മുംബൈയില്‍ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്; അയല്‍വാസികള്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍!
നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ്. കൃത്യ പ്ലാനിംഗോടെയാണ് താരം ഓരോ ചുവട് വെയ്പ്പും നടത്താറുള്ളത്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും കഴിവ് തെളിയച്ച നടനാണ് പൃഥ്വി. താര മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന താരമാണ് പൃഥ്വി. ആദ്യ സിനമിയിൽ തന്നെ ശ്രദ്ധനേടിയെടുത്ത പൃഥ്വിരാജ് പിന്നീട് മലയാള സിനിമയിലെ തന്നെ മൂല്യമുള്ള താരമായി വളർന്നു. സംവിധായകനായി എത്തിയപ്പോഴും ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയാണ് പൃഥ്വി സമ്മാനിച്ചത്. ഏറെക്കാലത്തെ തയ്യാറെടുപ്പകൾക്കൊടുവിൽ എത്തിയ ആടുജീവിതം എന്ന സിനിമയും വൻഹിറ്റായിരുന്നു.
കോടികളാണ് ഒരു സിനിമയ്ക്ക് പൃഥ്വിരാജ് പ്രതിഫലമായി വാങ്ങുന്നത്. ആഡംബര കാറുകളുടെ കളക്ഷനും ഉണ്ട്. അന്യഭാഷ സിനിമകളിലും കോടികളാണ് പൃഥ്വിരാജിന് ലഭിക്കാറുള്ളത്. സലാറിൽ 4 കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോർട്ട്.

ബഡേ മിയാൻ ഛോട്ടേ മിയാലിവെ വേഷത്തിന് 5 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. പരസ്യങ്ങളിൽ അഭിനയിക്കുന്നതിനും താരത്തിന് വൻ പ്രതിഫലമാണ് ലഭിക്കാറുള്ളത്.
അതേ സമയം ഇപ്പോൾ പൃഥ്വിരാജുമായി ബന്ധ മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മുംബൈയിൽ പൃഥ്വിയും സുപ്രിയ മോനോനും പുതിയ വസതി സ്വന്തമാക്കിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകൾ ഉള്ള ബാന്ദ്രാ പാസി ഹിൽസിൽ ആണ് പൃഥ്വിയും സുപ്രിയയും വസതി സ്വന്തമാക്കിയിരിക്കുന്നത്. ഇവിടുത്തെ രണ്ടാമത്തെ വസതിയാണ്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് വസതി.
2971 ചതുരശ്രയടി വിസ്തീർണം ഉള്ള ഫ്ലാന്റിന് 30 കോടി രൂപയാണ് എന്നാണ് വിവരം. 4 കാറുകൾ പാർക്ക് ചെയ്യാം. 1. 84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്നാണ് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്സ് അറിയിച്ചത്.
റെഡി - ടു - മൂവ് ഹൗസിംഗ് സൊസൈറ്റിയായ നരേൻ ടെറസിലാണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. സ്ക്വ 40 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നാല് കാർ പാർക്കിംഗ് സ്ഥലങ്ങളാണ് ഉൾപ്പെടുന്നത്.
നേരത്തെ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലിൽ തന്നെ താരം വാങ്ങിയിരുന്നു. രൺവീർ സിംഗ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ എൽ രാഹുൽ തുടങ്ങി സെലിബ്രിറ്രികൾക്ക് പാലി ഹില്ലിൽ വീടുകളുണ്ട്. നടിയും എം പിയുമാ കങ്കണ റണാവത്ത് 20 കോടി രൂപയ്ക്ക് 2017 ൽ വാങ്ങിയ വീട് 32 കോടിക്കാണ് വിറ്റത്.


Click it and Unblock the Notifications