Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജാണ് പിന്നിൽ കളിക്കുന്നത്, ഇംഗ്ലീഷിൽ കൊടുത്തപ്പോൾ മുരളി ഗോപി മലയാളത്തിലാക്കി'; ചോദ്യങ്ങളുമായി ആരാധകർ

സുരേഷ് കുമാറിനെ തള്ളിപ്പറഞ്ഞ് കൊണ്ടുള്ള പ്രതികരണത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സിനിമ രംഗത്ത് നിന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകൻ വിനയൻ, നടൻമാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരെല്ലാം ആന്റണിയുടെ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. നടനും സംവിധായകനുമായ പൃഥ്വിരാജും ആന്റണിയെ പിന്തുണച്ചു. എല്ലാം ഒകെ അല്ലേ അണ്ണാ എന്ന വരികളോടെയാണ് പൃഥ്വിരാജ് ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചത്. അതേസമയം ആന്റണി പെരുമ്പാവൂരിന് പിന്നിൽ കളിക്കുന്നത് പൃഥ്വിരാജാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റ് താഴെ കമന്റ് ചെയ്യുന്നത്.

സുരേഷ് കുമാർ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾക്കെതിരെയാണ് ശക്തമായ ഭാഷയിൽ ആന്റണി പെരുമ്പാവൂർ പോസ്റ്റ് പങ്കിട്ടത്. 'ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല', എന്നായിരുന്നു ആന്റണി പെരുമ്പാവൂർ പോസ്റ്റിലൂടെ പറഞ്ഞത്.

prth-1739

എന്നാൽ ഇത്ര കൃത്യമായി ഇതൊക്കെ പറയാൻ ആന്റണി പെരുമ്പാവൂരിന് സാധിക്കുമോയെന്നും പിന്നിൽ പൃഥ്വിരാജ് അല്ലേ എന്നുമൊക്കെയാണ് കമന്റുകൾ. ചില കമന്റുകൾ നോക്കാം-'സത്യം പറ ഇത് രാജുവേട്ടൻ മുരളി ഗോപിയെ കൊണ്ട് എഴുതിച്ച് ആന്റണിക്ക് കൊടുത്തതല്ലേ', ഇത്ര വ്യക്തമായി ആൻ്റിണി ചേട്ടനോ , ലാലേട്ടനോ ചിന്തിക്കാൻ സാധ്യത ഇല്ല. അവർക്കതിനുള്ള ബുദ്ധി ഇല്ല', 'ഇത് പ്രിത്വി ഇഗ്ലീഷിൽ എഴുതി കൊടുത്ത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആണോ എന്നൊരു സംശയം ഇല്ലാതില്ല', മുരളി ഗോപിയുടെ ഭാഷാ സൗന്ദര്യമുണ്ട് എഴുത്തിന് . ഞാനിത് വായിച്ചത് അദ്ദേഹത്തിന്റെ ശബ്ദവും, ശൈലിയും ചേർത്താണ്', ഇങ്ങനെ പോകുന്നു കമന്റുകൾ.

എന്നാൽ ആന്റണി പെരുമ്പാവൂരിനെ വില കുറച്ച് കാണരുതെന്നും ചിലർ ഓർമ്മിച്ചു. '
ആൻ്റണിക്ക് ഇങ്ങനെ ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലത്രേ .. ഇങ്ങനെ ചിന്തിക്കണം എങ്കിൽ രാജുവിനേ പറ്റുള്ളത്രേ.. !! കഴിഞ്ഞ 25 വർഷമായി സിനിമ മേഖലയിൽ അതി ശക്തമായ സാനിധ്യം ആണ് ആൻ്റണി. ബുദ്ധിയും ചിന്താശക്തിയും ഒന്നും വേണ്ട വെറുതെ കുറേ കാശും മോഹൻലാലും കൂടെ ഉണ്ടെങ്കിൽ വിജയം തന്നെ ഉണ്ടായി കൊള്ളും എന്ന് കരുതുന്നവർ ആണ് മണ്ടൻമാർ' ഒരാൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+