സംവൃതയെ പൃഥ്വി വിവാഹം കഴിക്കുമായിരുന്നോ, നവ്യയുമായുള്ള പ്രണയകഥ? വാസ്തവം വ്യക്തമാക്കി മല്ലിക സുകുമാരൻ
നായകനായി തന്നെ ആദ്യ സിനിമയിയിൽ അരങ്ങേറിയ നടനാണ് പൃഥ്വിരാജ്. പിന്നീടങ്ങോട്ട് നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ പൃഥ്വിരാജിന് സാധിച്ചു. തുടക്കകാലത്ത് പൃഥ്വിരാജിന്റെ പേരിനോട് ചേർത്ത് പല നടിമാരുടെയും പേര് പറഞ്ഞുകേട്ടിരുന്നു. പൃഥ്വിയും നവ്യയും പ്രണയത്തിലാണ്, പൃഥ്വിയും കാവ്യയും പ്രണയത്തിലാണ്, മീരാ ജാസ്മിനെ വിവാഹം കഴിക്കും എന്നിങ്ങനെ പല കഥകൾ പ്രചരിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കാെണ്ടായിരുന്നു പൃഥ്വിയുടെ വിവാഹം. മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെയാണ് പൃഥ്വി വിവാഹം കഴിച്ചത്.
ഇപ്പോൾ പൃഥ്വിരാജിന്റെ നായികമാരെക്കുറിച്ചും വിവാഹ വിവാദങ്ങളെക്കുറിച്ചും പറയുകയാണ് മല്ലികാ സുകുമാരൻ. ഒന്നോ രണ്ടോ സിനിമകളിൽ ഒരുമിച്ച് അഭിനയക്കുമ്പോൾ പ്രണയത്തിലാണോ വിവാഹം കഴിക്കുമോ എന്ന ചോദ്യം ഉയരാറുണ്ടെന്നും . ഇതൊക്കെ എവിടുന്ന് ആര് ഉണ്ടാക്കിയ കഥകളാണ് എന്നറിയില്ലെന്നും, അവർ പറഞ്ഞു.

മല്ലികാ സുകുമാരൻ പറഞ്ഞത്:
നമ്മുടെ മലയാളിക്ക് ഒരു ധാരണയുണ്ട് ഒരു അഞ്ച് പടത്തിൽ ഒരു നായിക ഒന്നിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമായിരുന്നോ കെട്ടാതെ പോയതായിരുന്നോ, അവർക്ക് ഇഷ്ടമായിരുന്നോ ഇങ്ങനെ ഓരോ കഥകൾ. ഇതൊക്കെ എവിടുന്ന് ആര് ഉണ്ടാക്കിയ കഥകളാണ് എന്നറിയില്ല. വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ എന്നോട് ഒരാൾ പറഞ്ഞു.
ചേച്ചിയുടെ നാട്ടുകാരിയാ നവ്യാ നായർ , ഹരിപ്പാട് എന്ന്. ഞാൻ പറഞ്ഞു പൊന്നുകുഞ്ഞേ എനിക്ക് അറിയാവുന്ന ഒരു ടീച്ചറുടെ മോളാമത്. എനിക്ക് നവ്യയുടെ അച്ഛനേയും അമ്മയേയും അറിയാം. അവര് നല്ല സുഖമായിട്ട് ഐശ്വര്യമായിട്ട് ആ കുട്ടി ഒന്നാന്തരം ഡാൻസറുമാണ്, അതിനെ വിട്ടേക്ക്. അടുത്ത പടത്തിൽ വേറെ നായിക വന്നപ്പോൾ ആ കഥ പോയി.
അത് കഴിഞ്ഞ് കുറെ നാൾ കാവ്യാ മാധവന്റെ പേര് പറഞ്ഞു. സംവൃത സുനിലിന്റെ പേര് കേട്ടു. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യക്കല്ല എന്ന സിനിമയുണ്ട് ,സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവും ആണ്.
അഭിനയവും നല്ലത്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃത എന്ന് പറഞ്ഞിട്ടുണ്ട്. അവർ ഒരെുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അതിന് എന്താ തെറ്റ്. അതെല്ലാം കഴിഞ്ഞ് കേട്ടു ഇപ്പോൾ മീരാ ജാസ്മിനെ കെട്ടുമെന്ന്,'' മല്ലിക സുകുമാരൻ പറഞ്ഞു. സ്ഥിരമായി പടത്തിൽ അഭിനയിക്കുമ്പോൾ കുശലം ചോദിച്ചെന്നിരിക്കും അതിന് വേണ്ടാത്ത ദുർവ്യാഖ്യാനം കാണാതിരിക്കുക, അവർ കൂട്ടിച്ചേർത്തു,












Click it and Unblock the Notifications