Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് മോഹൻലാലിന്റെ ബറോസിൽ നിന്ന് പിൻമാറിയത് എന്തിന്?; 'കാരണം ഇത് തന്നെ', കമന്റുകളുടെ പെരുമഴ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബാറോസ് തീയറ്ററിൽ എത്തിയിരിക്കുകയാണ്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥ പറയുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം.

മോഹൻലാൽ സംവിധായകനായി എത്തുന്ന ആദ്യ ചിത്രം എന്നത് കൊണ്ട് തന്നെ ആരാധക പ്രതീക്ഷ ഏറെയായിരുന്നു. സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകർ സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. അതിനിടയിൽ ഇപ്പോഴിതാ ബാറോസിൽ നിന്നും എന്തുകൊണ്ട് പിൻമാറിയെന്ന് പറയുന്ന പൃഥ്വിരാജിന്റെ പഴയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

prith-

വീഡിയോയിലെ പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ- 'ബാറോസ് ഷൂട്ട് ചെയ്യുമ്പോൾ ആടുജീവിതത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് കൊണ്ടാണ് എനിക്ക് ബാറോസിൽ അഭിനയിക്കാൻ സാധിക്കാതിരുന്നത്. ഇല്ലെങ്കിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നൊരു സിനിമയായിരുന്നു അത്. ഞാൻ ബാറോസ് ടീമിനൊപ്പം ഒരാഴ്ച ഉണ്ടായിരുന്നപ്പോൾ മുഴുവൻ സമയവും ചെലവഴിച്ചത് എനിക്ക് സ്വന്തമായി ത്രീഡി സിനിമ ഷൂട്ട് ചെയ്യണമെങ്കിൽ എന്തൊക്കെ പഠിക്കണം എന്ന് അറിയാനായിരുന്നു. ഫുൾ ടൈം ത്രീഡി സ്റ്റേഷനിലായിരുന്നു ഞാൻ.

അവർ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ത്രീഡി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. അല്ലാതെ മലയാള സിനിമ ആയത് കൊണ്ട് വില കുറഞ്ഞ സാധനമല്ല ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ 30 ദിവസത്തോളം അവിടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന തോന്നലായിരുന്നു. പിന്നെ ലാലേട്ടൻ സംവിധാനം ചെയ്യുന്നു, സന്തോഷേട്ടൻ ഷൂട്ട് ചെയ്യുന്നു, ജിജോ സാർ ലൊക്കേഷനിൽ, ഒരു ഫിലിം സ്റ്റുഡന്റിന് ഏറ്റവും വലിയ അവസരമായിരുന്നു അത്', എന്നായിരുന്നു നടന്റെ വാക്കുകൾ.

രണ്ട് വർഷം മുൻപാണ് പൃഥ്വി ഇത്തരത്തിൽ പ്രതികരിച്ചത്. ഈ വീഡിയോയ്ക്ക് താഴെ അന്ന് തന്നെ നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ പൃഥ്വി നൈസായി രക്ഷപ്പെട്ടതാണെന്നാണ് കമൻറുകളിൽ ഏറെയും. ബറോസ് പരാജയമാകുമെന്ന് പൃഥ്വിരാജിന് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് പിൻമാറ്റം എന്നുമാണ് കമന്റുകൾ.

അതേസമയം ഇപ്പോൾ സിനിമ കണ്ടുവന്ന് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നവർ കുറവല്ല. അന്ന് പൃഥ്വി പറഞ്ഞത് മനസിലായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ കാര്യം പിടികിട്ടിയെന്നുമാണ് കമന്റുകൾ. പൃഥ്വിരാജ് ബുദ്ധിയുളള ബിസിനസുകാരനാണെന്നുള്ള കമന്റുകളും ഉണ്ട്.

ബറോസ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന വിമർശനം ശക്തമാകുന്നുണ്ട്. കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ് സിനിമയെന്ന് പറയുമ്പോഴും കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉള്ളത് പോലും സിനിമയിൽ ഇല്ലെന്നതാണ് ആക്ഷേപം. ത്രീഡി അടക്കമുളള സാങ്കേതിക വശങ്ങളിൽ സിനിമ മികവ് പുലർത്തിയെങ്കിലും ഒരു കെട്ടുറപ്പുള്ള തിരക്കഥ ഇല്ലാതെ വിരസമായ കാഴ്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം ത്രീഡി പടമെന്ന നിലയിൽ കണ്ടുകഴിഞ്ഞാൽ ബറോസ് ആസ്വദിക്കാനാകുമെന്നാണ് മറുവിഭാഗം പറയുന്നത്. 44 വർഷത്തെ സിനിമ കരിയറിന്റെ അനുഭവവുമായി സിനിമ പിടിക്കാനിറങ്ങിയ മോഹൻലാൽ നിരാശപ്പെടുത്തിയില്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+