Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജ്, നിങ്ങളുടെ തല പ്രിസർവ് ചെയ്തു വെക്കേണ്ട ഒന്നാണ്, പണം പെട്ടിയിൽ വീണു'; സൗമ്യ സരിൻ പറയുന്നു

എമ്പുരാൻ വിവാദം കനക്കുമ്പോഴും റെക്കോഡ് കളക്ഷനുമായി കുതിക്കുകയാണ് സിനിമ. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 200 കോടിയാണ് ചിത്രം നേടിയത്. കടും വെട്ടിന് ശേഷവും സിനിമ കാണാൻ തീയറ്ററിൽ എത്തുന്നവർ കുറവല്ല. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം താനും സിനിമ കണ്ടുവെന്ന് പറയുകയാണ് ഡോ സൗമ്യ സരിൻ. എന്നാൽ സിനിമ കനത്ത നിരാശയാണ് സമ്മാനിച്ചതെന്നാണ് സൗമ്യക്ക് പറയാനുള്ളത്. സൗമ്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'സിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്‌ .
ചെലോൽക്ക് ശെര്യാവും. ചെലോൽക്ക് ശെര്യാവൂല. എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്, ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം!

saumyasarin2-17

ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്.രോമാഞ്ചം! അത് ഇത്തരം സിനിമകൾക്കും ബാധകമാണ്.

ആ പറഞ്ഞ " രോഞ്ചാമം " വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ലൂസിഫർ. ഓഹ് എന്താ അതിൽ ലാലേട്ടന്റെ ഒരു സ്വാഗ് . അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു!
അത് വെച്ച് നോക്കുമ്പോ, ഇത് ഒരു മാതിരി

എന്തായാലും എന്റെ പൃഥ്വിരാജെ, നിങ്ങളുടെ തല പ്രിസർവ് ചെയ്തു വെക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധി. എന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു. ഇനി നിങ്ങൾ എത്രയാന്ന് വെച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക് . ആർക്കെന്ത് ചേതം !', സൗമ്യ കുറിച്ചു. അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. സൗമ്യയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിർത്തുമുള്ള കമന്റുകൾ ധാരാളം ഉണ്ട്. ചില കമന്റുകൾ പരിശോധിക്കാം

'പൃഥ്വിരാജിന്റെ ബുദ്ധി

എംമ്പുരാൻ സിനിമ കണ്ട മുഴുവൻ ആളുകളും ലൂസിഫറിന്റെ ഏഴയലത്ത് എംമ്പുരാൻ സിനിമ എത്തില്ല എന്ന് തന്നെയായിരിക്കും പറയുക.. ഇത് മനസ്സിലാക്കിയ പ്രിത്വിരാജ് ഒരുക്കിയ ഒരു തിരക്കഥയാണ് ഇന്ന് കേരളത്തിൽ ചർച്ചാവിഷയം.. ആ തിരക്കഥ വിജയിച്ചിരിക്കുന്നു ആദ്യം മോഹൻലാൽ ഫാൻസിനെ ആശ്വസിപ്പിക്കുന്നു, സതോഷിപ്പിക്കുന്നു, പ്രതീക്ഷ നൽകുന്നു. ലൂസിഫർ എന്ന സിനിമയുടെ പതിന്മടങ്ങ് മികച്ച സിനിമയാകും എന്ന പ്രതീക്ഷ നൽകുന്നു അങ്ങനെ. പ്രീ ബുക്കിംഗ് അടക്കമുള്ള മേഖലകൾ വിജയിച്ചു കഴിഞ്ഞ് ആളുകൾ തിയേറ്ററിൽ എത്തുമ്പോൾ നിരാശപ്പെടുന്നു ആ നിരാശ ചർച്ച ആവാതിരിക്കാൻ അപ്പോൾതന്നെ അത് രാഷ്ട്രീയ വിവാദം ആയി മാറുന്നു.

