പൃഥ്വിരാജ് സൂക്ഷിക്കുന്നത് നല്ലത്, സുപ്രിയയെ വരെ ഇഡി പൊക്കുമെന്ന്'; ശാന്തിവിള ദിനേശ്
കൊച്ചി: എമ്പുരാൻ വിവാദത്തിൽ മേജർ രവിക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ച് സംവിധായകാൻ ശാന്തിവിള ദിനേശ്. ഹൈന്ദവ സംഘടനകൾ സിനിമയ്ക്കെതിരെ നീങ്ങിയപ്പോഴാണ് മേജർ രവി വാക്കുമാറ്റി പറഞ്ഞതെന്നും സോപ്പിട്ടോ പതപ്പിക്കരുത് എന്ന് പറയുന്നത് പോലെയാണ് മേജർ രവിയുടെ വാക്ക് കേൾക്കുമ്പോൾ തോന്നുന്നതെന്നും ശാന്തിവിള പറഞ്ഞു. എമ്പുരാൻ 3 പൃഥ്വിരാജ് എടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ മേജർ രവിയെ പോലെ കള്ളച്ചിരി ചിരിക്കുന്നവരെ ആ സമയത്ത് അടുപ്പിക്കരുതെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ മേജർ രവി പറഞ്ഞു.
'ഒരൊറ്റൊരുത്തന്റെ വിവരക്കേട് കൊണ്ടാണ് ഈ സിനിമ വിവാദത്തിൽ പെട്ടത് എന്നാണ് പറയുന്നത്, മറ്റാരുമല്ല, സാക്ഷാൽ പൃഥ്വിരാജ് സുകുമാരനാണത്രേ. ഇയാൾ ഇല്ലായിരുന്നുവെങ്കിൽ സിനിമ മികച്ച രീതിയിൽ വിവാദം ഇല്ലാതെ പോയേനെ എന്നാണ് ചർച്ചകൾ. പൃഥിരാജിന് ഐഎസ് ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നുമൊക്കെയാണ് കേരളത്തിലെ ഒരു കൂട്ടത്തിന്റെ ആവശ്യം. ഭരണസംവിധാനം ഇവർ പറയുന്നത് കേൾക്കുമല്ലോ. കാരണം ഇവിടെ ഇഡിയെ പേടിയില്ലാത്ത സിനിമാക്കാരൻ ഇല്ലല്ലോ. അതുകൊണ്ട് ഇതൊക്കെ പറയുമ്പോൾ പൃഥ്വിരാജ് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പൃഥ്വിരാജ് പോട്ടെ, അയാളുടെ ഭര്യ സുപ്രിയയെ വരെ ഇഡി പൊക്കുമെന്നൊക്കെയാണ് ചിലർ പറയുന്നത്.

ദേശസ്നേഹം തുളുമ്പി ഒരു പരിവമായ ചിലരുണ്ട്. അതിൽ സിനിമക്കാരനായ മേജർ രവി സാറും ഉണ്ട്. ക്രിപ്റ്റോ കറൻസി തട്ടിപ്പിലോ പെണ്ണ് കേസിലോ എന്തിന് തന്നെ തന്നെ തൂക്കിയെടുത്ത് കാറിന്റെ മുകളിൽ എറിഞ്ഞ കേസായാലും മേജർ രവി അവരുമായി കൂട്ടുകൂടും. കാരണം അവൻ നമ്മുടെ പാർട്ടിക്കാരനാണ്. പക്ഷേ ലാൽ സാറിനെ വെച്ച് ദേശസ്നേഹം ഇല്ലാതെ ദേശദ്രോഹം വെച്ച് പടം എടുത്തത് മേജർ സാർ ഒരിക്കലും പൊറുക്കില്ല.
ആദ്യ ഷോ കണ്ട് ഇറങ്ങിയപ്പോൾ മേജർ പറഞ്ഞത് ഉഗ്രൻ പടമാണ്, പൃഥ്വിരാജ് ഭാഗ്യവാനാണ് , ഇതുപോലൊരു പടം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണ് എന്നാണ്. മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചില ഹൈന്ദവ സംഘടനകൾ എമ്പുരാനെതിരെ നീങ്ങിയപ്പോൾ പറഞ്ഞതൊക്കെ ഒരു നാണവും ഇല്ലാതെ വിഴുങ്ങി. മേജർ പിന്നാലെ പറഞ്ഞത് മോഹൻലാൽ വിഷമത്തിലാണ് അദ്ദേഹം സിനിമ പ്രിവ്യൂ കണ്ടിട്ടില്ലെന്നാണ്. മോഹൻലാൽ പക്ഷെ പറഞ്ഞത് സിനിമ കണ്ടുവെന്നാണ്.
സോപ്പിട്ടോ പതപ്പിക്കരുത് എന്ന് പറയുന്നത് പോലെയാണ് മേജർ രവിയുടെ വാക്ക് കേൾക്കുമ്പോൾ തോന്നുക. ദേശസ്നേഹം ഉണ്ടായിരുന്ന ഒരാൾ സെൻസർബോർഡിൽ ഉണ്ടായിരുന്നുവെങ്കിൽ എമ്പുരാനിലെ വിവാദരംഗങ്ങൾ ഉണ്ടാകുമായിരുന്നില്ലത്രേ. 5 പേര് കണ്ടിട്ടാണ് ആ സിനിമ സെൻസർ ചെയ്ത് വിട്ടത്. പക്ഷെ അതൊന്നും പോരാ, രാജ്യസ്നേഹം ഉള്ളയാൾ തന്നെ സിനിമ കാണണമായിരുന്നത്രേ.
മോഹൻലാലിന്റെ കേണൽ പദവിയൊന്നും എടുത്ത് മാറ്റിക്കൂട എന്നാണ് അദ്ദേഹം പറഞ്ഞത്. റിട്ടയർ ആയെങ്കിലും പട്ടാളക്കാരുടെ എല്ലാ കാര്യവും ഞാനാണ് തീരുമാനിക്കുന്നതെന്ന മട്ടിലാണ് മേജർ രവിയുടെ പ്രതികരണം.
എനിക്ക് പൃഥ്വിരാജിനോട് പറയാനുള്ളത് എന്തായാലും പൃഥ്വിരാജ് മൂന്നാം ഭാഗം എടുക്കും. അത് ആന്റണി പെരുമ്പാവൂർ തന്നെ പ്രൊഡ്യൂസ് ചെയ്യും. കാരണം ഇതൊരു പണം വാരി പടമാണല്ലോ, ആത്യന്തികമായി ഇതൊരു ബിസിനസ് ആണ്. മാറിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൂസിഫർ പോലെ ബാലൻസിംഗ് ആയോ രാഷ്ട്രീയം പറയാതെയോ മൂന്നാം ഭാഗം എടുത്ത് കാണിക്കണം. മുരളിഗോപിക്കും അതിന് കഴിയും. പക്ഷെ മേജർ രവിയെ പോലെ കാര്യം കാണാൻ കള്ളച്ചിരി ചിരിക്കുന്ന ഒരൊറ്റൊരുത്തനെ പോലും ആ സെറ്റിൽ കയറ്റരുത്.












Click it and Unblock the Notifications