Get Updates
Get notified of breaking news, exclusive insights, and must-see stories!

''പൃഥ്വിരാജിന്റെ നിവൃത്തികേട്, എമ്പുരാൻ വെട്ടിയത് പേടിച്ചിട്ട്, സുരേഷ് ഗോപി ഇത് ചെയ്യാൻ പാടില്ലായിരുന്നു''

എമ്പുരാൻ സിനിമയിൽ തിരുത്തലുകൾ വരുത്തിയത് ഭയന്നിട്ട് തന്നെയാണെന്ന് നിർമ്മാതാവ് എ എസ് ഗിരീഷ് ലാല്‍. പക്ഷെ വെട്ടിമുറിക്കാൻ പാടില്ലായിരുന്നുവെന്നും തന്റേടത്തോടെ നിൽക്കണമായിരുന്നുവെന്നും എ എസ് ഗിരീഷ് ലാല്‍ പറഞ്ഞു. പൃഥ്വിരാജ് നായകനായി അഭിനയിച്ച മാണിക്യക്കല്ല് എന്ന സിനിമയുടെ നിര്‍മ്മാതാവ് ഗിരീഷ് ലാല്‍. പൃഥ്വിരാജ് തലക്കനമുളള ആളല്ലെന്നും ഉറച്ച നിലപാടുളള ആളാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് പൃഥ്വിരാജിന് മോഹൻലാലിന്റെ ഖേദപ്രകടനം ഷെയർ ചെയ്യേണ്ടി വന്നുവെന്നും മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എ എസ് ഗിരീഷ് ലാല്‍ പറയുന്നു.

''പൃഥ്വിരാജുമായി നല്ല ബന്ധമാണ് ഉളളത്. മാണിക്യകല്ലില്‍ രാജു നന്നായി സഹകരിച്ചിരുന്നു. സ്‌ക്രിപ്റ്റിന്റെ ഘട്ടത്തില്‍ നിര്‍ദേശങ്ങള്‍ ഒക്കെ നല്‍കുമായിരുന്നു. വളരെ ആസ്വദിച്ച് അദ്ദേഹം അഭിനയിച്ച സിനിമയാണ് മാണിക്യക്കല്ല്. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഉളള കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളാണ് അദ്ദേഹം അന്ന് മുതൽ തന്നെ'', ഗിരീഷ് ലാൽ പറഞ്ഞു.

Mohanlal

''അദ്ദേഹത്തിന് തലക്കനം ഉളളതായി തനിക്ക് തോന്നിയിട്ടില്ല. എല്ലാവരുമായും നല്ല കമ്പനി ആയിരുന്നു. ഒരു നിർമ്മാതാവ് എന്ന നിലയ്ക്ക് മാത്രമല്ല, അതിലും അടുപ്പത്തോടെ ഇടപെട്ടിരുന്നു. ഇപ്പോള്‍ രാജുവിനെ ഒറ്റപ്പെടുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അത് ശരിയായ രീതിയല്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവര്‍ക്കും ഉളളതാണ്. ആരും അതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് ഭയപ്പെടുത്തിയുളള അടിച്ചേല്‍പ്പിക്കലാണ്. അവര്‍ ഭയന്ന് തന്നെയാണ് എമ്പുരാന്‍ വെട്ടിമുറിച്ചത്. അല്ലെന്ന് ആരും പറയേണ്ട.

പലതരത്തിലുളള പേടിയുണ്ടാകും. മോഹന്‍ലാലിനെ പോലൊരു നടന്‍ അഭിനയിച്ച സിനിമയാണ്. അവര്‍ പറഞ്ഞത് പോലെ ചെയ്തില്ലെങ്കില്‍ നാളെ രാവിലെ കേന്ദ്ര ഏജന്‍സികള്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വന്ന് ക്യൂ നില്‍ക്കില്ലേ. ഗോകുലം ഗോപാലന്‍ സിനിമയോട് താല്‍പര്യമുളള ഒരു ബിസിനസ്സുകാരനാണ്. അദ്ദേഹം വെട്ടിമുറിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ നാളെ അ്‌ദ്ദേഹത്തിന്റെ വീട്ടില്‍ ഇഡിയും കേന്ദ്ര ഏജന്‍സികളും കയറിയിറങ്ങും. അതുകൊണ്ട് ഭയന്ന് തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്.

രാജു എന്തിനും വ്യക്തമായ നിലപാട് ഉളള ആളാണ്. ആരെയെങ്കിലും പറ്റിക്കുന്ന ആളല്ല. നിലപാടില്‍ ഉറച്ച് നിന്നാല്‍ അതില്‍ നിന്ന് പിന്നെ രാജു ചലിക്കില്ല. ഇവിടെ ലാല്‍ സര്‍ ഇട്ട പോസ്റ്റ് രാജു ഷെയര്‍ ചെയ്തു. അത് അദ്ദേഹത്തിന്റെ നിവൃത്തികേട് കൊണ്ടാണ്. ആ സിനിമ പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ച, കൂടെ നിന്ന മോഹന്‍ലാലിനെ പോലെ ഒരു സീനിയര്‍ നടന്റെ വാക്കുകള്‍ മറികടക്കാന്‍ മാനസികമായി വിഷമം ഉളളത് കൊണ്ടായിരിക്കാം രാജു ആ പോസ്റ്റ് ഷെയര്‍ ചെയ്തത്. അല്ലെങ്കില്‍ അത് ചെയ്യില്ലായിരിക്കാം. നിലപാടില്‍ ഒട്ടും പിറകോട്ട് പോകുന്ന ആളല്ല രാജു.

എമ്പുരാന്‍ ഒരു ചെറിയ കാര്യമല്ലല്ലോ.വലിയ കാര്യമാണ്. മലയാളത്തെ സംബന്ധിച്ച് 200 കോടി എന്നത് വലിയ ബജറ്റാണ്. മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും പോലുളളവര്‍ അത് ഏറ്റെടുത്തതും ഗോകുലം ഗോപാലനെ പോലുളള വലിയൊരു ബിസിനസ്സുകാരന്‍ സഹായിക്കാന്‍ വന്നത് കൊണ്ടും അവര്‍ക്കൊന്നും താ്ന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് കരുതിയാകണം പൃഥ്വിരാജ് ആ പോസ്റ്റ് ഷെയര്‍ ചെയ്തത്.

എമ്പുരാന്‍ വെട്ടി മുറിക്കാന്‍ പാടില്ലായിരുന്നു. തന്റേടത്തോടെ നില്‍ക്കണമായിരുന്നു. കാരണം നമ്മുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലൊന്നും കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ല. ഇത് ചരിത്രമല്ലേ. ഈ വിഷയം വന്നതിന് ശേഷം 2002ന് ശേഷം ജനിച്ചവര്‍ എല്ലാം സോഷ്യല്‍ മീഡിയ വഴിയും ഗൂഗിളില്‍ പരതിയും കലാപത്തെ കുറിച്ച് മുഴുവനും മനസ്സിലാക്കിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ ഈ വിഷയം എടുത്ത് മുന്നോട്ട് ഇട്ട് കൊടുത്തിരിക്കുകയാണ്.

അതുകൊണ്ട് ഗുണം ആണ് ഉണ്ടായത്. ഒന്ന്, പ്രതീക്ഷിച്ചതിന്റെ ഇരട്ടി കളക്ഷനായി ആ പടത്തിന്. ആര്‍എസ്എസും ഓര്‍ഗനൈസറും എല്ലാം ചേര്‍ന്ന് പടത്തെ വന്‍ ഹിറ്റാക്കി എന്നതാണ് സംഭവിച്ചത്. സുരേഷ് ഗോപി പറഞ്ഞത് കണ്ടപ്പോള്‍ വിഷമം തോന്നി. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇത്രയ്ക്ക് ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെ ഒരു സിനിമ ചെയ്യാന്‍ മലയാളത്തില്‍ ചെയ്യാന്‍ ധൈര്യം കാണിച്ചത് രാജു മാത്രമേ ഉളളൂ. അദ്ദേഹത്തോടും എമ്പുരാന്‍ ടീമിനോടും ഈ ഒരു നിലപാട് സുരേഷ് ഗോപി സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഒരു ബിജെപിക്കാരന്‍ മാത്രമായിപ്പോയി.

നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന നില്‍ക്കുന്നവര്‍ക്ക് എക്കാലത്തും ശത്രുക്കളുണ്ടാകും. പൃഥ്വിരാജ് ചുമ്മാ എവിടെ നിന്നോ വന്ന ആളല്ല. ഒരു വലിയ കലാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ്. മലയാളത്തിലെ വലിയൊരു കലാകാരന്റെയും കലാകാരിയുടേയും മകനാണ്. അദ്ദേഹം ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്ന ആളാണ്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+