ആ രാഷ്ട്രീയ വിവാദത്തിന് തീപിടിച്ചതോടെ സംഘ വിരോധികൾ കൂട്ടത്തോടെ തീയറ്ററിൽ എത്തുന്നു. അങ്ങനെ സംഘവിരോദികൾ ആ സിനിമയുടെ വിജയത്തിന് കാരണമാകുന്നു. രാഷ്ട്രീയ പ്രവർത്തകരും മാധ്യമങ്ങളും മത്സരിച്ച് സിനിമയെക്കുറിച്ച് തന്നെ ചർച്ചയാവുന്നു പ്രീ ബുക്ക് ചെയ്ത 99% പേരും സിനിമ കാണും എന്നതുകൊണ്ട് തന്നെ ആദ്യ വിഭാഗത്തിൽപ്പെട്ട ആരും തന്നെ നഷ്ടപ്പെടുന്നില്ല. വിവാദമുണ്ടായതോടെ സിനിമ കാണും എന്ന് ഉറപ്പില്ലാത്തവർ പോലും സിനിമ കാണുന്നു അതിനിടയിലാണ് സിനിമ കട്ട് ചെയ്യും എന്ന വാർത്ത പുറത്തേക്ക് വരുന്നത് അതോടെ കട്ട് ചെയ്യുന്നതിനു മുന്നേ സിനിമ കാണാൻ തിയേറ്ററിലേക്ക് ആളുകൾ ഇടിച്ചു കയറുന്നു.അങ്ങനെ സിനിമ കാണാത്തവരെ എല്ലാം സിനിമ കാണിക്കാൻ പൃഥ്വിരാജിന് കഴിയുന്നു.

മലയാളിക്ക് 400 500ഉം കോടി സ്വരൂപിക്കാൻ പറ്റുന്ന സിനിമ ഉണ്ടാക്കാൻ കഴിയുമെന്ന് പൃഥ്വിരാജ് തെളിയിക്കും. ഈ വിജയത്തിന് ഒരു പൊൻകിരീടം കൊടുക്കേണ്ടത് ഇതിനെ എതിർത്തു വന്ന സംഘപരിവാർനാണ് എന്നതിൽ ഒരു തർക്കവുമില്ല. ഈ സിനിമ കാരണം ഉണ്ടായ ഒരേയൊരു ഗുണം എന്താണെന്ന് വെച്ചാൽ സകല ആൾക്കാരും യൂട്യൂബിൽ ഗുജറാത്ത് കലാപവും അത് ഉണ്ടാകാനുള്ള കാരണവും മനസ്സിലാക്കി എന്നത് തന്നെയാണ്'

'ഡോക്ടർ പറഞ്ഞത് ഒരു 99 ശതമാനം ശരിയാണ് ഇതിന്റെ പിന്നിൽ ഒരു ബിസിനസ് കണ്ണ് ആണ് കൂടെ 1 ശതമാനം രാഷ്ട്രീയം. അതാണ് ബുദ്ധിയില്ലാത്തവർ എല്ലാവരും കൂടി ഏറ്റുപിടിച്ചു വൻ വിജയമാക്കി കൊടുത്തത് ഞാൻ കട്ട ലാലേട്ടൻ ഫാൻ &BJP... അനുഭാവി ബട്ട്‌ മനുഷ്യൻ മനുഷ്യനെ മനസിലാക്കാൻ കഴിയുന്ന ഒരു മനസ്സുള്ള സാധാരണ ഒരു വ്യക്തി. സുരേഷ് ഗോപിയുടെ അതേ ഡയലോഗ് ഡോക്ടർക്ക് മനസ്സിനകത്തുള്ളത് തികട്ടി തികട്ടി വരുന്നു ഇത് വേണ്ടായിരുന്നു അല്ലെ ഡോക്ടറെ.

