Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് ആ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? നിലപാട് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

അമ്മ സംഘടനുയുമായി ചെറിയ തോതിലാണെങ്കിലും ഒരു അകല്‍ച്ച ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മനപ്പൂർവ്വമായിട്ടുള്ള മാറ്റി നിർത്തലോ മാറി നില്‍ക്കലോ ഉണ്ടായിരുന്നില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് ഇല്ലെന്ന് പറഞ്ഞാല്‍ കള്ളം പറയലായിരിക്കും. അങ്ങനത്തെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിന് അപ്പുറം അമ്മയെന്ന സംഘടന എനിക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവർ ചെയ്യുന്ന എല്ലാ സല്‍പ്രവർത്തികളുടേയും കൂട്ടത്തില്‍ ഞാനുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍‌ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

ആളുകള്‍ ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവെച്ച് തുറന്ന് സംസാരിക്കണം. അതോടൊപ്പം തന്നെ അമ്മ എന്ന സംഘടനെ തിരിച്ച് കൊണ്ടുവരാനുള്ള വിട്ടുവീഴ്ച്ചകളും ഉണ്ടാകണം. ആ രീതിയിലുള്ള ചർച്ചകളാണ് വേണ്ടത്. അതില്‍ മുതിർന്നവരെന്നോ പുതിയ ആളുകളെന്നോയുള്ള വ്യത്യാസം ഇല്ലാതെ എല്ലാവരും ചേർന്നുകൊണ്ടുള്ള ഒരു ഭരണ സമിതി വന്നാലെ കാര്യങ്ങള്‍ നന്നാകുകയുള്ളു.

prithviraj-sukumaran-

അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് പുതിയ ആളുകള്‍ വന്നു എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യങ്ങള്‍ ശരിയാകണമെന്നില്ല. ഇത്രയും നാള്‍ സംഘടന എങ്ങനെ മുന്നോട്ട് പോയി, കാര്യങ്ങള്‍ എങ്ങനെയാണ് നിർവ്വഹിക്കുന്നത് എന്നതിലെല്ലാം നിർദേശങ്ങളും സഹായങ്ങളും നല്‍കുന്ന മുതിർന്ന ആളുകളുടെ സാന്നിധ്യം ഭരണസമിതിയില്‍ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

നേതൃസ്ഥാനത്തേക്ക് വരാന്‍ ഞാന്‍ എന്തായാലും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുടേയും ഇപ്പോഴത്തെ ഒരു പ്രശ്നവും അതാണ്. നേതൃസ്ഥാനത്തേക്ക് വരാന്‍ എല്ലാവരും മടിച്ച് നില്‍ക്കുന്ന ഒരു സാഹചര്യമുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കി ആരൊക്കെ മുന്നോട്ട് വരും എന്നുള്ളത് കണ്ട് അറിയേണ്ട കാര്യമാണ്. സ്വീകാര്യതയ്ക്കൊപ്പം തന്നെ സംഘടനയെ മുന്നോട്ട് കൊണ്ടുപോവാനുള്ള കഴിവും വേണം. അമ്മയുടെ ബൈലോയെക്കുറിച്ച് തന്നെ എനിക്ക് കൃത്യമായി അറിയില്ല. അത്തരങ്ങള്‍ കാര്യങ്ങളൊക്കെ വ്യക്തമായി അറിയുന്ന ഒരാള്‍ മുന്നില്‍ നില്‍ക്കണം. അത് അല്ലാത്ത ആളുകളാണെങ്കില്‍ അയാള്‍ ബാക്കിയുള്ളവരുടെ വെറും പാവയായി മാറും.

അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരാന്‍ പൃഥ്വിരാജ് മികച്ച ഒരു ഓപ്ഷനാണ്. വിജയരാഘവന്‍ ചേട്ടനും വരാം. പുതിയ ജനറേഷനിലേക്ക് വരികയാണെങ്കില്‍ നിഖില, ടൊവിനോ എന്നിവരൊക്കെയുണ്ട്. 'ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്റെ കൂടെ നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെയുയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്. ആര്‍ക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയാം. എന്നാല്‍ തെറ്റ് നടന്നിട്ടുണ്ടെങ്കില്‍ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേർക്കുന്നു.

പദ്മിനി, മാംഗല്യം താന്തുനാനേ തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. അതൊക്കെ പ്രതികരണം പോലും അർഹിക്കാത്ത ആരോപണങ്ങളായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതിലൊന്നും യാതൊരു സത്യവും ഇല്ല. അതുകൊണ്ട് തന്നെയാണ് അതിനെക്കുറിച്ചൊന്നും പിന്നീട് ആരും ഒന്നും പറയാതായത്. എന്തിനാണ് ഞാന്‍ എന്റെ തന്നെ ഒരു സിനിമ നശിപ്പിക്കാന്‍ നോക്കുന്നത്. അങ്ങനെ പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളാണ് ഞാന്‍. പിന്നെ തിരിച്ച് പറയാനാണെങ്കില്‍ എനിക്കും ഒരുപാടുണ്ട്. ഇപ്പോള്‍ അതിന് മുതിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+