'പാർവതിയും പൃഥ്വിരാജുമാണ് അതിന് കാരണം, നടി പറയുന്നത് പച്ചക്കള്ളം';ശാന്തിവിള ദിനേശ്
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ച് താരസംഘടനയായ അമ്മയ്ക്കെതിരെ അതിരൂക്ഷമായി നടി പാർവതി തിരുവോത്ത് പ്രതികരിച്ചിരുന്നു. സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ചും അവർ തുറന്നടിച്ചു. ഇപ്പോഴിത പാർവതിയുെട ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. സംവിധായകന്റെ വാക്കുകളിലേക്ക്
'പുതിയ തലമുറയിൽ കഴിവുള്ള നടി ആരാണെന്ന് ചോദിച്ചാൽ നിസംശം ഞാൻ പറയും പാർവതി തിരുവോത്ത് ആണെന്ന്. നടി എന്ന നിലയിൽ മാത്രം. അടുത്തിടെ പാർവതിയുടെ ഒരു അഭിമുഖം കണ്ടു. അമ്മ എന്ന സംഘടനയെ എ എം എം എ എന്നാണ് അവർ പറയുന്നത്. സംഘടനയിൽ പ്രതീക്ഷയോടെയാണ് അംഗമായതെന്നും അടിസ്ഥാന പ്രശ്നം പോലും പരിഹരിക്കാൻ ഇടപെടാറില്ലെന്നും പരാതി പറയാൻ ചെല്ലുമ്പോൾ കുടുംബം പോലെ ആണെന്നും ഓണമൊക്കെ ആഘോഷിച്ച് പോകാമെന്ന് പറഞ്ഞുവെന്നൊക്കെയാണ് പറയുന്നത്. നൂറ് ശതമാനം കള്ളമാണിത്. അമ്മ ഒരു സാംസ്കാരിക സംഘടനയാണ്, ട്രേഡ് യൂണിയൻ അല്ല. അമ്മ സംഘടന വന്നതിന് ശേഷം ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. തനിക്ക് ചികിത്സക്ക് അമ്മയുടെ ഇൻഷുറൻസ് ലഭിച്ചെന്ന് അടുത്തിടെ ശ്രീനിവാസൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സൗകര്യം വേണമെന്ന് പാർവതി ആവശ്യപ്പെട്ടിട്ട് ഇടപെട്ടില്ലത്രേ. സിനിമയിലെ മുഴുവൻ സ്ത്രീകളുടേയും ചുമതല ഏറ്റെടുക്കാൻ പാർവതി ആരാണ്. പാർവതിക്കൊരു കുഴപ്പുണ്ട്, ഞാൻ എന്ന് പറയും, നിങ്ങളാരാണ്. പാർവതി ഓരോ കാര്യങ്ങൾ ചുമ്മാ അടിച്ചുവിടുകയാണ്. വയസാണ് ആണുങ്ങൾക്കും കൂടി ബാത്ത്റൂം സൗകര്യം വേണ്ട ഘട്ടം വന്നപ്പോഴാണ് സൗകര്യം ഏർപ്പെടുത്തി തന്നതെന്നൊക്കെ പാർവതി പറയുന്നുണ്ട്. ഇതൊക്കെ നട്ടാൽക്കുരുക്കാത്ത നുണയാണ്. പക്ഷെ അവർ ഇതൊക്കെ പറയുമ്പോൾ ആളുകൾ വിശ്വസിക്കും. പാർവതിയെ ബാത്ത്റൂം സ്റ്റാർ എന്ന് വിളിക്കുമത്രേ. ആര് വിളിച്ചെന്ന്, ഞാനൊന്നും കേട്ടിട്ടില്ല. ഇതൊക്കെ തന്നത്താൻ വിളിക്കുന്നതാണ്, വെറും പൊങ്ങച്ചം പറച്ചിലാണ്.
പാർവതിക്ക് അച്ഛനും സഹോദരൻമാരുമൊന്നുമില്ലേ? സുഗതകുമാരി ടീച്ചറെക്കാളും പുരുഷ വിരോധിയാണ് അവർ. മേക്കപ്പ് വുമൺ വരുന്നത് മേഖലയിലെ പുരുഷൻമാർക്ക് പ്രശ്നമാണെന്നാണ് പറയുന്നത്. നിങ്ങളാദ്യം നിങ്ങളുടെ മേക്കപ്പ് മാനെ മാറ്റി സ്ത്രീയെ വെക്ക്. ഡബ്ല്യുസിസിയിൽ അഭിനയിക്കാൻ പോകുന്നവരോടും അത് പറ. പലപുരുഷൻമാരും നാർസിസ്റ്റ് ആണെന്നാണ് പറയുന്നത്. അവർ പുരുഷാധിപത്യം ആസ്വദിക്കുകയാണത്രേ. പാർവതിക്ക് ആണെന്ന് പറഞ്ഞാൽ പ്രശ്നമാണ്. നല്ല ആളുകളെ കൺസൽട്ട് ചെയ്താൽ മാറും.
പാർവതിയും പൃഥ്വിരാജും അഭിനയിച്ച മൈസ്റ്റോറി എന്ന സിനിമയുണ്ട്. കിടപ്പാടം വരെ വിറ്റ് പെൺസംവിധായക ചെയ്ത പടമാണ്. നായികയും നായകനും എന്നോട് കാണിക്കുന്ന ഹരാസ്മെന്റ് കാരണം വർക്ക് ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് ആ സംവിധായക മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. ഈ പരാതിയിൽ പറയുന്ന പാർവതിക്ക് എന്ത് യോഗ്യതയുണ്ട് ഇങ്ങനെയൊക്കെ പറയാൻ. എല്ലാവരും സുരക്ഷിതമായി ജോലി ചെയ്യുന്ന ഒരു തൊഴിലിടമാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ എങ്ങനെയാണ് നിങ്ങൾ സംവിധായകയെ ഹരാസ് ചെയ്യുന്നത്. പടം പൊളിച്ച് കൈയ്യിൽ കൊടുത്തില്ലേ നിങ്ങൾ, 14 കോടിയാണ് നഷ്ടപ്പെട്ടത്', ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications