Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയോട് ഇത് ചെയ്തവൻ ഉണ്ടല്ലോ, അയാളെ ശിക്ഷിക്കണം.ഇക്കാര്യത്തിൽ എനിക്കും പൃഥ്വിരാജിന്റെ നിലപാട്;മല്ലിക സുകുമാരൻ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കുന്നതിൽ നിർണായക നിലപാട് സ്വീകരിച്ച വ്യക്തിയാണ് പൃഥ്വുരാജ് എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ആരോപണവിധേയർ മാറി നിൽക്കണമെന്ന കടുത്ത നിലപാടാണ് താരം കൈക്കൊണ്ടതെന്നായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെ തന്റെ സിനിമകളിൽ സ്ത്രീ വിരുദ്ധമായ ഒരു കാര്യവും ഉണ്ടാകില്ലെന്നും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പൃഥ്വിരാജിന്റെ ഈ നിലപാടിന് വലിയ കൈയ്യടികൾ ലഭിച്ചു. ഇപ്പോഴിതാ ഈ വിഷയങ്ങളിലെല്ലാം പ്രതികരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പോട്രയൽസ് ബൈ ഗദ്ദാഫി എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'നടി ആക്രമിക്കപ്പെട്ട കേസിൽ പലരുടേയും പേരുകൾ പറയുന്നുണ്ട്. അവരാണ് ഇവരാണ് എന്നൊക്കെ പലരും പറയുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന്. പക്ഷെ ഒരുകാര്യമുണ്ട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തൊരു തെറ്റ് സംഭവിച്ചു. അതെല്ലാവർക്കും അറിയാം. എന്റെ മരുമകളായ പൂർണിമയൊക്കെ അതിജീവിതയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഈ സംഭവത്തിന് ശേഷം വലിയ സങ്കടമായിരുന്നു, രണ്ട് മൂന്നാല് ദിവസം വീട്ടിൽ ഭയങ്കര വിഷമമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചത് കാര്യമാണോയെന്ന് ചോദിച്ചപ്പോൾ അവർ പറയുന്നത് കേട്ടാണ് കാര്യമാണെന്ന് മനസിലായത്.

prithvimallika

ഇത് ചെയ്തത് ആരായാലും ശരി, ഞാൻ ഇവിടുത്തെ ജുഡീഷ്യറിയെ പൂർണമായും വിശ്വസിക്കുന്നു, ചുമ്മാ കയറി എല്ലാവരേയും ശിക്ഷിക്കാൻ കോടതിക്ക് സാധിക്കില്ല. പക്ഷെ ഇങ്ങനെയൊരു സംഭവം നടന്നുവെന്നതിന് വ്യക്തമായ തെളിവുണ്ട്. അപ്പോൾ ഇതാരാണ് ചെയ്തത്? ആര് ചെയ്താലും അതിന്റേതായ അന്വേഷണം നടത്തി തെറ്റ് ചെയ്തവനെ ശിക്ഷിക്കണം. അത് ആരാണെന്ന് നമ്മുക്ക് അറിയില്ല, അതൊക്കെ കഥകളായിരിക്കും. അതേസമയം ഇതിന് സാക്ഷ്യം വഹിച്ചവർക്കും ബാധിക്കപ്പെട്ട ആ പെൺകുട്ടിയെ കണ്ടവർക്കുമേ അതിന്റെ സങ്കടം അറിയുകയുള്ളൂ. എനിക്കാണ് ഒരു മകളെങ്കിൽ അത് കണ്ടിട്ട് ഹാർട്ട് അറ്റാക്ക് വന്ന് പോയേന . ആ അവസ്ഥയിൽ കൊണ്ടെത്തിച്ച വില്ലനാരാണ്? ചെയ്തവനുണ്ടല്ലോ ഒരാൾ, അയാളെ ശിക്ഷിക്കണം, അതിന്റെ പിന്നിൽ മൂന്ന് പേരുണ്ടായിരുന്നോ അവർക്കൊക്കെ സന്തോഷമായിരുന്നോ എന്നൊന്നുമല്ല പ്രധാനം. ആരാണ് ചെയ്തത്, എന്തിന് ചെയ്തു എന്നതാണ്. എന്റെ പൃഥ്വിരാജിന്റെ നിലപാട് തന്നെയാണ് ഇക്കാര്യത്തിൽ എനിക്കും. സംഘടനയിൽ പോയി ഇങ്ങനെ സംസാരിക്കാനൊന്നും എനിക്ക് അറിയില്ല.

ആ ബാധിക്കപ്പെട്ട കുട്ടി എന്തോ ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ സുഖമായി ജീവിക്കുന്നു, പക്ഷെ ആ തെറ്റ് ചെയ്തവനെ കണ്ടുപിടിച്ചില്ലെങ്കിൽ ഇവിടെയുള്ള പല അമ്മമാർക്കും സമാധാനം കാണില്ല. സിനിമാക്കാരൊക്കെ ഇങ്ങനെയാണെല്ലേയെന്നൊക്കെയാണ് ആളുകൾ പറയുന്നത്. എന്തുവാണ് അവിടെ നടക്കുന്നത് ഇങ്ങനെയാണല്ലേ സിനിമ എന്നൊക്കെയാണ് ചോദിക്കുന്നത്. ഒരാൾ ചെയ്യുന്നതിനാണ് എല്ലാവരും കേൾക്കുന്നത്. ഒരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാൻ പാടില്ല. സുകുവേട്ടൻ എപ്പോഴും മക്കളോട് പറയാറുള്ളത് തലപോയാലും കള്ളം പറയരുതേയെന്നാണ്.

നുണ പറയുമ്പോൾ അൽപനേരത്തേക്ക് ആശ്വാസം തോന്നിയേക്കും, എന്നാൽ സത്യം എന്തായാലും സത്യമായി നിലനിൽക്കും. കള്ളം പറഞ്ഞാൽ നമ്മുടെ വ്യക്തിത്വം പോകും. കള്ളങ്ങൾ പറയാതെ പറയാനുള്ള കാര്യങ്ങൾ മാന്യമായ ഭാഷയിൽ പറയാനുള്ളവരോട് പറയണം.നുണ പറയുമ്പോൾ അൽപനേരത്തേക്ക് ആശ്വാസം തോന്നിയേക്കും, എന്നാൽ സത്യം എന്തായാലും സത്യമായി നിലനിൽക്കും. കള്ളം പറഞ്ഞാൽ നമ്മുടെ വ്യക്തിത്വം പോകും. കള്ളങ്ങൾ പറയാതെ പറയാനുള്ള കാര്യങ്ങൾ മാന്യമായ ഭാഷയിൽ പറയാനുള്ളവരോട് പറയണം.

കുട്ടികളുടെ വ്യക്തിത്വം രൂപീകരിക്കുന്നതിൽ മാതാപിതാക്കൾക്ക് നല്ല പങ്കുണ്ട്. മറ്റുള്ളവർക്ക് കുത്തപ്പെടുത്താനുള്ള ഒരു ക്യാരക്ടർ ആയി മാറാതിരിക്കുകയെന്ന് മക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നും പറഞ്ഞ് നമ്മുടെ വ്യക്തിത്വം പണയം വെച്ച് ആരേയും അമിതമായി സുഖിപ്പിക്കാതിരിക്കുക. എന്താണോ നിങ്ങൾക്ക് സത്യമെന്ന് തോന്നുന്നത് അത് സംസാരിക്കുക', മല്ലിക സുകുമാരൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+