12 ദിവസം കൊണ്ട് സ്വപ്ന നേട്ടം സ്വന്തമാക്കി പ്രേമലു; ബോക്സ് ഓഫീസിൽ കിലുക്കം
തിയറ്ററുകളിൽ നിറഞ്ഞ കാണികൾക്ക് മുന്നിൽ പ്രദർശനം തുടരുകയാണ് പ്രേമലു. യുവ താരങ്ങളെ അണിനിരത്തി എടുത്ത ചിത്രം പ്രതീക്ഷിച്ചതിലും വലിയ വിജയത്തിലാണ് എത്തിനിൽക്കുന്നത്. വമ്പൻ ചിത്രങ്ങൾ എതിരാളികളായിട്ട് ഉണ്ടായിരുന്നെങ്കിലും പ്രേമലുവിന് അടിതെറ്റിയില്ല. നസ്ലിൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാതെ വന്ന ചിത്രം ആദ്യ ദിനം മികച്ച അഭിപ്രായം നേടി. മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെയാണ് ചിത്രം മികച്ച വിജയത്തിലേക്ക് എത്തിയത്. ഗിരീഷ് എ ഡിയാണ് ചിത്രന്റെ സംവിധായകൻ. റൊമാൻസും കോമഡിയും കൈകാര്യം ചെയ്യുന്ന ചിത്രം ഫെബ്രുവരി 9 നാണ് റിലീസ് ചെയ്തത്. തണ്ണീർ മത്തൻ ദിനങ്ങൾ , സൂപ്പർ ശരണ്യ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗീരീഷ് എ ഡിയുടെ ചിത്രം എന്ന നിലയിൽ സിനിമ ചർച്ചയിൽ ഉണ്ടായിരുന്നു.

മറ്റ് രണ്ട് സിനികൾ വിജയിപ്പിച്ചത് പോലെ ഈ സിനിമയും ഗിരീഷിന് വിജയിപ്പിക്കാനൻ കഴിഞ്ഞു. ആദ്യ ദിനത്തിൽ ലക്ഷങ്ങളുടെ കണക്കാണെങ്കിൽ അതിന് ശേഷം കോടികളാണ് കലക്ഷൻ ഉയർന്നത്. ഇപ്പോൾ വലിയൊരു കടമ്പ തന്നെ ചിത്രം കടന്നിരിക്കുകയാണ്. 12 ദിവസത്തെ ചിത്രന്റെ കളക്ഷൻ കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിർണായക നേട്ടം സിനിമ സ്വന്തമാക്കിയിരിക്കുകയാണ്. സിനിമ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.
വലിയ നേട്ടം തന്നെയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. പ്രേമലുവിന്റെ റിലീസിന് പിന്നാലെ 15ാം തീയതി മമ്മൂട്ടിയുടെ ഭ്രമ യുഗം എന്ന സിനിമ റിലീസിുനെത്തി. മികച്ച അഭിപ്രായം നേടി സിനിമ പ്രദർശനം തുടരുമ്പോഴും പ്രേമലുവിനെ അത് ബാധിച്ചില്ല. രണ്ടാം ദിവസത്തെ പ്രവൃത്തി ദിനങ്ങളിലും ചിത്രം മികച്ച ഓക്യുപപൻസി ആണ് നേടുന്നത്. വരുന്ന വാരാന്ത്യ ദിനങ്ങളിലും സിനിമ ബോക്സ് ഓഫീസിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് പറയുന്നത്.
ചിത്രത്തിന്റെ യു കെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ യഷ് രാജ് ഫിലിംസ് ഈ അടുത്ത് സ്വന്തമാക്കിയിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരാണ് നിർമ്മിച്ചത്.












Click it and Unblock the Notifications