'കാരണം ലോകമൊട്ടുക്കും ചർച്ച ചെയ്യപ്പെട്ടു ഇന്ത്യയിലെ വർഗ്ഗീയതയെ പറ്റി
വേട്ടയാടപ്പെടുന്ന ഒരു സമുദായത്തെ പറ്റി. താങ്കളെഴുതുന്നത് പോലും വളരെ സുരക്ഷിതമായ ഒരു സ്ഥലത്താണ് ആയതുകൊണ്ട്.അവിടെ നടക്കുന്ന ബാങ്ക് വിളി താങ്കൾക്ക് ഒരിക്കലും അലോസരമാവുന്നില്ല എന്ന് കരുതുന്നു. പൃഥ്വിരാജിന്റെ പെട്ടിയിൽ പണം വീണതാണ് സുരേഷ് ഗോപിയെയും അലോസരപ്പെടുത്തിയത്'

'വിയോജിക്കുന്നു. അപ്പുറത്ത് സംഘപരിവാർ ഉള്ളപ്പോ "നിങ്ങൾ തമ്മിൽ തല്ലിത്തീർക്ക്" എന്ന നിലപാട് വൻ അരാഷ്ട്രീയ ഉടായിപ്പാണ്.ഫാഷിസത്തിനെതിരെ നിലപാടെടുക്കുക എന്നതാണ് സാമൂഹ്യബോധമുള്ള മനുഷ്യർ ചെയ്യേണ്ടത്'

'സ്വന്തം ഇമേജും കരിയറും തുലച്ചുകൊണ്ട് ആരെങ്കിലും ഇങ്ങനെ വിവാദം ഉണ്ടാക്കി പണം സമ്പാതിക്കുമോ. തള്ള കിടന്നു കാറുന്നതോ. വിവാദം ഉണ്ടാകും എന്ന് അവനു അറിയാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ അത് ഇത്രമാത്രം വെറുപ്പിക്കുന്ന തരത്തിൽ ആകുമെന്ന്, ആക്രമിക്കപ്പെടുന്ന വിധത്തിൽ ആകുമെന്ന് കരുതിക്കാനില്ല. എന്ത് പറഞ്ഞാലും സുകുമാരന്റെ മകൻ ആരെന്നു, അവന്റെ ഉള്ളിൽ എന്താണെന്നു, അവന്റെ ഉദ്ദേശം എന്തെന്ന്, അവന്റെ നിറം എന്തെന്ന് തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. അത് അവനു അത്ര നല്ലതിന് അല്ല താനും. ഒളിവിൽ ഇരുന്ന കള്ളൻ പിടിക്കപ്പെട്ടത് പോലെ. കള്ളി വെളിച്ചത്തായി എന്ന് പറയുന്നത് ഇവന്റെ കാര്യത്തിൽ സത്യമായി'

'എട്ടുനിലയിൽ പൊട്ടും എന്ന് പറഞ്ഞത് ഇത്തിരി കടന്ന കയ്യായി പോയി, പൊട്ടുമായിരുന്നില്ല വിജയിക്കും, പക്ഷെ ഇപ്പോൾ കാണുന്നപോലെയുള്ള റെക്കോർഡ് വിജയം ഉണ്ടാകുകയില്ല. സന്ഘികളെ കൊണ്ട് പടം കാണിപ്പിക്കുകയും, മേജർ രവിയെ അകറ്റി നിർത്താനും, രാജുവും മുരളിയും ആരാണ് എന്നും, മോഹൻലാലിന് നഷ്ട്ടപെട്ടിരുന്ന ഇമേജ് തിരികെ കൊണ്ട് വരുകയും അതിനോടൊപ്പം സംഘികൾ ആരാണ് എന്ന് മോഹൻലാലിനും മല്ലിക ചേച്ചിക്കും മനസ്സിലാക്കാൻ രാജുവിന് കഴിഞ്ഞു' , ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം എമ്പുരാൻ വിവാദത്തിൽ ഇതുവരെ പൃഥ്വിരാജ് പരസ്യമായി പ്രതികരിച്ചിട്ടില്ല. വിവാദത്തിൽ മോഹൻലാൽ പങ്കുവെച്ച ഖേദ പ്രകടനം പങ്കുവെയ്ക്കുക മാത്രമാണ് പൃഥ്വിരാജ് ചെയ്തത്. വിവാദം പൃഥ്വിരാജിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്. അതേസമയം സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി ഇത്തരം വിവാദങ്ങൾ കണ്ടെന്ന് പോലും നടിച്ചിട്ടില്ല. പൃഥ്വിരാജിനെ പോലെ മോഹൻലാലിന്റെ ഖേദപ്രകടവും മുരളി പങ്കിട്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+