Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയുടെ മലര്‍ മിസ് സായ് പല്ലവിയുടെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇങ്ങനെ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് സായ് പല്ലവി. പിന്നീട് പല ഭാഷകളിലായി അഭിനയിച്ച് സായ് പല്ലവി തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇന്ന് സൂപ്പര്‍ താര ചിത്രങ്ങളോട് പോലും നോ പറയാന്‍ നടിക്ക് സാധിക്കാറുണ്ട്. ശ്യാം സിംഘ റോയ്, എന്‍ജികെ, ലവ് സ്‌റ്റോറി, ഫിദ പോലുള്ള ചിത്രങ്ങള്‍ സായ് പല്ലവിയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയ ചിത്രങ്ങളാണ്.

നിരവധി ചിത്രങ്ങള്‍ നടിയെ മുന്നില്‍ കണ്ട് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ അതിരന്‍, കലി പോലുള്ള ചിത്രങ്ങള്‍ സായ് പല്ലവി ചെയ്തിട്ടുണ്ട്. എന്നാല്‍ നടി ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എത്രയാണ്. ആസ്തിയും അതുപോലെ ഒന്ന് പരിശോധിക്കാം.സായ് പല്ലവി കോയമ്പത്തൂരില്‍ നിന്നാണ് വിദ്യാഭ്യാസം നേടുന്നത്. അവില കോണ്‍വെന്റ് സ്‌കൂളില്‍ നിന്നായിരുന്നു നടിയുടെ പ്രാഥമിക വിദ്യാഭ്യാസം.

sai-pallavi

2016ലാണ് എംബിബിഎസ് ബിരുദം നേടാനുള്ള നടി ആരംഭിക്കുന്നത്. തിബിലിസി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സായ് പല്ലവി എംബിബിഎസ് ബിരുദമെടുത്തത്. 2020 ഓഗസ്റ്റ് 31ന് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷനായി നടി എത്തിയിരുന്നു. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ സായ് പല്ലവി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രധാന കാരണം സിനിമകളില്‍ നടിക്ക് തിരക്കേറിയത് കൊണ്ടാണെന്നും അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് ചികിത്സയൊന്നും സാധ്യമായേക്കില്ല.

ആറ് മില്യണാണ് സായ് പല്ലവിയുടെ ആസ്തി. പ്രധാനമായും സിനിമകളിലെ അഭിനയത്തിലൂടെ നടിക്ക് ഈ വരുമാനം ലഭിക്കുന്നത്. നാല്‍പ്പത് കോടി രൂപ വരും ഇത്. സിനിമയില്‍ വരുന്നതിന് മുമ്പ് ഡാന്‍സ് റിയാലിറ്റി ഷോകളിലും സായ് പല്ലവി പങ്കെടുത്തിട്ടുണ്ട്. അതേസമയം എംബിബിഎസ് ബിരുദമെടുത്തെങ്കിലും പൂര്‍ണമായും അഭിനയവുമായി മുന്നോട്ട് പോകാനാണ് നടി തീരുമാനിച്ചിരിക്കുന്നത്.

നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും വിജയിക്കാന്‍ നടിക്ക് സാധിച്ചിട്ടില്ല. പക്ഷേ ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലേക്കാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതേസമയം ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് പരസ്യങ്ങളിലും സായ് പല്ലവിയെ കാണാറില്ല. അതേസമയം പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നെങ്കില്‍ സായ് പല്ലവിയുടെ ആസ്തി ഇതിലും ഉയര്‍ന്നേനെ. നടിയുടെ മാസ വരുമാനം 50 ലക്ഷത്തിന് മുകളിലാണ്. വര്‍ഷത്തില്‍ ആറ് കോടി രൂപ നടിക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. ഇതെല്ലാം സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ്. മറ്റ് ബിസിനസുകളൊന്നും നടിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കോയമ്പത്തൂരില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് സായ് പല്ലവി താമസിക്കുന്നത്. മനോഹരമായ വീടാണിത്. വലിയൊരു കാടും പൂന്തോട്ടവുമെല്ലാം ചേര്‍ന്നതാണിത്. കോട്ടഗിരിയില്‍ സായ് പല്ലവിയുടെ കുടുംബത്തിന് മറ്റൊരു വീട് കൂടിയുണ്ട്. ഓഡി ക്യൂ 3, മാരുതി സ്വിഫ്റ്റ് പോലുള്ളവയാണ് നടിയുടെ കാര്‍ ശേഖരത്തിലുള്ളത്. അതുപോലെ നടിയുടെ ഡയറ്റും ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്.

ധാരാളം വെള്ളം കുടിക്കുന്നതാണ് സായ് പല്ലവി ചെയ്യാറുള്ളത്. അതും രാവിലെയാണ് കൂടുതല്‍ വെള്ളം കൂടിക്കും. അതിന് ശേഷം വേവിച്ച പച്ചക്കറികളും, പഴങ്ങളുമാണ് കഴിക്കുക. ഗ്രില്‍ഡ് ഫിഷ്, ബ്രൗണ്‍ ബ്രെഡും ബട്ടറും, സൂപ്പ്, മീന്‍, ചപ്പാത്തി എന്നിവയാണ് ലഞ്ചിനും, അത്താഴത്തിനുമായി നടി കഴിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+