ആ റെക്കോർഡ് പൃഥ്വിരാജിന് മാത്രം സ്വന്തം: ഇനി സാധ്യത മോഹന്‍ലാലിന് മാത്രം, അത് സംഭവിക്കുമോ
ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല, ലോക സിനിമയില്‍ തന്നെ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ഇതോടെ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറുന്ന മലയാള ചിത്രമായി അടുജീവിതം മാറുകയും ചെയ്തു.
ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയതായി പൃഥ്വിരാജ് തന്നെ തിങ്കളാഴ്ച ഔദ്യോഗികമായി പ്ര്യാപിച്ചു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. പുലിമുരുകനാണ് മലയാളത്തില്‍ നിന്നും ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തുന്ന ചിത്രം. ലൂസിഫർ, 2018, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് നൂറ് കോടി ക്ലബ്ബില്‍ കയറിയ മറ്റ് ചിത്രങ്ങള്‍.

100 കോടി കളക്ഷൻ നേടിയ വേഗതയിൽ ആടുജീവിതത്തിന് പിന്നില്‍ രണ്ടാമതായിട്ടുള്ളത്. 11 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയത്. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്തിയാറ് ദിവസവുമെടുത്താണ് 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്.
ആടുജീവിതം 100 കോടി കളക്ഷന്‍ നേടിയതോടെ മലയാള സിനിമയില്‍ മറ്റാർക്കുമില്ലാത്ത ഒരു റെക്കോർഡും പൃഥ്വിരാജ് സ്വന്തമാക്കി. ആടുജീവിതം, ലൂസിഫർ എന്നീ ചിത്രങ്ങളിലൂടെ നായകനായി അഭിനയിച്ച സിനിമയും സംവിധാനം ചെയ്ത സിനിമയും 100 കോടി ക്ലബ്ബിൽ ഉള്ള ഏക മലയാള നടൻ ആണ് പൃഥ്വിരാജ്.
ഈ റെക്കോർഡ് മലയാളത്തില്‍ അടുത്ത കാലത്ത് മറികടക്കാന്‍ സാധ്യതയുള്ള ഏകതാരം മോഹന്‍ലാലാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് 100 കോടി കളക്ഷന്‍ പിന്നിട്ടാല്‍ 100 കോടി ക്ലബ്ബിലെ ഇരട്ട നേട്ടം സ്വന്തമാക്കുന്ന താരമായി മോഹന്‍ലാലിനും മാറാം. അതേസമയം തന്നെ ആടുജീവിതത്തെ അഭിനന്ദിച്ചുകൊണ്ട് മലയാളത്തിന് അകത്തും പുറത്തും നിന്നുമുള്ള നിരവധി താരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, മലയാളത്തിൽ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടൂജീവിതത്തിന് അവകാശപ്പെട്ടതാണ്. മലയാള സിനിമയെ സംബന്ധിച്ചും മികച്ച റെക്കോർഡാണ് 2024 ന്റെ തുടക്കത്തില്‍ തന്നെ സ്വന്തമാക്കാന്‍ സാധിച്ചത്. 2024-ൽ നൂറുകോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. പ്രേമലു 134 കോടി നേടിയപ്പോള്‍ 220 കോടിയാണ് മഞ്ഞുമലിന്റെ കളക്ഷന്‍. ഭ്രമുയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയും സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളാണ്.












Click it and Unblock the Notifications