പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്
എമ്പുരാൻ സിനിമ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവാദത്തെ തുടർന്ന് ചിത്രത്തിലെ 24 രംഗങ്ങൾ വെട്ടിനീക്കിയിരുന്നു. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാരനായ ഗോകുലം ഗോപാലനെതിരെയാണ് ആദ്യ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഇന്ന് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവാദം കൊഴുക്കവെ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുട്യൂബിലെ തന്റെ ചാനലിലൂടെയാണ് ശാന്തിവിളയുടെ പ്രതികരണം. വായിക്കാം
'പൃഥ്വിരാജും മോഹൻലാലും അമിത് ഷായേയോ നദ്ദയേയോ ഒക്കെ കണ്ടിട്ട് എമ്പുരാൻ മൂന്നാം ഭാഗം എടുക്കുന്നത് മുഴുവൻ നിങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ 24 വെട്ടും ഒഴിവാക്കാമായിരുന്നു. ഇവിടുത്തെ പ്രശ്നം എന്താണെന്ന് വെച്ചാൽ മോഹൻലാൽ കൂടുതൽ ചായ്വ് കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുമായിട്ടാണ്. അത് പരമമായ സത്യമാണ്. ഇവിടെ പിണറായി വിജയനുമായും നല്ല ബന്ധമുണ്ട്. ബിജെപി നേതാക്കളുമായും മോഹൻലാലിന് നല്ല ബന്ധമുണ്ട്.

എമ്പുരാന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി ബിജെപി അംഗത്വം പരസ്യമായി വാങ്ങിയ ഭരത് ഗോപിയുടെ മകനാണ്. ഈ വിവാദത്തിൽ ആരും മുരളി ഗോപിയേയും ആന്റണി പെരുമ്പാവിനേയും ഗോകുലം ഗോപാലനേയും ആരും കുറ്റപ്പെടുത്തുന്നില്ല. പ്രശ്നം മുഴുവൻ പൃഥ്വിരാജിനാണ്. അവസരവാദം നന്നായി കളിക്കാൻ മടിയില്ലാത്ത ആളാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക. കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഭക്തയെ പോലെയാണ് പെരുമാറിയത്. ആടുജീവിതത്തിന് മകനൊരു ദേശീയ അവാർഡ് വാങ്ങിക്കൊടുക്കാനാണ് മല്ലിക ഈ കളി കളിക്കുന്നതെന്നാണ് അന്ന് പലരും വിമർശിച്ചത്. പക്ഷെ എന്തോ ആ നീക്കം ക്ലച്ച് പിടിച്ചില്ല. എന്തായാലും പൃഥ്വിരാജിനെ തീർത്തേ ഹൈന്ദവ ഭക്തർക്ക് ഇപ്പോൾ കലി തീരു എന്ന അവസ്ഥയാണ്.
റിപ്പോർട്ടർ ചാനലിലെ സംഘിണിയായ മാധ്യമപ്രവർത്തക പറയുകയാണ് മോഹൻലാലിനെ പൃഥ്വിരാജ് കബിളിപ്പിച്ചെന്ന്. ബിജെപി വക്താവ് സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന സ്ത്രീയാണ് അവർ. സെൻസർ ബോർഡ് അംഗങ്ങൾ പോലും പൃഥ്വിരാജിന്റെ വാചകമടിയിൽ വീണ് പോയെന്നാണ് ഇവർ പറയുന്നത്. കേന്ദ്രസർക്കാരിന്റെ മുന്നിൽ പോയി പൃഥ്വിരാജ് പറഞ്ഞത്രേ 17 വെട്ട് വെട്ടാമെന്ന്. ഇവർക്ക് എവിടുന്ന് കിട്ടി ഈ വ്യാജ വാർത്ത.
മോഹൻലാലിന്റെ കേണൽ പദവി തിരിച്ചുവാങ്ങിക്കണമെന്നാണ് സി രഘുനാഥ് എന്ന ബി ജെ പി നേതാവ് ആവശ്യപ്പെട്ടത്. മോഹൻലാൽ ഈ സിനിമയിൽ സൈന്യത്തെ അപമാനിച്ചോ? കേന്ദ്രത്തിനെ വിമർശിച്ചോ? വർഗീയത പരത്തുന്ന എന്തെങ്കിലും സംസാരിച്ചോ?
സെൻസറിംഗ് വേണ്ടെന്ന് പറയുന്ന ആളാണ് ബിജെപി നേതാവ് ടിജി മോഹൻദാസ്. മാർക്കോയിൽ സെൻസറിംഗ് വേണ്ടെന്ന് പറഞ്ഞു, പക്ഷേ എമ്പുരാനിൽ വേണം. പറയുമല്ലോ മാർക്കോയിലെ ഞമ്മന്റെ ആളാണല്ലോ. എന്ത് അലവലാദിത്തരവും കാണിക്കാലോ', ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications