Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റീഫന് വേണ്ടി ആയുധമെടുക്കാന്‍ സയിദ് ഇല്ലേ: എമ്പുരാനിലെ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

നിരവധി പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ശക്തമായ തിരിച്ച് വരവ് കണ്ട ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറി. തെലുങ്ക് ഉള്‍പ്പെടേയുള്ള മറ്റ് ഭാഷകളിലേക്കും ചിത്രം മൊഴിമാറിയെത്തി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

അടുത്തിടെയാണ് എമ്പുരാന്‍ ഷൂട്ടിങ് ആരംഭിച്ചത്. പൃഥിരാജും മോഹന്‍ലാലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. ആരാണ് ഖുറേഷി അബ്രഹാം, എന്താണ് ഖുറേഷി അബ്രഹാം എന്ന് അറിയാനാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ലൂസിഫറില്‍ സയിദ് മസൂദ് എന്ന വേഷത്തില്‍ പൃഥ്വിരാജും എത്തിയിരുന്നു. ഇപ്പോഴിതാ ഒന്നാം ഭാഗത്തില്‍ കണ്ടത് പോലൊരു ഫൈറ്റ് രണ്ടാം ഭാഗത്തിലും ഉണ്ടാകുമോയെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുകയാണ്.

mohanlal-prithviraj-sukumaran-empuraan

നിലവിലെ സാഹചര്യത്തില്‍ തനിക്ക് വലിയ രീതിയിലുള്ള ഫൈറ്റുകള്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേറ്റിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമവും താരത്തിന് എടുക്കേണ്ടി വന്നു. അന്നത്തെ ആ പരിക്ക് പൂർണ്ണമായി ഭേദമായിട്ടില്ലെന്നും അദ്ദംഹം വ്യക്തമാക്കുന്നു.

എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ ജൂണില്‍ മാത്രമെ ചിത്രീകരിക്കുകയുള്ളുവെന്നും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ചിത്രീകരണം അല്‍പം വൈകിയാലും എമ്പുരാനിലും സയ്യിദ് മസൂദിന്റെ ഫൈറ്റ് ഉണ്ടാകുമെന്ന ശുഭ സൂചന ലഭിച്ചതിന്റെ ത്രില്ലിലാണ് ആരാധകർ.

ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, ബൈജു സന്തോഷ് തുടങ്ങി ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

ആശീർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് എമ്പുരാന്‍ നിർമ്മിക്കുന്നത്. ലൂസിഫറി'ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വ തന്നെയാണ് എമ്പുരാനിലുമുള്ളത്. അതേസമയം, പൃഥ്വിരാജിന്റേതായി അടുത്തതായി തിയേറ്ററില്‍ എത്തുന്ന ചിത്രം സലാറാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+