'പൃഥ്വിരാജ് വന്ന വഴി മറക്കുന്ന സ്വാർത്ഥന്‍': അല്ലെങ്കില്‍ ഇക്കാര്യം നിഷേധിക്കട്ടെ: വെളിപ്പെടുത്തലുമായി അനില്‍
പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ അനില്‍ കുമ്പഴ. വന്ന വഴി മറക്കുന്ന സ്വാർത്ഥനാണ് പൃഥ്വിരാജെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സംവിധായകന്‍ വിനയോട് താരം നീതി കേട് കാട്ടിയെന്നും അനില്‍ പറയുന്നു. പൃഥ്വിരാജിന് ദേശവിരുദ്ധ ശക്തികളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നോന്നും ഞാൻ പറയുന്നില്ല. പക്ഷേ അദ്ദേഹം ചെയ്ത ജനഗണമനയായാലും, ഒടിടി ഇറങ്ങിയ കുരുതിയായാലും, അവസാനം ഇറങ്ങിയ എമ്പുരാൻ ആയാലും ആശയത്തിൽ എന്തോ എവിടെയോ സംശയം തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ലെന്നും അനില്‍ കുമ്പഴ ഫേസ്ബുക്കില്‍ കുറിച്ചു.
അനില്‍ കുമ്പഴയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിനയന്റെ വിലക്ക് സമയത്ത് പൃഥ്വിരാജ് ധൈര്യസമേതം അദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചു ? ചില ഒൺലൈൻ മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്ത കേൾക്കുമ്പോൾ പ്രതികരിക്കണമെന്നു തോന്നി. 2004ൽ പൃഥ്വിരാജ് സത്യത്തിൽ അഭിനയിക്കമ്പോൾ വിനയന് വിലക്കില്ല. നടീനടൻമാർ എഗ്രിമെന്റ് വയ്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യത്തിനെ എതിർത്ത് താരസംഘടന അമ്മ ചെയ്ത സമരത്തെ തോൽപ്പിച്ചത് സത്യം എന്ന സിനിമയാണ്. അതോടെ
ഇന്ന് നടീനടൻമാർ ഒപ്പിടുന്ന എഗ്രിമെന്റ് നിലവിൽ വന്നു.

അന്ന് ആ അഭിപ്രയത്തോടു യോജിച്ച പൃഥ്വിരാജും, തിലകനും, ക്യാപ്റ്റൻ രാജുവും, ലാലു അലക്സും, ബാബുരാജും, സുരേഷ്കൃഷ്ണയും, സത്യത്തിൽ അഭിനയിച്ചു. അമ്മ സംഘടന ആ നടൻമാരെ എല്ലാം വിലക്കി. 2005ൽ പൃഥ്വിരാജിന്റെ വിലക്ക് അത്ഭുത ദ്വീപ് എന്ന സിനിമ എടുത്ത് വിനയൻ പൊളിച്ചു. പക്രുവാണ് നായകൻ എന്നു പറഞ്ഞ് മറ്റെല്ലാരേക്കൊണ്ടും എഗ്രിമെന്റ് ഈടീച്ച ശേഷം ഷൂട്ടിംഗിനു തലേ ദിവസം പൃഥ്വിരാജിന്റെ ദേഹത്ത് പത്തോളം കുഞ്ഞൻമാരെ ഇരുത്തി ഫോട്ടോ എടുത്ത് പേപ്പറിൽ ന്യൂസു വന്നപ്പോൾ മാത്രമാണ് താരസംഘടന അറിഞ്ഞത്.
എഗ്രിമെന്റ് ഇട്ട ശേഷം വിനയനോടു കളിച്ചാൽ കളി പഠിപ്പിക്കും എനിനറിയവുന്നവുന്നതു കൊണ്ടു തന്നെ പടം നടന്നു. പൃഥ്വിയുടെ വിലക്കും മാറി. ഇത് മല്ലികാസുകുമാരൻ തന്നെ പബ്ള്ക്കായി പറഞ്ഞിട്ടുള്ള വീഡിയോ ഉണ്ട്. തന്റെ രണ്ടു മക്കളും ഇന്ന് സിനിമയിൽ നിൽക്കാൻ കാരണം വിനയൻസാറാണന്ന്. ചാലക്കുടിക്കാരൻ ചെങ്ങാതിയുടെ പൂജയിൽ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കിട്ടും..
വിനയൻ എന്ന സംവിധായകന്റ എത്ര ചിത്രങ്ങൾ ചെയ്തു വെള്ളിനക്ഷത്രം, സത്യം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, (ക്രിട്ടിക്സ് അവാർഡ് അതിന് കിട്ടി )പിന്നീട് അത്ഭുതദ്വീപ് അങ്ങനെ എത്ര ചിത്രങ്ങൾ. 19-ാം നൂറ്റാണ്ട് സ്ക്രിപ്റ്റ് പോലും എനിക്കറിയാം പൃഥ്വിരാജിന് മാത്രമാണ് വായിക്കാൻ കൊടുത്തത്. എന്നിട്ട് എന്തു ചെയ്തു. രണ്ടാം നാൾ സ്ക്രിപ്റ്റ് പോലും ആകാത്ത ആഷിഖ് അബുവിന്റെ വാരിയൻ കുന്നൻ ചെയ്യുന്നെന്ന് അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റിലൂടെ ആനൗൺസ് ചെയ്തു.
അത് വിനയൻ സാറിന് വലിയ വിഷമമായി പോയെന്ന് സംവിധായകൻ വിനയന്റെ അസ്സോസിയേറ്റ് എന്നോടു പറഞ്ഞതാണ്. ഇത് സത്യമല്ലെങ്കില്‍ പൃഥ്വിരാജ് നിഷേധിക്കട്ടെ. വന്ന വഴി മറക്കുന്ന സ്വാർത്ഥനാണ് പൃഥ്വിരാജ്. യഥാർത്ഥത്തിൽ പൃഥ്വിരാജിന് ദേശവിരുദ്ധ ശക്തികളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നോന്നും ഞാൻ പറയുന്നില്ല. പക്ഷേ അദ്ദേഹം ചെയ്ത ജനഗണമനയായാലും, ഒടിടി ഇറങ്ങിയ കുരുതിയായാലും, അവസാനം ഇറങ്ങിയ എമ്പുരാൻ ആയാലും ആശയത്തിൽ എന്തോ എവിടെയോ സംശയം തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.. അതു കാലത്തിന്റെ കാവ്യനീതി.
ദയവു ചെയ്ത് വിനയനു വിലക്ക് നേരിട്ടപ്പോൾ പൃഥ്വിരാജ് ഉണ്ടാക്കിയ കഥ പറയരുത്. പൃഥ്വിരാജിന്റ വിലക്കിനെ പുല്ല പോലെ വിനയൻ മാറ്റിയെടുത്തു. പക്ഷെ 2008 മുതൽ 10 വർഷക്കാലം വിനയനെ വിലക്കിട്ട് ഒരു ഇന്റർവ്യുവിൽ പോലും അതുശരിയല്ല എന്ന് പൃഥ്വിരാജ് പറഞ്ഞ് നിങ്ങൾ കേട്ടിട്ടുണ്ടോ ? പറയില്ല സ്വന്തം നേട്ടത്തിനായി ഏതു അറ്റം വരെയുംപോകും പൃഥ്വിരാജ് ഒരു നന്ദിയും കടപ്പാടും ഇല്ലാത്തവൻ എന്നു ഞാൻ നെഞ്ചിൽ കൈ വച്ച്പറയും.












Click it and Unblock the Notifications