പ്രേമലു ഒടിടിയിൽ എപ്പോഴെത്തും? എവിടെ, എപ്പോൾ കാണാൻ പറ്റും? പുതിയ വിവരങ്ങൾ ഇങ്ങനെ
തിയറ്ററുകളിൽ നിറഞ്ഞ കാണികൾക്ക് മുമ്പിൽ പ്രദർശനം തുടരുകയാണ് പ്രേമലു. വലിയ അവകാശവാദങ്ങളോ സൂപ്പർ താരങ്ങളോ ഒന്നും ഇല്ലാതെ വന്ന ചിത്രം പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ മികച്ച സ്വീകാര്യതയാണ് സിനമയ്ക്ക് ലഭിച്ചത്.
കോടികളാണ് ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. നസ്ലിനും മമിത ബൈജുവും ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയും പ്രണയവുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. റിലീസ് ആയിട്ട് നാലാഴ്ച ആയിട്ടും ചിത്രത്തിന് കോടികളുടെ കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട്. ഗിരീഷ് എ ഡി യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തിയറ്ററിൽ ചിത്രം വിജയകരമായി മുന്നേറുമ്പോൾ എന്നാണ് ചിത്രം ഒ ടി ടിയിൽ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പ്രേമലുവിന്റെ ഒ ടി ടി റൈറ്റ്സ് വിറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് പ്രേമലുവിന്റെ ഒ ടി ടി റൈറ്റ്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.
ഒ ടി ടി പ്ലേയാണ് ഇക്കാര്യം പറയുന്നത്. നാലാഴ്ച കഴിഞ്ഞാവ്‍ മലയാള സിനിമ ഒ ടി ടിയിൽ എത്താറുണ്ടെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്നതിനാൽ പ്രേമലു കുറച്ചധികം വൈകിയെത്താനാണ് സാധ്യത.
ഒ ടി ടിയിൽ കാണണമെങ്കിൽ പ്രേക്ഷകർ കുറച്ചധികം കാത്തിരിക്കേണ്ടി വരും.
ആഗോളതലത്തിൽ പ്രേമലു 70 കോടി ക്ലബ്ബിൽ എത്തി. കേരളത്തിൽ നിന്ന് മാത്രം ഒരു കോടിയിൽ അധികം പ്രേമലു നേടുന്നുണ്ട് എന്നതിനാൽ നാലാമത്തെ ആഴ്ചയും പ്രേമലുവിന്റെ കളക്ഷൻ കുറയില്ലെന്നാണ് വിലയിരുത്തൽ. ഇങ്ങനെ പോവുകയാണെങ്കിൽ 100 കോടി ക്ലബിൽ പ്രേമലു സ്ഥാനം നേടുമോ എന്നാണ് ആകാക്ഷയോടെ കാത്തരിക്കുന്നത്. നസ്ലിനെ സംബന്ധിച്ച് ഇത് മികച്ച ഒരു അവസരം ആണ്. താര മൂല്യം കൂടാനുള്ള അവസരവും തള്ളുന്നില്ല..
മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലു കളക്ഷൻ തുടരുകയായിരുന്നു, തുടക്കം മുതൽ പ്രേമലുവിന് മികച്ച അഭിപ്രായമാണ് കിട്ടിയത്. മഞ്ഞുമ്മൽ ബോയ്സ് മികച്ച അഭിപ്രായം തേടി മുന്നോട്ട് പോകുമ്പോഴും പ്രേമലുവിന്റെ കുതിപ്പിനെ ബാധിച്ചിട്ടില്ല. ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമ ആണ് പ്രേമലു. പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് സാധിച്ചു എന്നതാണ് ഈ കുതിപ്പിന് പിന്നിലെ രഹസ്യം.












Click it and Unblock the Notifications