Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജോ ഫഹദോ മലയാള സിനിമ ഇനി ആര് ഭരിക്കും? ഗോകുൽ സുരേഷിന്റെ മറുപടി ഇങ്ങനെ

കൊച്ചി: ഒരു സ്റ്റാർ കിഡ് എന്ന വലിപ്പത്തിൽ താനൊരിക്കലും ജീവിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് സിനിമയ്ക്കുള്ളിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും തനിക്ക് മനസിലാക്കാൻ സാധിച്ചതെന്നും താരം പറഞ്ഞു.

താനൊരിക്കലും പിതാവിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അച്ഛനും മകനുമെന്ന നിലയ്ക്കുള്ള സാമ്യത ചിലപ്പോൾ തോന്നിയേക്കാമെന്നും താരം പറഞ്ഞു. 'ബിഹൈൻഡ് വുഡ്സിന്' നൽകിയ അഭിമുഖത്തിലാണ് ഗോകുൽ മനസ് തുറന്നത്. തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും ഇനി മലയാള സിനിമാ ലോകം ആര് ഭരിക്കുമെന്ന ചോദ്യത്തിനും താരം അഭിമുഖത്തിൽ പ്രതികരിക്കുന്നുണ്ട്.

gokulsureshnew

'ഒരു സ്റ്റാർ കിഡ് എന്ന വലിപ്പത്തിൽ ഞാൻ ജീവിച്ചിട്ടില്ല. എന്റെ എല്ലാ സുഹൃത്തുക്കളും സാധാരണക്കാരാണ്. ആ വേവ് ലെങ്ത്തിലാണ് ഞാൻ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയേയും ആർട്ടിസ്റ്റുകളേയുമെല്ലാം കാണുമ്പോൾ ഒരു വാവ് ഫാക്ടർ എനിക്കുണ്ട്. സിനിമയിലേക്ക് ഇറങ്ങിയപ്പോഴാണ് പ്രശ്നങ്ങളും കഷ്ടപ്പെടുകളുമൊക്കെ മനസിലായത്.

എനിക്ക് വിനയം കൂടുതലാണെന്ന് ചിലരൊക്കെ പറയാറുണ്ട്. പക്ഷേ എനിക്ക് അങ്ങനെ തോന്നാറില്ല. ഞാൻ എല്ലാ മനുഷ്യരേയും പോലൊരു സാധാരണ വ്യക്തി തന്നെയാണ് ഞാൻ. നമ്മളോട് ബഹുമാനത്തോടെ പെരുമാറുന്നവരോട് അതുപോലെ പെരുമാറുകയും മോശമായി പെരുമാറുന്നവരോട് അതിനനുസരിച്ച് മറുപടി കൊടുക്കുകയും ചെയ്യുന്നയാളാണ്.

വളരെ പെട്ടെന്ന് ദേഷ്യം തോന്നുന്ന ആളായിരുന്നു ഞാൻ. പ്രത്യേകിച്ച് കോളേജിൽ പഠിക്കുമ്പോഴൊക്കെ. എന്നാൽ സിനിമയിൽ വന്നപ്പോഴേക്കും സ്വഭാവപരമായി കുറച്ച് ഒതുങ്ങിപ്പോയി. സിനിമയുടെ പ്രിവിലേജ് മാത്രമേ പുറത്ത് നിന്നുള്ളവർക്ക് അറീയുകയുള്ളൂ. അകത്തെ കഷ്ടപ്പാടുകളൊന്നും പലർക്കും അറിയില്ല.
സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഞാനും അച്ഛനും തമ്മിൽ സംസാരിച്ചിട്ടില്ല.

ഞാൻ ഹോം സിക്ക്നെസ് ഉള്ളൊരാളെ അല്ല. ചെറുതിലെ ഞാൻ ഹോസ്റ്റലിലൊക്കെയായിരുന്നു പഠിച്ചിരുന്നത്.ഒരു ഹെൽത്തി ഡിറ്റാച്ച്മെന്റ് എനിക്ക് ഉണ്ട്. അമ്മയും സഹോദരങ്ങളും തന്നെയാണ് എന്റെ സിനിമകളെ വിമർശിക്കുന്നത്. സഹോദരങ്ങൾ മൂന്ന് പേരും പുറത്താണ് പഠിച്ചത്. അവർ എന്റെ ആദ്യത്തെ വർക്കുകളൊന്നും കണ്ടിരുന്നില്ല. പിന്നീട് നാട്ടിലെത്തിയാണ് കണ്ടത്. സഹോദരങ്ങൾ തമ്മിൽ അത്യാവശ്യം പ്രായവ്യത്യാസം ഉണ്ട്. അവർക്ക് എന്ത് എന്നോട് പറയണമെന്ന് ആശങ്കയുണ്ടാകും. അമ്മയാണ് നന്നായി പറയുന്നത്'. ഗോകുൽ പറഞ്ഞു.

മലയാള സിനിമാ ലോകം ആരായിരിക്കും ഭരിക്കുകയെന്ന ചോദ്യത്തിന് സിനിമാ താരങ്ങളുടെ മക്കൾ തന്നെയാണല്ലോ ഭരിക്കുന്നത് എന്നായിരുന്നു മറുപടി. 'രാജുവേട്ടനായാലും ഫഹദിക്കയായാലുമൊക്കെ അവരാണല്ലോ ഭരിക്കുന്നത്. നെപ്പോട്ടിസം എന്ന് പറയാം, പക്ഷേ നെപ്പോട്ടിസത്തിന്റെ ഒരു പേർക്ക്സും കിട്ടാതെ വളർന്ന് വന്ന മക്കളാണ് ഇവരെല്ലാവരും. ഞാനും അങ്ങനെ തന്നെയാണ് വളർന്ന് വന്നത്. റെസ്പെക്ടും പ്രിവിലേജുമെല്ലാം കിട്ടും. പക്ഷേ ഇന്നർ ലൈനിൽ അത് നമ്മുടെ കഷ്ടപ്പാട് തന്നെയാണ്', ഗോകുൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+