്ടന്നും മമിത പറയുന്നു.
അതേ സമയം പ്രേമലൂ വൻ ഹിറ്റായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്ന് 1.85 കോടി അടുപ്പിച്ചാണ് തിങ്കളാഴ്ച പ്രേമലു സ്വന്തമാക്കിയത്. ആകെ മൊത്തം 12.5 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തു. ആദ്യ ദിനം നേടിയത് 90 ലക്ഷത്തോളം രൂപയാണ്. രണ്ടാം ദിനം 1.9 കോടി നേടി.
മൂന്നാം ദിനം 2.70 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 9 ന് ആണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു റിലീസ് ചെയ്തത്, റൊമാന്റിക് - കോമഡി എന്റൈർ ടെയ്നർ ആയി പ്രദർശനത്തെിന് എത്തിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാറനറിൽ ദിലീഷ് പോത്തൻ, ഫഹദ് , ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കിരൺ ജോസിയും ഗിരീഷ് എഡിയും ചേർന്നാണ് തിരക്കഥ.












Click it and Unblock the Notifications