Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് ഇനി ഒരിക്കലും ആ പദവിയിലേക്ക് വരില്ല; മല്ലിക ചേച്ചി പറയുന്നത് കേട്ട് സങ്കടം വന്നു: രവീന്ദ്രന്‍

താരസംഘടനയായ അമ്മ ഇപ്പോഴും സജീവമായി തന്നെ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് നടനും മുന്‍കാല ഡാന്‍സറുമായ രവീന്ദ്രന്‍. അമ്മ എപ്പോഴും സജീവമാണ്. അമ്മയിലെ എല്ലാ അംഗങ്ങളും തുല്യരാണ്. മോഹൻലാലും മമ്മൂട്ടിയുമൊക്കെ എന്ത് തീരുമാനിക്കുന്നോ അതിന് അനസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. നമ്മള്‍ മുഖാന്തരം സംഘടനയ്ക്ക് ഒരു ചീത്തപ്പേര് ഉണ്ടാകരുതെന്ന ഒരു ഉത്തരവാദിത്തം അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഉണ്ടെന്നെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലൊക്കെ പൂർണ്ണമായി ഉത്തരവാദിത്തം ഒഴിയുമെന്നൊന്നും പറയാന്‍ ആയിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പൂർണ്ണമായി ഒഴിഞ്ഞിട്ട് മറ്റ് ആര് നേതൃത്വത്തിലേക്ക് വരും എന്ന് എനിക്ക് അറിയില്ല. മോഹന്‍ലാലും മമ്മൂട്ടിയും അവിടെ വേണം. അവർ രണ്ടുപേരും ഇല്ലാതെ അമ്മക്ക് എന്ത് ശക്തിയാണ് ഉള്ളത്. പിന്നെ ഉള്ളത് സുരേഷ് ഗോപിയാണ്. അദ്ദേഹത്തിന് വരാനും പറ്റില്ല. വേറെ ആരാണ് ഉള്ളത്.

prithviraj-sukumaran

പൃഥ്വിരാജ് സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഇനി ഒരിക്കലും വരില്ല. പൃഥ്വിരാജ് വരേണ്ടതായിരുന്നു. ആ സമയം കഴിഞ്ഞുപോയി. എനിക്ക് തോന്നുന്നില്ല ഇനി അദ്ദേഹം വരുമെന്ന്. ഒരു കാര്യവും ഇല്ലാതെ നല്ലൊരു സംവിധായകനായ അദ്ദേഹത്തെ എല്ലാവരും കൂടി ഇപ്പോള്‍ എയറില്‍ നിർത്തിയേക്കുവാണ്. അത് വളരെ മോശമായിപ്പോയെന്നും രവീന്ദ്രന്‍ അഭിപ്രായപ്പെടുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മല്ലിക ചേച്ചി പറയുന്നതൊക്കെ കേട്ട് എനിക്ക് സങ്കടം വന്നു. ഒരു ആക്ടർ വന്നിട്ട് ഇത്രയും നല്ലൊരു സിനിമ സംവിധാനം ചെയ്തതില്‍ ഞങ്ങള്‍ക്കൊക്കെ അഭിമാനമായിരുന്നു. ഇന്ത്യ മുഴുവന്‍ തിളേങ്ങേണ്ട ഒരാളായിരുന്നു. പക്ഷേ അനാവശ്യമായ വിവാദങ്ങളിലേക്ക് പോയി. എനിക്ക് തോന്നുന്നില്ല ഇനി അദ്ദേഹം അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരുമെന്ന്.

വിവാദങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ഇത്തരം പദവികളിലേക്ക് വരല്‍ വലിയ ബുദ്ധിമുട്ടാണ്. ഇനി വന്ന് കഴിഞ്ഞാലും വീണ്ടും അത് സംബന്ധിച്ച വിവാദങ്ങള്‍ തുടരും. ഇൻഡസ്ട്രിയിൽ ആരും അദ്ദേഹത്തിന് എതിരല്ല. ആ പടത്തെ വളരെ പോസിറ്റീവായിട്ട് കണ്ട ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് അറിയില്ല ഈ വിവാദങ്ങളൊക്കെ കയറി വന്നതെന്നത്. അങ്ങനെയൊരു വിവാദത്തിന്റെ ആവശ്യമില്ല. സിനിമയെ ഒരു സിനിമയായി കണ്ടാല്‍ മതി.

നമ്മള്‍ ചെയ്തത് പൂർണ്ണമായും ശരിയാണ്, അല്ലെങ്കില്‍ തെറ്റല്ല എന്ന വാദത്തില്‍ അവർ നിന്നിട്ടി. പലകോണുകളില്‍ നിന്നുള്ള അഭിപ്രായങ്ങളില്‍ ചിലർ തങ്ങളുടെ വിഷമം പങ്കുവെച്ചപ്പോള്‍ അത് പരിഗണിച്ചാണ് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായത്. മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തി. അതിന്റെ സാക്ഷ്യപത്രമായിട്ടാണ് വെട്ടിതിരുത്തലുകള്‍ ഉണ്ടായിട്ടുള്ളത്. അല്ലാതെ അതിനെ വേറെ രീതിയില്‍ കാണേണ്ടതില്ല.

പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന്, പ്രതീക്ഷിക്കാത്തവരിൽ നിന്ന് സ്നേഹിക്കുന്നവരിൽ നിന്ന്, അദ്ദേഹത്തിനെ സ്നേഹിക്കുന്നവരിൽ നിന്നുമൊക്കെ അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ട വന്ന ഒരു അവസ്ഥയില്‍ എന്നാ പിന്നെ കുറച്ച് ഭാഗങ്ങള്‍ മാറ്റിയേക്കാം എന്ന് വിചാരിച്ചു. ഞാൻ നിങ്ങൾക്ക് വേണ്ടി അങ്ങനെ ഒരു കാര്യം ചെയ്യുന്നത് അത് ഞാൻ നിങ്ങളോട് കാണിക്കുന്ന ബഹുമാനമാണ്, ഞാൻ നിങ്ങളോട് കാണിക്കുന്ന സ്നേഹമാണ്. അതിനെ നാം തിരിച്ചറിയുകയാണ് വേണ്ടത്.

അറിയാതെ ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നുള്ള ഒരു വാചകം പറയുമ്പോൾ തന്നെ മനസ്സുകൊണ്ട് ഉദ്ദേശിക്കാത്തതും എന്നാൽ നിങ്ങൾക്ക് അത് വേദനജനകമായിട്ട് മാറിയിട്ടുണ്ടെങ്കിലും അതില്‍ ഞാന്‍ ഖേദിക്കുന്നു എന്നാണ്. അതായത് ഞാന്‍ നിങ്ങളുടെ വിഷമം പൂർണ്ണമായി മനസ്സിലാക്കിയും ബഹുമാനത്തോടെയും അതിനെ കാണുന്നു എന്ന് തന്നെയാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+