ദിലീപിനെ പുറത്താക്കിയത് എന്തിന്? ഷമ്മി തിലകനെയോ? അകത്ത് തന്നെ നാടകം കളിക്കുന്നു, തുറന്നടിച്ച് മല്ലിക സുകുമാരൻ
ആരോപണ വിധേയനായ ബാബുരാജ് അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംശയത്തിന് ഇടയാക്കുമെന്ന് നടിയും സംഘടനയിലെ ആജീവനാന്ത അംഗവുമായ മല്ലിക സുകുമാരൻ. ആരോപണ വിധേയരായ മറ്റുളളവർ മാറി നിൽക്കുമ്പോൾ ബാബുരാജ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെയാണ് മല്ലിക സുകുമാരൻ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.
ദിലീപിനും ഷമ്മി തിലകനും അടക്കമുളളവർക്ക് ഒരു നിയമവും മറ്റുളളവർക്ക് വേറെ നിയമവും എങ്ങനെയാണ് വന്നത് എന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു. മോഹൻലാലോ മമ്മൂട്ടിയോ നേതൃസ്ഥാനത്ത് ഇല്ലാതെ അമ്മ സംഘടന മുന്നോട്ട് പോകില്ലെന്നും മല്ലിക വ്യക്തമാക്കി.
മല്ലിക സുകുമാരന്റെ വാക്കുകൾ: '' ആരോപണ വിധേയര്‍ മാറി നില്ക്കുമ്പോള് ബാബുരാജ് മത്സരിക്കുന്നത് ശരിയല്ല. വിശദീകരണം എഴുതിത്തരണം എന്ന് പറഞ്ഞാണ് ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. അങ്ങനെ ഷമ്മി തിലകന് ഒരു നിയമം ഉണ്ടെങ്കില്‍, നസീര്‍ സാറിനെ കുറിച്ച് പറഞ്ഞ ടിനി ടോം സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണം നല്കിയാല് പോര. വേണമെങ്കില്‍ വിശദീകരണം ചോദിക്കുക, ഇല്ലെങ്കില്‍ വേണ്ട എന്നൊക്കെ ആരാണ് തീരുമാനിക്കുന്നത്. അത് ശരിയല്ല.

സ്പോണ്‍സറെ കൊടുക്കുന്നതോ ഒരു പരിപാടിക്ക് ഇത്ര ലക്ഷം ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതോ തെറ്റ് ചെയ്യുന്നതുമായി താരതമ്യപ്പെടുത്തരുത്. പെന്ഷന് വാങ്ങിക്കുന്നവര്‍ മത്സരിക്കരുത് എന്നാണ്. ആരോപണവിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ പെന്ഷന് വാങ്ങുന്നവര്‍ക്ക് മത്സരിച്ചാലെന്താണ്. പെന്ഷന് വാങ്ങുന്നവര്‍ വീട്ടില്‍ വന്ന് ചോദിച്ചില്ലല്ലോ പെന്ഷന് താ എന്ന്.
കുറച്ച് പേര്‍ക്ക് ഒരു നിയമം കുറച്ച് പേര്‍ക്ക് വേറൊരു നിയമം എന്നുളളത് തെറ്റ് തന്നെയാണ്. ബാബുരാജ് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് വേറെ കാരണങ്ങളുണ്ട്. ഒരാള്‍ വിചാരിച്ചാല്‍ നന്നാക്കാവുന്ന സംഘടനയല്ല അമ്മ. വിശ്വസനീയമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി വരണം.
ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തിനാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. കോടതി വിധി വരട്ടെ എന്ന് പറഞ്ഞാല്‍പ്പോരെ. ഇതിനൊക്കെ ചീത്തപ്പേര് കേള്‍ക്കുന്നത് ഞങ്ങളൊക്കെയാണ്. ഞങ്ങളാരും ഇത് അറിഞ്ഞിട്ടും ഇല്ല കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല. അതിനകത്ത് തന്നെ നാടകം കളിക്കുക, പിന്നെ ബാക്കിയുളളവരുടെ പുറത്ത് പഴി കൊണ്ട് വെക്കുക. തെറ്റ് ചെയ്തവര്‍ മാറണം. അമ്മ ഒരു മാതൃകാ സംഘടനയായി നില്‍ക്കണം. ബാബുരാജിന് വേണ്ടി മാത്രം നിയമം മാറ്റുമ്പോള്‍ മനുഷ്യര്‍ക്ക് സംശയം ഉണ്ടാകും.
ഒരു നല്ല മുഖം അമ്മയ്ക്ക് വരും എന്ന് കരുതുന്നില്ല. വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. മമ്മൂട്ടിയും മോഹന്‍ലാലും ചെയര്‍മാനായോ വൈസ് ചെയര്‍മാനായോ അമ്മയുടെ രക്ഷിതാക്കളായിരിക്കണം.അവരുടെ പേര് ഉണ്ടെങ്കിലേ സംഘടന മുന്നോട്ട് പോവുകയുളളൂ, മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
ആരോപണ വിധേയരായ മന്ത്രിമാര്‍ മത്സരിക്കുന്നില്ലേ എന്നുളള അന്‍സിബയുടെ പ്രതികരണം ബുദ്ധിപരമാണെന്ന് കരുതുന്നില്ല. ഒരാള്‍ തെറ്റ് ചെയ്ത് കിണറ്റില്‍ ചാടിയാല്‍ കൂട്ടത്തോടെ ചാടണം എന്നുണ്ടോ. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും മാറ്റി നിര്‍ത്തി ബാക്കി ഉളളവര്‍ ഒരു പരിപാടി ചെയ്താല്‍ കോടിക്കണക്കിന് രൂപയുടെ സ്പോണ്‍സര്‍മാരെ കിട്ടുമോ. പൃഥ്വിയും ഇന്ദ്രജിത്തുമൊന്നും ഷൂട്ടിംഗ് വിട്ട് അമ്മയുടെ യോഗത്തിന് വരില്ല. താന്‍ വയ്യാതെ കിടന്നാലും രണ്ട് നേരം വിളിച്ച് എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതല്ലാതെ വരാന്‍ പറ്റാറി്ല്ല, മല്ലിക സുകുമാരന്‍ പറഞ്ഞു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications