പൃഥ്വിരാജിന് വേണ്ടി വലവിരിച്ചതാണ്;മമ്മൂട്ടിയുടെ പേര് പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട';ശാന്തിവിള ദിനേശ്
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനേയും പൃഥ്വിരാജിനേയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ഇത്രയൊക്കെ സമ്പാദിച്ചിട്ടും എന്തിനാണ് ഇരുവർക്കും ആർത്തിയെന്നും വലിയ താരങ്ങളുടെ മക്കളാണെന്ന് പറഞ്ഞത് കൊണ്ടെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും ശാനിവിള ദിനേശ് പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'ദുൽഖറിനോടും പൃഥ്വിരാജിനോടുമൊക്കെ ചോദിക്കാനുള്ളത് എന്തിനാണ് ഈ പണിക്ക് നിൽക്കുന്നതെന്നാണ്. ഇരുവരുടേയും കൈയ്യിൽ കണക്കിൽ പെട്ടതും പെടാത്തതുമായ കോടികൾ ഇല്ലേയെന്ന് ചോദിച്ചാൽ രണ്ട് പേർക്കും നിഷേധിക്കാനാകില്ല. എന്തൊക്കെ പറഞ്ഞാലും വാപ്പ ദുഷ് പേരൊന്നും സമ്പാദിച്ചിട്ടില്ല. നികുതി വെട്ടിച്ചൊക്കെ കാറുകൾ വാങ്ങി എന്ത് നേടാനാണ് ദുൽഖറെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. 10 നിസാൻ കാർ വാങ്ങാൻ പടച്ചോൻ വഴി തുറക്കുമ്പോൾ എന്തിനാണ് വളഞ്ഞ വഴി നോക്കുന്നത്. നാളെ ദുൽഖറിൽ നിന്നും വാങ്ങുന്നവനും ചട്ടിയിലാകില്ലേ? ചെറു പ്രായത്തിൽ തന്നെ കോടികൾ ഉണ്ടായിട്ടും എന്തിനാണ് ആർത്തി. യൂസഫലി സാർ ഒക്കെ ചെയ്യും പോലെ കോടികൾ കിട്ടുമ്പോൾ പാവങ്ങൾക്ക് സക്കാത്ത് കൊടുത്ത് ജീവിക്കാൻ നോക്കിക്കൂടെ.

5 നേരം നിസ്കരിച്ചിട്ട് കാര്യമില്ല.ദേശവിരുദ്ധമായി,സർക്കാരിനെ പറ്റിച്ച് കാറുകൾ കൊണ്ട് വന്ന് ഗ്യാരേജിൽ നിരത്തിയിട്ടത് കൊണ്ട് കാര്യമൊന്നുമില്ല. യൂസഫലി പറഞ്ഞത് പോലെ വരുമാനത്തിന്റെ രണ്ട് ശതമാനം സക്കാത്ത് കൊടുത്തില്ലെങ്കിൽ അത് ബ്ലാക്ക് മണിയാണെന്നാണ് പടച്ചോൻ കാണുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തോളം വിശാലനാകണ്ട. എന്നിരുന്നാലും ഇങ്ങനത്തെ പരിപാടി ഒഴിവാക്കാം.
മമ്മൂക്കയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് എന്നാണ് വാർത്തകൾ വന്നത്. എന്തിനാണ് വാപ്പയെ കൂടി ദുൽഖർ നാണം കെടുത്തുന്നത്. ദേശദ്രോഹ വകുപ്പുകളൊക്കെ ഇട്ടാൽ ഞാൻ മമ്മൂട്ടിയുടെ മകനാണെന്നോ 280 കോടി നേടിയ ലോകയുടെ പൊഡ്യൂസർ ആണെന്നോ പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല.
ഇന്ത്യ കണ്ട വലിയ നടിയായ നർഗീസ് ദത്തിന്‌റെ മകനായിട്ടും ആറ് വർഷമാണ് സഞ്ജയ് ദത്ത് ദേശദ്രോഹത്തിന് ജയിലിൽ കിടന്നത്. അതൊക്കെ പൃഥ്വിരാജും ദുൽഖറുമൊക്കെ ഓർത്താൽ മതി.
പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞാൽ ലംബോർഗിനിയൊക്കെ വാങ്ങിയ നടനാണ്, നടുക്കടലിൽ കിടന്നാലും നായ നക്കിയേ കുടിക്കൂ എന്ന് പറഞ്ഞത് പോലെ എന്തിനാണ് ഈ നിയമം വിട്ടുള്ള കാറ് കച്ചവടം. ലൂസിഫറിന് 10 കോടി വാങ്ങിയെന്നാണ് കേട്ടത്. എമ്പുരാന് വേണ്ടി 15 കോടി വാങ്ങിക്കാണും. ഇതിൽ എത്ര ബ്ലാക്ക് , വൈറ്റ് എന്ന് അറിയില്ല. ഹിന്ദിയിലടക്കം അഭിനയം, പരസ്യ മോഡൽ, ഗ്രാന്റ് അംബാസിഡർ അങ്ങനെ എല്ലാതരത്തിലും വരുമാനം. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്കൂളിലാണ് പഠനം. മുംബൈയിലാണ് പൃഥ്വിരാജിന്റെ താമസം. പറയുന്ന പ്രതിഫലം. സ്വന്തം ബോഡി ട്രെയിനർക്ക് പോലും നിർമ്മാതാക്കളെ കൊണ്ട് പ്രതിഫലം കൊടുപ്പിക്കും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല രാജു. പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ തിരുത്തിയാൽ കൊള്ളാം.
കേരളത്തെ ബിജെപിക്ക് പൃഥ്വിരാജിനെ ഇഷ്ടമല്ല. ഇടതുപക്ഷം കരുതുന്നത് പൃഥ്വിരാജ് ഇടതുപക്ഷക്കാരനാണെന്നാണ്. അച്ഛൻ മാർക്സിന്റെ മൂലധനം വായിച്ച അന്നത്തെ സിനിമക്കാരാനാണ്. അതുകൊണ്ട് ഇടതുപക്ഷക്കാരനായേക്കും.അതുകൊണ്ട് നന്നായി സൂക്ഷിക്കണം. രാജുമോനെ വലവിരിച്ച് ആളുകൾ കാത്തിരിപ്പുണ്ടാകും. ഇതൊക്കെ ഓർത്തിരുന്നുവെങ്കിൽ ഭൂട്ടാൻ കാർ വാങ്ങാൻ പൃഥ്വിരാജ് പോകില്ലായിരുന്നു. കസ്റ്റംസ് കമ്മീഷ്ണറുടെ മുന്നിൽ ലംബോർഗിനിയിൽ പോകണ്ട, പഞ്ചപുച്ഛമടക്കി ഇരിക്കണം. പറയുന്നതൊക്കെ സത്യം ആയിരിക്കണം. മുഴുവൻ അരിച്ച് പെറുക്കിയാകും കസ്റ്റംസ് ചോജ്യം ചെയ്യൽ. ഇനിയെങ്കിലും സൂക്ഷിക്കണം, ആഗ്രഹം ആവാം, പക്ഷെ ആർത്തി പാടില്ല. പ്രത്യേകിച്ച് ഇടതുപക്ഷ സഹയാത്രികൻ കൂടിയായ താങ്കൾക്ക്. ഒന്നുമില്ലെങ്കിൽ കുരുക്കാൻ ആളുകൾ ഉണ്ടാകുമ്പോൾ അൽപം സൂക്ഷിക്കാം', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications