പൃഥ്വിരാജ് പ്രതികാരം വീട്ടുന്നു, പറഞ്ഞത് പോലെ നടന്നു; തൊടാന്‍ പറ്റിയില്ല: ഷെയ്നിനെതിരെ സൂപ്പർ സ്റ്റാർ നീങ്ങി
യുവനടന്‍ ഷെയിന്‍ നിഗത്തിനെതിരെ മലയാള ചലച്ചിത്ര ലോകത്തെ ചിലർ നീക്കം നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സിനിമ ചലച്ചിത്ര പ്രവർത്തകന്‍ പല്ലിശ്ശേരി. ഷെയിന്‍ നിഗത്തിന്റെ പടത്തിന്റെ പോസ്റ്റർ വെക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സൂപ്പർതാരത്തിന്റെ ആരാധകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പല്ലിശ്ശേരി പറയുന്നു. അതോടൊപ്പം തന്നെ പൃഥ്വിരാജുമായി ബന്ധപ്പെട്ടും ചില കാര്യങ്ങള്‍ അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
'ഇപ്പോള്‍ മലയാള സിനിമയില്‍ ഒരു പയ്യനുണ്ട്. അബിയുടെ മകന്‍ ഷെയിന്‍ നിഗം. ഇവർ എല്ലാവരും കൂടെ ആ പയ്യനെ ഒറ്റപ്പെടുത്തുകയാണ്. എനിക്ക് അവനുമായി നേരിട്ട് ഒരു പരിചയവും ഇല്ല. ഒരു മൂന്ന് വർഷം മുന്‍പെ ആ ചെറുക്കനെ കുറിച്ച് ഞാന്‍ നന്നായിട്ട് തന്നെ എഴുതി. പിന്നെ ഞാന്‍ അന്വേഷിച്ചപ്പോള്‍, മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറും അദ്ദേഹത്തിന്റെ കൂടെയുള്ളവരും ഈ പയ്യന്റെ പടം കളിക്കുന്ന തീയേറ്ററില്‍ പോയിട്ട് ഇവന്റെ ബാനറും പോസ്റ്ററുമൊന്നും വെക്കാന്‍ പാടില്ല, അങ്ങനെ വെച്ചാല്‍ എന്റെ സിനിമ തരില്ലെന്നും പറഞ്ഞു' പല്ലിശ്ശേരി പറയുന്നു.

ഇവർക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ. ഷെയിന്റെ പടം അത്രയുമൊക്കെയല്ലോ ഓടുള്ളു. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. മുഖത്ത് തേച്ച ചായം കഴുകി കളഞ്ഞാല്‍ കാണാം പലരുടേയും വൃത്തികെട്ട മുഖങ്ങള്‍. എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അവരെ വേണ്ട രീതിയില്‍ കണ്ടുകാണില്ല, അല്ലെങ്കില്‍ കാലുകഴുകിയ വെള്ളം കുടിച്ചു കാണില്ല. ചിലപ്പോള്‍ അച്ഛനോടുള്ള ദേഷ്യം കൊണ്ടായിരിക്കാം.
അച്ഛനോട് ചെയ്തതിന് പ്രതികാരം ചെയ്യുന്ന ഒരു മകന്‍ ശരിക്കും പറഞ്ഞാല്‍ പൃഥ്വിരാജാണ്. അവന്‍ ശരിക്കും ആണാണ്. സുകുമാരനോട് മലയാള സിനിമ ചെയ്ത ദ്രോഹം വ്യക്തമായി മനസ്സിലാക്കിയ മകനാണ് പൃഥ്വിരാജ്. പൃഥ്വിരാജിനേയും മലയാള സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ നോക്കിയില്ലേ. എന്നിട്ട് വല്ലതും സംഭവിച്ചോ. അദ്ദേഹത്തെ തൊടാന്‍ പറ്റിയില്ല. അദ്ദേഹം നേരത്തെ തന്നെ പറഞ്ഞു ഇത്രയും വർഷം കഴിയുമ്പോള്‍ ഞാന്‍ പടം നിർമ്മിക്കും സംവിധാനം ചെയ്യുമെന്ന്. അത് അതുപോലെ തന്നെ നടക്കുകയല്ലേ.
പൃഥിരാജ് ഹിന്ദി സിനിമ നിർമ്മിക്കാന്‍ പോകുന്നു. ആദ്യസിനിമയായ ലൂസിഫറിലൂടെ തന്നെ ആള്‍ മാറി. മൂന്നാം പടമായ എമ്പുരാനും ഇപ്പോള്‍ വരുന്നു. രണ്ടാം സിനിമയായ ബ്രോ ഡാഡി വേറെ ഒരു രീതിയില്‍ എടുത്തതാണ്. മക്കളുടെ പ്രതികാരം എന്ന് പറഞ്ഞാല്‍ ഈ രിതിയിലാണ്. അവരെയൊന്നും തൊടാന്‍ സാധിച്ചിട്ടില്ല. അവർക്കെല്ലാം കഴിവുമുണ്ടെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു.
മലയാള സിനിമയില്‍ വളരെ വ്യക്തമായിട്ട് തന്നെ ജാതിയുണ്ട്. അത് അറിയണമെങ്കില്‍ സിനിമയില്‍ പേരുകള്‍ എഴുതി കാണിക്കുന്നത് നോക്കിയാല്‍ മതി. ചിലർ ചോദിക്കും നിങ്ങള്‍ എന്തിനാണ് മമ്മൂട്ടിയെ ഇങ്ങനെ പിന്തുണയ്ക്കുന്നതെന്ന്. മമ്മൂട്ടി എന്ന ചെറുപ്പക്കാരന്‍ കൊള്ളാം എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണച്ചത്. ചിലരൊക്കെ വന്ന് പറയും നമ്മളൊക്കെ ഹിന്ദുക്കള്‍ അല്ലേയെന്ന്. അപ്പോള്‍ ഞാന്‍ മറുപടി കൊടുക്കുക ഞാന്‍ ഹിന്ദു അല്ലെന്നാണ്. ജാതിയും മതവും ഇല്ലാതെയാണ് വീട്ടില്‍ ഞങ്ങളെ വളർത്തിയത്.
ഞങ്ങള്‍ അടിസ്ഥാന കമ്മ്യൂണിസ്റ്റുകാരാണ്, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാരല്ല പഴയ കമ്മ്യൂണിസ്റ്റുകാരാണ്. അതുകൊണ്ട് ഇവിടെ ജാതിയും മതവും ഒന്നും ഇല്ല. ഇക്കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ നിങ്ങള്‍ അനുഭവിക്കും എന്നായിരുന്നു അദ്ദേഹം തിരിച്ച് പറഞ്ഞത്. ഞാന്‍ അനുഭവിച്ചോളാമെന്ന് ഞാന്‍ മറുപടിയും നല്‍കിയെന്നും പല്ലിശ്ശേരി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications