എന്തിന് പൃഥ്വിയെ കുറ്റപ്പെടുത്തുന്നു? ഇദ്ദേഹം ഒരു കഥയങ്ങ് ഉണ്ടാക്കി, എന്തിനാണ് ആളാകുന്നത്? മേജറിനെതിരെ മല്ലിക
സംവിധായകൻ മേജർ രവിക്കെതിരെ തുറന്നടിച്ച് മല്ലിക സുകുമാരൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരത്തെ മല്ലിക കുമാരനും മേജർ രവിയും തമ്മിൽ കൊമ്പ് കോർത്തിരുന്നു. മോഹൻലാൽ റിലീസിന് മുൻപ് സിനിമ കണ്ടിരുന്നില്ല എന്ന മേജർ രവിയുടെ പരാമർശം വലിയ വിവാദമായിരുന്നു.
അന്ന് മേജർ രവിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മല്ലിക സുകുമാരൻ പ്രതികരിച്ചത്. മോഹൻലാൽ സിനിമ കണ്ടില്ലെന്ന വാദം മല്ലിക സുകുമാരൻ തളളിക്കളഞ്ഞിരുന്നു. എമ്പുരാൻ വിവാദം കെട്ടടങ്ങിയെങ്കിലും മേജർ രവിയെ വീണ്ടും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.
മല്ലിക സുകുമാരന്റെ വാക്കുകൾ: '' എമ്പുരാന് വിവാദത്തില്‍ വേണ്ടത്ര രീതിയില്‍, തക്കതായ ഭാഷയിലുളള പ്രതികരണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും കണ്ടില്ല. അമ്മ അടക്കമുളളവരുടെ കാര്യമാണ്. ആരെയെങ്കിലും തല്ലിയാലോ പെണ്ണുങ്ങളെ കളിയാക്കിയോ സകലരും എടുത്ത് ചാടുന്നുണ്ട്. പക്ഷേ അന്ന് ആരെയും കണ്ടില്ല. വേണ്ട, ഞാനുണ്ടല്ലോ എന്ന് വിചാരിച്ചു.

എല്ലാ സീനുകളും എടുത്ത് കഴിഞ്ഞ് മുരളിയും കാണാറുണ്ട്, മോഹന്‍ലാലും കാണാറുണ്ട്, ആന്റണിയും കാണാറുണ്ട്. അവരൊന്നും പറഞ്ഞില്ലല്ലോ ഇത് വേണ്ടാ എന്ന്. എന്തിനാണ് പൃഥ്വിയെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത്. പൃഥ്വിരാജ് എന്ത് ചെയ്തു എന്നാണ് ഈ പറയുന്നത് എന്ന് ചോദിക്കാന്‍ ആരും ഇല്ല. അങ്ങനെ ചോദിച്ചാല്‍ അവനവന് എന്തെങ്കിലും ദോഷം സംഭവിക്കും എന്ന് പറഞ്ഞ് കൊടുക്കുന്ന വിരുതന്മാര് ഉണ്ട് ഇവിടെ. അത് തെറ്റ്.
ചുമ്മാതിരുന്നപ്പോള്‍ അത് സിനിമയില്‍ നിന്ന് തന്നെ ഒരാള്‍ വന്ന് പറയുന്നു, ഹോ കഷ്ടമായിപ്പോയി, ഞാന്‍ മാപ്പ് എഴുതി കൊടുത്തത് മോഹന്‍ലാലിന്റെ പോക്കറ്റിലുണ്ട് എന്ന്. അത് കേട്ടപ്പോള്‍ തനിക്ക് പുച്ഛമാണ് തോന്നിയത്. എന്തിനാണ് ഈ മനുഷ്യന് ആളായത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. പട്ടാളക്കാരുടെ ഗ്രൂപ്പില്‍ എല്ലാവരും ചോദിക്കുന്നു, എന്താണ് എന്നൊക്കെ പറഞ്ഞു.
ഏത് പട്ടാളക്കാരുടെ ഗ്രൂപ്പിലാണ്. ആ ഗ്രൂപ്പിലെല്ലാം തന്റെ മക്കളും ഉണ്ട്. സൈനിക സ്കൂളില്‍ പഠിച്ചവരാണ് അവര്‍. ഇദ്ദേഹം ഒരു കഥയങ്ങ് ഉണ്ടാക്കി. മോഹന്‍ലാല്‍ ഇത് കണ്ടില്ല, സ്ക്രിപ്റ്റില്‍ പൃഥ്വിരാജ് എഴുതിച്ചേര്‍ത്തതാണ് എന്ന്. അത്രയ്ക്ക് പറയാന്‍ മാത്രമുണ്ടോ ഇയാള്‍. ഒരു രാജ്യസ്നേഹിയായ പട്ടാളക്കാരന് ആദ്യം പഠിക്കേണ്ടത് സത്യം പറയാനാണ്. ചാടിച്ചാടി പാര്‍ട്ടി മാറിയാല്‍ ആ ഗുണങ്ങളൊക്കെ പോകും.
ആദ്യം കോണ്‍ഗ്രസ്, അത് കഴിഞ്ഞപ്പോള്‍ ബിജെപി. ചുമ്മാതിരിക്കുന്ന മനുഷ്യരെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതുന്നു. ഇതൊന്നും ചെയ്യരുത്. മുകളില്‍ ഒരാളുണ്ട്. മോഹന്‍ലാല്‍ എന്ന് പറയുന്ന മനുഷ്യന്, ലോകപ്രശസ്തനായ കലാകാരനായി അംഗീകരിക്കാന്‍ ദൈവം തീരുമാനിച്ചതാണ്. ഇവരെല്ലാം കൂടിയാണോ ഇതെല്ലാം കൊടുക്കുന്നത്. അങ്ങനെ ചിന്തിക്കുന്ന കുറച്ച് പേരുണ്ട്. ഞങ്ങളുടെ കഴിവാണ് എന്ന്. കൂടെ നടക്കാന്‍ ഇത്രയും വലിയ കലാകാരന് കുറച്ച് പേര് വേണ്ടി വരും. അതൊക്കെ നല്ല കാര്യം. പക്ഷേ അവരുളളത് കൊണ്ടാണ് അദ്ദേഹത്തിന് ഇതെല്ലാം കിട്ടുന്നത് എന്ന മട്ടില്‍ നമ്മളോട് പറയുന്നു. അപ്പുറത്ത് ചെന്നിട്ട്, സൂക്ഷിക്കണം ഇങ്ങനെയൊക്കെയാണ് എന്ന് പറയുക. ഇതൊക്കെ സ്വയം സ്വഭാവഹത്യ ചെയ്യുകയാണ്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications