'കണ്ണില്‍ കണ്ണില്‍ നോക്കി പൃഥ്വിയും കരീന കപൂറും'; രാജുവിനെ ഇനി പിടിച്ചാല്‍ കിട്ടില്ല: ഫേസ്ബുക്ക് കുറിപ്പ്
മുംബൈ: വിവാദങ്ങള്‍ക്കിടയിലും എമ്പുരാന് നേടിയ ചരിത്ര വിജയത്തിനു പിന്നാലെ പൃഥ്വിരാജ് ബോളിവുഡിലേക്ക്. കരീന കപൂറിനൊപ്പം പൃഥിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം വൈറലായി. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നത്. ദായ്റ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.
'കേള്‍ക്കുന്ന നിമിഷം മുതല്‍ മനസില്‍ തങ്ങി നില്ക്കുന്ന ചില കഥകളുണ്ട്, ദായ്റ എനിക്ക് അങ്ങിനെ ഒന്നാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍' - പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. മേഘ്ന ഗുല്‍സാര്‍, കരീന കപൂര്‍, ടീം ജംഗ്ലി പിക്ചേഴ്സ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഏറെ ആവേശഭരിതനാണ് താനെന്നും അദ്ദേഹം കുറിച്ചു.

Photo credit: Prithviraj Sukumaran Facebook page
കരീന കപൂര്‍, സംവിധായിക മേഘ്ന ഗുല്‍സാര്‍ എന്നിവര്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സാം ബഹദൂര്‍ ആണ് മേഘ്നയുടെ അവസാന ചിത്രം. രണ്‍ബീര്‍ കപൂറിന്റെ അനിമലുമായി തിയേറ്ററില്‍ മത്സരിച്ച ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് ആഗോള തലത്തില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കിയതിനു പിന്നാലെ 'നോബഡി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇതിനിടെയാണ് പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നത്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് കരീന കപൂര്‍ ഇറങ്ങി വന്ന് കാറില്‍ കയറുന്നതും പിന്നാലെ പൃഥ്വിരാജ് ഇറങ്ങി വരുന്നതും കാണാമായിരുന്നു. ഇതോടെ പൃഥ്വിരാജ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. വിഷു ദിനത്തിലെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
നിരവധി പേരാണ് പൃഥ്വിരാജിന് വിഷു ആശംസകള്‍ അറിയിക്കുന്നത്. ചിത്രം എഐ ആണോയെന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്. പൃഥ്വിരാജിന്റെയും കരീനയുടെയും ഒരുപോലെയുള്ള ഔട്ട്ഫിറ്റും ശ്രദ്ധ നേടി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications