പ്രേമം നായിക സായ് പല്ലവി പ്രതിഫലം ഉയര്‍ത്തി, നാഗചൈതന്യ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം ഇത്ര?
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഇന്ന് ഒഴിവാക്കാനാവാത്ത നടിയാണ് സായ് പല്ലവി. പ്രേമം എന്ന മലയാളം ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റമെങ്കിലും, പിന്നീട് വലിയ വളര്‍ച്ചയാണ് നടി കരിയറില്‍ ഉണ്ടാക്കിയത്. തെലുങ്കിലും തമിഴിലും വലിയ മാര്‍ക്കറ്റാണ് സായ് പല്ലവി ഉണ്ടാക്കിയെടുത്തത്. തെലുങ്കില്‍ വമ്പന്‍ താരങ്ങള്‍ക്കൊപ്പം നടിക്ക് വലിയ വിജയങ്ങളുമുണ്ടായിരുന്നു.
ഫിദ, ലവ് സ്റ്റോറി പോലുള്ള ചിത്രങ്ങള്‍ വമ്പന്‍ വിജയമായി മാറുകയും ചെയ്തു. ലവ് സ്റ്റോറി താരമായ നാഗചൈതന്യക്കൊപ്പം വീണ്ടുമൊരു ചിത്രത്തിനായി കൈകോര്‍ക്കുകയാണ് സായ് പല്ലവി. നടി പുതിയ ചിത്രത്തിനായി പ്രതിഫലം വന്‍ തോതില്‍ ഉയര്‍ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.മിഡില്‍ ക്ലാസ് അബ്ബായി, മാരി 2, ശ്യാം സിംഗ റോയ് തുടങ്ങിയ ചിത്രങ്ങളും തെലുങ്കില്‍ സായ് പല്ലവിയുടേതായി വന്‍ വിജയം നേടിയതാണ്.

എന്‍സി23 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദൂ മൊണ്ടേത്തിയാണ്. തെലുങ്കിലെ വമ്പന്‍ ഹിറ്റുകളായ കാര്‍ത്തികേയ, കാര്‍ത്തികേയ 2, പോലുള്ള പ്രമുഖ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തതാണ്. നാഗചൈതന്യയെ വെച്ച് പ്രേമം, സവ്യസാചി പോലുള്ള ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് മൊണ്ടേത്തി. സായ് പല്ലവിക്കൊപ്പം ഇത് ആദ്യമായിട്ടാണ് സംവിധായകന്‍ പ്രവര്‍ത്തിക്കുന്നത്. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്.
അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്‌സ് റെക്കോര്‍ഡ് പ്രതിഫലം നടിക്ക് ഓഫര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സായ് പല്ലവി ചിത്രത്തിലുണ്ടാവുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഗീതാ ആര്‍ട്‌സ് ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ വേഗത്തില്‍ നടക്കുന്നുണ്ടെന്നും, ഷുട്ട് ഉടനെ തുടങ്ങുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.
അതേസമയം സൂപ്പര്‍ താര നായികമാര്‍ വാങ്ങുന്ന പ്രതിഫലമാണ് സായ് പല്ലവി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തിനായി പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് അവര്‍. രണ്ട് കോടിയായിരുന്നു നേരത്തെ സായ് വാങ്ങിയിരുന്ന പ്രതിഫലം. പുതിയ ചിത്രത്തിനായി മുപ്പത് ശതമാനമാണ് പ്രതിഫലത്തില്‍ നടി വര്‍ധനവ് വരുത്തിയത്. നാഗചൈതന്യ ചിത്രത്തിനായി 2.6 മുതല്‍ മൂന്ന് കോടി രൂപ വരെ നടി പ്രതിഫലമായി വാങ്ങിയിരുന്നു. അതേസമയം ഗീത ആര്‍ട്‌സിന് ഇത്ര വലിയ തുക ചോദിച്ചതിനോട് എതിര്‍പ്പില്ല.
നടിക്ക് ഇത്ര വലിയ തുക പ്രതിഫലമായി നല്‍കാന്‍ അവര്‍ തയ്യാറാണ്. ഡാന്‍സ് അടക്കമുള്ള റോള്‍ ആണ് ഇതെന്നാണ് സൂചന. സായ് പല്ലവിക്ക് മാത്രമേ ഈ റോളിനോട് നീതി പുലര്‍ത്താനാവൂ എന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. അതേസമയം ചിത്രത്തിന്റെ ബജറ്റ് നൂറ് കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഏറെ സാധ്യതകള്‍ ഈ ചിത്രത്തിലെ കഥാപാത്രത്തിനുണ്ട്. സായ് പല്ലവിയുടെയും, നാഗചൈതന്യയുടെയും കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.












Click it and Unblock the Notifications