Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാലിനെ ചതിച്ചു എന്നാണ് പറയുന്നത്, എഴുതി ഒപ്പിട്ട് തരാം ഞാൻ..മക്കളല്ല മരുമക്കളാണ്'; മല്ലിക സുകുമാരൻ

രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമകളെ ആക്രമിക്കുന്നതിന് പിന്നിൽ ് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് നടി മല്ലിക സുകുമാരൻ. അനാവശ്യ വിവാദം ഉണ്ടാക്കി സിനിമ പറയുന്ന രാഷ്ട്രീയത്തെ കുറിച്ച് തെറ്റിധരിപ്പിക്കാൻ നോക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'മുൻപ് രാഷ്ട്രീയം സംസാരിക്കുന്ന എത്ര സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്ന് ഈ ബഹളം ഉണ്ടായിട്ടുണ്ടോ? എമ്പുരാൻ വിവാദത്തിന് പിന്നിൽ സിനിമയല്ല,രാഷ്ട്രീയമാണ്. കാരണം ഇത് നിങ്ങൾക്ക് എതിരെയാണ് എന്ന് പറഞ്ഞ് ഇൻജെക്ട് ചെയ്യുകയാണ്. ജാതി മത ഭേദമന്യേ ജനം ഒരു ദിവസം പ്രതികരിക്കട്ടെ, അപ്പോൾ കാണാം ഇവരെല്ലാം മിണ്ടാതിരിക്കുന്നത്. രാഷ്ട്രീയ മര്യാദ എപ്പോഴും പുലർത്തണം. രാഷ്ട്രീയം വേറെയാകണം, വ്യക്തി ബന്ധം വേറെയാകണം.

mohanlal2-

ട്രോളുകളും വിവാദങ്ങളും വേദനിപ്പിക്കാറില്ല. എന്നിരുന്നാലും എന്റെ മകൻ പൃഥ്വിരാജിനെ കുറിച്ച് അടുത്തിടെ വന്ന വിമർശനങ്ങൾ വേദനിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ ആരോ ഉണ്ടെന്ന് ഉറപ്പാണ്. പൃഥ്വിരാജിനെ കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് ഇവരൊക്കെ ഇങ്ങനെ പറയുന്നത്. പൃഥ്വിരാജ് മോഹൻലാലിനെ ചതിച്ചുവെന്നാണ് പറയുന്നത്. മോഹൻലാൽ പറയില്ലല്ലോ അങ്ങനെ. ഒരുകാലത്തും അദ്ദേഹം അങ്ങനെ പറയില്ല. ചിലരൊക്കെ പറഞ്ഞിരുന്നല്ലോ മാപ്പ് എഴുതി പോക്കറ്റിലുണ്ടെന്നൊക്കെ, അങ്ങനെയല്ല, ഞാൻ എഴുതി ഒപ്പിട്ട് തരാം മോഹൻലാൽ ഒരിക്കലും എന്റെ മകനേയോ ഞങ്ങളെ കുടുംബത്തേയോ കുറ്റം പറയില്ല.

വിശേഷ ദിവസങ്ങളിൽ എന്റെ മക്കൾ അടുത്ത് വേണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അവർ അത് ഉറപ്പാക്കാറുമുണ്ട്, അതെന്റെ വലിയ ഭാഗ്യമാണ്. എന്റെ മരുമക്കൾക്ക് പൂർണമായി അറിയുമോ എന്നറിയില്ല. എന്റെ രണ്ട് മക്കൾക്കും ഓണത്തിനും പിറന്നാളിനും എന്നോടൊപ്പമിരുന്ന് ഊണ് കഴിക്കണമെന്ന് വലിയ ആ​ഗ്രഹമുണ്ട്,. അതിന് വേണ്ടി അവർ പരമാവധി ശ്രമിക്കും. ഇതിനിടെ എനിക്ക് സങ്കടം തോന്നി, പൃഥ്വിരാജിന് സൈമ അവാർഡ് ആയിരുന്നു. ആറും ഏഴുമൊക്കെ ഫങ്ഷനായിരുന്നു. അഞ്ചാം തിയതി തിരുവോണം. നാലാം തിയതി വൈകുന്നേരം വന്നു. രാത്രി എന്റെ ചേട്ടനുമുണ്ടായിരുന്നു , അമേരിക്കയിൽ നിന്നും വന്നു. ഉത്രാടത്തിന് സദ്യ അമ്മാവൻറെ ഒപ്പമായിരുന്നു, അത് കഴിഞ്ഞ് തിരുവോണത്തിന് പോയി. എന്നാലെ അവന് അവിടെ പരിപാടിയിൽ പങ്കെടുക്കാൻ പറ്റുമായിരുന്നുള്ളൂ.

വളരെ സത്യസന്ധമായി പറഞ്ഞാൽ മരുമക്കൾ എന്നും മരുമക്കളാണ്. മക്കളല്ല. മക്കളോട് പറയുന്ന അതേ ടോണിൽ മരുമക്കളോട് പറഞ്ഞാൽ അമ്മായിയമ്മ കളിക്കുകയാണെന്ന് തോന്നിയേക്കും. ഇന്നത്തെ കാലത്ത് അമ്മായിഅമ്മ എന്തോ ഭീകര ജന്തുവാണെന്നാണ് സമൂഹത്തിൽ പറഞ്ഞ് വെച്ചിരിക്കുന്നത്. അതിനൊരു അപവാദമായി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പിള്ളേര് രണ്ട് പേരും ചോദിക്കും എന്തിനാ അമ്മേ ദുരഭിമാനം ഇവിടെ വന്ന് കഴിഞ്ഞൂടേയെന്ന്. രണ്ട് പേരുടേയും വീടിന് അടുത്ത് തന്നെയാണ് ഞാൻ കഴിയുന്നത്. പിന്നെന്താണ് ഞാൻ ചോദിക്കാറുണ്ട്.

അവർക്ക് അവരുടേതായ ലൈഫ് സ്റ്റൈലുണ്ട്. അവർക്ക് പുറത്ത് പോയി കഴിക്കണമെന്ന് തോന്നിയേക്കും, ഞാൻ നേരെ തിരിച്ചാണ്. അമ്മയുണ്ടല്ലോ, അമ്മക്ക് എന്തേലും ഉണ്ടാക്കണമല്ലോയെന്ന ചിന്തയൊക്കെ അവർക്കുണ്ടാകും. അതൊന്നും ഇപ്പോഴത്തെ ജെനറേഷന് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല. അവർക്ക് കുടുംബമായി പുറത്ത് പോകണമെന്നൊക്കെ തോന്നിയാൽ, അമ്മമ്മ ഉള്ളത് കൊണ്ടാണ് ഇല്ലേൽ അച്ഛൻ കൊണ്ടുപോയേനെ എന്നൊക്കെ മക്കൾക്ക് തോന്നില്ലേ. അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല.

സുപ്രിയയുടെയും പൂർണിമയുടെയും അമ്മമാർക്ക് മക്കളിലൂടെയാണ് സിനിമാ ഫീൽഡ് അറിയുന്നത്.
എന്നാൽ ഞാൻ ഈ ഫീൽഡിൽ നിന്ന് വരുന്നതാണ്, അതുകൊണ്ട് എനിക്ക് അവരുടെ സാഹചര്യമൊക്കെ മനസിലാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+