Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജ് തളർന്ന് വീണു, ഭക്ഷണം കഴിക്കാനാതെ ബുദ്ധിമുട്ടി, ദേഹത്തെ മുറിവുകൾ..'; മറുപടിയുമായി താരം

കൊച്ചി:ആടുജീവിത്തതിന്റെ സമയത്ത് നടൻ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളേയും പ്രതിസന്ധികളേയും കുറിച്ച് തുറന്ന് പറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. കഥാപാത്രത്തിനായി പട്ടിണി കിടന്നത് പോലെ തന്നെയായിരുന്നുവെന്നും ഷൂട്ടിനിടയിൽ അദ്ദേഹം പലപ്പോഴും തളർന്ന് വീണിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'പൃഥ്വി ഭക്ഷണം കഴിച്ചിരുന്നില്ല. മരുഭൂമിയായതിനാൽ ടെന്റോ മറ്റ് സൗകര്യങ്ങളോ ഇല്ല. പുള്ളി ഒരു ഓപ്പൺ സ്പേസിൽ ഇരിക്കും. നമ്മുക്ക് തിരിഞ്ഞിരുന്നേ ഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നുള്ളൂ. ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. പുള്ളി വീണ്ടും എഴുന്നേറ്റ് കുഴപ്പമില്ല എന്ന് പറയുമ്പോഴും വേണ്ട എന്ന് പറഞ്ഞ് ഡയറക്ടർ പാക്കപ്പ് ചെയ്തിട്ടുണ്ട്. മരുഭൂമിയിലെ മണലിൽ കൂടി നമുക്ക് വെറുതേ പോലും നടക്കാൻ പറ്റില്ല.കോസ്റ്റ്യൂമൊക്കെ വെച്ച് മരുഭൂമിയിലൂടെ പൃഥ്വി ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്. പിന്നെ സെറ്റിൽ തന്നെ നമ്മുക്ക് ഡോക്ടറും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ പോലും നമുക്ക് ടെൻഷൻ ആവും. ഒന്നാമത് കൊറോണ ടൈമും. സാധാരണ ആരോഗ്യമുള്ളവർക്ക് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.

p-

ലോഹ പോലുള്ള ഡ്രസ് ആണ്. അത് ഇട്ടാൽ തന്നെ നടക്കാൻ പറ്റില്ല. പിന്നെ ഷൂസുമല്ല ക്ലോത്തുമല്ല എന്ന അവസ്ഥയിലുള്ള ചെരുപ്പ്. വിഗ് താടിയും മുടിയും. പിന്നെ സ്കിൻ മുഴുവൻ അങ്ങനെയൊരു ടാനാണ്. ദേഹത്ത് മുറിവുകൾ. പിന്നെ വേറെ വെപ്പ് പല്ല്, അതിലുപരി പ്രത്യേക നഖങ്ങൾ, വളഞ്ഞ് പൊട്ടി കടിച്ച് കളഞ്ഞ പോലത്തെ നഖങ്ങൾ. ഈ നഖങ്ങൾ ഉള്ളത് കൊണ്ട് മൊബൈൽ പോലും നോക്കാൻ സാധിക്കില്ല.

ആടുജീവിതം കഥപോലെ തന്നെ ഭക്ഷണം ഉണ്ടാക്കി പുള്ളി കഴിച്ചിട്ടുണ്ട്. കുബ്ബൂസൊക്കെ അദ്ദേഹം വെപ്പ് പല്ല് വെച്ചൊക്കെയാണ് കഴിക്കുന്നത്.
ആടു ജീവിത്തതിലെ പൃഥ്വിക്ക് ഒസ്കർ കിട്ടണമെന്നൊക്കെ ആ​ഗ്രഹമുണ്ട്. കാരണം അത്രത്തോളം ആ സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. ഇനി അങ്ങനെ ഒരു സിനിമ നമുക്ക് ചെയ്യാൻ പറ്റുമോന്ന് പോലും പറയാൻ പറ്റൂല. ഈ സിനിമ ഞാൻ ചെയ്യുന്നത് എന്റെ മകളോ മകളുടെ മക്കളോ പേരക്കുട്ടികളോ കാണുമ്പോൾ ഈ പടത്തിലെ എന്റെ ഒരു സ്റ്റിൽ എന്റെ വീട്ടിൽ ഉണ്ടാകും. അത് കാണുമ്പോൾ അവർ പറയും ഇങ്ങനെ ഒരു സിനിമ ചെയ്തിരുന്നു ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു, അതിൽ തന്നെയില്ലേ ഓസ്കാർ', അമ്പാടി പറഞ്ഞു.

അതേസമയം രഞ്ജിത്തിന്റെ അഭിമുഖത്തിന്റെ വീഡിയോ പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല സിനിമ ഓർമ്മയായിരിക്കും ആടുജീവിതം എന്നാണ് പൃഥ്വി കുറിച്ചത്. രഞ്ജിത്ത് ജീനിയസ് ആണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+